Author Profiles

Associate Editor
റിപ്പോർട്ടർ ടിവിയിലൂടെയാണ് (Reporter TV) മാധ്യമരംഗത്ത് തുടക്കം. പ്രാരംഭഘട്ടത്തിൽ റിപ്പോർട്ടർ ലൈവിൽ (Reporter Live) വെബ് ജേർണലിസ്റ്റായി സേവനം അനുഷ്ഠിച്ചു. ഇക്കാലത്താണ് വാർത്തകളുടെ ഡിജിറ്റൽ സാധ്യതകളെ അടുത്തറിയുന്നത്. സിനിമാ, കായികരംഗങ്ങൾക്ക് പുറമെ സാമ്പത്തിക മേഖലയിലും ആഴത്തിലുള്ള അറിവുനേടാൻ റിപ്പോർട്ടർ ജീവിതം സഹായിച്ചു. തുടർന്ന് രാജ്യത്തെ പ്രമുഖ ബഹുഭാഷാ വാർത്താ വെബ്സൈറ്റായ വൺഇന്ത്യയിലേക്ക് (OneIndia) ചേക്കേറി. വാഹനലോകത്തെ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി വൺഇന്ത്യ അവതരിപ്പിക്കുന്ന ഡ്രൈവ്സ്പാർക്കിൽ (DriveSpark) സബ്-എഡിറ്ററായി കടന്നെത്തി. ഏഴു വർഷങ്ങക്കിപ്പുറം ഫിൽമിബീറ്റ് (FilmiBeat), മൈഖേൽ (MyKhel), ഗുഡ്‌റിട്ടേണ്‍സ്‌ (GoodReturns) വെബ്സൈറ്റുകളുടെ അസോസിയേറ്റ് എഡിറ്റർ ചുമതല വഹിക്കുന്നു. ഡാറ്റ അനലിറ്റിക്സ് (Data Analytics), സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ (Search Engine Optimization), ഡിജിറ്റൽ മാർക്കറ്റിംഗ് (Digital Marketing) മേഖലകളിൽ പ്രത്യേക താത്പര്യം മുറുക്കെപ്പിടിക്കുന്നുണ്ട്.
2017ൽ ജനം ടിവിയിൽ സബ്- എഡിറ്ററായി തുടക്കം. പിന്നീട് മംഗളം ടെലിവിഷൻ, അമൃത ടെലിവിഷൻ തുടങ്ങിയ വാർത്താ ചാനലുകളിലും സബ്- എഡിറ്ററായി ജോലി ചെയ്തു. 2024ലാണ് ഗുഡ് റിട്ടേൺസ് മലയാളത്തിന്‍റെ ഭാഗമാകുന്നത്. രാഷ്ട്രീയം- സാമ്പത്തികം- സിനിമ- കായികം തുടങ്ങിയ മേഖലകളിൽ താൽപ്പര്യം. ബിസിനസ് വാർത്തകളിലും വ്യക്തിഗത ധനകാര്യ വാർത്തകളിലും പ്രത്യേക താൽപ്പര്യം. ദേശീയ രാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റങ്ങളിലും അതീവ ശ്രദ്ധ.
X