എന്താണ് സിബില്‍ റിപ്പോര്‍ട്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വണ്ടിയുടെയും ക്രെഡിറ്റ് കാര്‍ഡിന്റെയും അടവുകള്‍ കൃത്യമായി അടയ്ക്കാത്തവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ ഓരോ പിഴവും സിബില്‍( ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ) റെക്കോഡ് ചെയ്യുന്നുണ്ട്. അംഗങ്ങളായ ബാങ്കുകള്‍ക്കും വ്യക്തികള്‍ക്കും ലഭ്യമായ ഈ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് അല്ലെങ്കില്‍ സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ പുതിയൊരു ലോണിന് അപേക്ഷിക്കുമ്പോഴാണ് വില്ലനാകുന്നത്.

വരുത്തുന്ന ഓരോ പിഴവിനും പോയിന്റ് കുറയും. മൂന്നക്ക നമ്പറുകളാണ് സ്‌കോറായി നല്‍കുന്നത്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യം ബാങ്കുകളും അനുവദിക്കുന്ന ലോണുകളില്‍ 90 ശതമാനവും സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ 700നു മുകളിലുള്ളവര്‍ക്കാണ്.

കടമെടുത്ത് മുങ്ങണ്ട സിബില്‍ പിടിക്കും

ലോണടയ്ക്കാന്‍ പിഴവ് വരുത്തിയോ? പിഴവ് വരുത്തിയ തുക എന്നാണ് അടച്ചത്? നിലവില്‍ എന്തെല്ലാം കടങ്ങളുണ്ട്? പുതിയ ലോണിനായി എവിടെയെല്ലാം ശ്രമിച്ചിട്ടുണ്ട്. തുടങ്ങിയ ഒട്ടെറേ വിവരങ്ങള്‍ സിബില്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. സാധാരണ ഗതിയില്‍ ലോണിന് അപേക്ഷിക്കുമ്പോള്‍ ബാങ്കുകളാണ് ഇത് പരിശോധിക്കുക.

അതേ സമയം സിബില്‍ സ്‌കോര്‍ കുറവാണെന്ന് സംശയിക്കുന്നവര്‍ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് സ്വന്തമാക്കുന്നത് നല്ലതാണ്. http://www.cibil.com എന്ന വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യമുണ്ട്. 450 രൂപ ഓണ്‍ലൈനായി പെയ്‌മെന്റ് ചെയ്ത് ആവശ്യമായ രേഖകള്‍ അയച്ചുകൊടുത്താല്‍ ഈ റിപ്പോര്‍ട്ട് വീട്ടിലെത്തും.

എങ്ങനെ സിബില്‍ സ്‌കോര്‍ ഉയര്‍ത്താം

1 ലോണ്‍ അടവുകള്‍ കൃത്യമായി അടയ്ക്കുക.
2 ലോണ്‍/ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ചെക്കുകള്‍ ഒരിക്കലും ബൗണ്‍സ് ചെയ്യാന്‍ അനുവദിക്കരുത്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നഷ്ടമാകുന്നത് ഇവിടെയാണ്.
3 ക്രെഡിറ്റ് കാര്‍ഡില്‍ പണമടയ്ക്കാന്‍ കഴിയില്ലെങ്കില്‍ മിനിമം ഡ്യൂ അടയ്ക്കാന്‍ മറക്കരുത്.
4 അത്യാവശ്യ ഘട്ടത്തില്‍ മാത്രം ലോണിന് അപേക്ഷിക്കുക. ഓരോ തവണ അപേക്ഷിക്കുമ്പോഴും അതാത് ബാങ്കുകള്‍ സിബില്‍ റിപ്പോര്‍ട്ട് സ്വീകരിക്കുന്നുണ്ട്. തീര്‍ച്ചയായും ഇത് തിരിച്ചടിയാകും.
5 വായ്പയായാലും ക്രെഡിറ്റ് കാര്‍ഡായാലും തുടര്‍ച്ചയായി വീഴ്ചവരുത്തി സെറ്റില്‍മെന്റിന് വെയ്ക്കരുത്. സെറ്റില്‍മെന്റ് താല്‍ക്കാലികമായി സാമ്പത്തിക ലാഭം നല്‍കുമെങ്കിലും ആവശ്യത്തിന് ലോണ്‍കിട്ടാനുള്ള മാര്‍ഗ്ഗം അടയ്ക്കുകയാണ് ചെയ്യുന്നത്.

ചുരുക്കത്തില്‍ പലിശ കൊടുക്കാതെ രക്ഷപ്പെട്ടു, ബാങ്കിനെ പറ്റിച്ചു, അത് ഞാന്‍ അടയ്ക്കില്ല, എന്നൊക്കെ ചിന്തിച്ച് വീഴ്ചവരുത്തിയിരിക്കുന്നവര്‍ ഭാവിയില്‍ ലോണെടുക്കേണ്ടി വന്നാല്‍ വെള്ളം കുടിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.

English summary

Bank, Cibil Credit Report, Loan, ബാങ്ക്, വായ്പ, സിബില്‍, ക്രെഡിറ്റ് കാര്‍ഡ്

CIBIL (Credit Information Bureau of India Limited) is one such organization that collates credit information contributed by its members and disseminates it to lenders, helping them in their credit-decision-making and lending process.
English summary

Bank, Cibil Credit Report, Loan, ബാങ്ക്, വായ്പ, സിബില്‍, ക്രെഡിറ്റ് കാര്‍ഡ്

CIBIL (Credit Information Bureau of India Limited) is one such organization that collates credit information contributed by its members and disseminates it to lenders, helping them in their credit-decision-making and lending process.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X