ബാങ്കിങുമായി ബന്ധപ്പെട്ട 20 കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ബാങ്കിങുമായി ബന്ധപ്പെട്ട 20 കാര്യങ്ങള്‍
എന്‍ഇഎഫ്ടി(നെഫ്റ്റ്): ഒരേ ബാങ്കിലേക്കോ മറ്റേതെങ്കിലും ബാങ്കിലേക്കോ ഇലക്ട്രോണിക് രീതിയില്‍ പണം അയയ്ക്കുന്നതിനാണ് നെഫ്റ്റ് എന്നു പറയുന്നത്. 100 രൂപമുതല്‍ രണ്ടു ലക്ഷം രൂപ വരെ ഇത്തരത്തില്‍ അയയ്ക്കാന്‍ സാധിക്കും.

2 ലിങ്ക്ഡ് എക്കൗണ്ട്: ഒരു ബാങ്കിനു കീഴിലുള്ള പരസ്പരം ബന്ധപ്പെടുത്തിയ എക്കൗണ്ടുകളാണിത്. പ്രധാന എക്കൗണ്ടില്‍ നിന്നും ലിങ്ക്ഡ് എക്കൗണ്ടിലേക്കും ലിങ്ക്ഡ് എക്കൗണ്ടില്‍ നിന്ന് പ്രധാനഎക്കൗണ്ടിലേക്കും എളുപ്പത്തില്‍ പണം മാറ്റാന്‍ സാധിക്കും.

3 ട്രാവലേഴ്‌സ് ചെക്ക്: ബാങ്ക് ഇഷ്യു ചെയ്ത ചെക്കാണിത്. യാത്രക്കിടെ പണം നഷ്ടപ്പെട്ടുപോകാനോ മോഷണം പോകാനോ സാധ്യത കൂടുതലാണ്. ട്രാവലേഴ്‌സ് ചെക്ക് ഉപയോഗിക്കുകയാണെങ്കില്‍ ഇത്തരം നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. പണം പോലെ ഉപയോഗിക്കാവുന്ന ഒന്നാണിത്. അതേ സമയം കൗണ്ടര്‍ സൈന്‍ ചെയ്യേണ്ടതിനാല്‍ നഷ്ടപ്പെട്ടുപോയാലും പേടിക്കേണ്ടതില്ല.

4 ബേസ് റേറ്റ്: വായ്പ നല്‍കുമ്പോള്‍ ഈടാക്കേണ്ട ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതില്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കില്ല. അതേ സമയം ബാങ്ക് ജീവനക്കാര്‍ക്കും ഫിക്‌സഡ് ഡിപ്പോസിറ്റിനു മുകളിലുള്ള വായ്പയ്ക്കും ഇതു ബാധകമല്ല.

5 ബാലന്‍സ് ട്രാന്‍സ്ഫര്‍: ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ഒരു ടേമാണിത്. ഒന്നിലധികം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. ക്രെഡിറ്റ് കാര്‍ഡിലുള്ള ബാലന്‍സ് മറ്റൊരു കാര്‍ഡിലേക്ക് മാറ്റുന്ന രീതിയാണിത്.

6 ബാങ്കിങ് ഓംബുഡ്‌സ്മാന്‍: ബാങ്കിങ് മേഖലയിലെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കേണ്ടത് ഓംബുഡ്‌സ്മാനാണ്.

7 കാഷ്ബാക്ക്: ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ഒരു ടേമാണിത്. ക്രെഡിറ്റ് കാര്‍ഡിലൂടെ ചെലവാക്കിയ പണത്തിന്റെ ഒരു നിശ്ചിതശതമാനം തിരിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ലഭിച്ച പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് ഇത് അനുവദിക്കുക.

ക്രെഡിറ്റ് ഹിസ്റ്ററി: ഒരാള്‍ നേരത്തെ വാങ്ങിയ വായ്പകളുടെയും തിരിച്ചടവിന്റെയും റിപ്പോര്‍ട്ടാണ് ക്രെഡിറ്റ് ഹിസ്റ്ററി. ഇന്ത്യയില്‍ സിബില്‍ എന്ന ഏജന്‍സിയാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. വ്യക്തിഗത വായ്പയ്ക്കും വാഹനവായ്പയ്ക്കും ഭവനവായ്പയ്ക്കും അപേക്ഷിക്കുമ്പോള്‍ ഈ റിപ്പോര്‍ട്ട് അനുസരിച്ചാണ് പണം അനുവദിക്കുന്നത്. നേരത്തെ വായ്പയെടുത്ത് തിരിച്ചടവുകളില്‍ കാര്യമായ തിരിച്ചടവ് വരുത്തിയിട്ടുണ്ടെങ്കില്‍ സിബില്‍ റിപ്പോര്‍ട്ടില്‍ നെഗറ്റീവ് മാര്‍ക്ക് വീഴും. ഇതോടെ ലോണ്‍ കിട്ടാനുള്ള സാധ്യത കുറയും.

കൊളാറ്ററല്‍: പേഴ്‌സണല്‍ ലോണ്‍ ഒഴികെയുള്ള വലിയ വായ്പകള്‍ക്കെല്ലാം തന്നെ ബാങ്കുകള്‍ക്ക് ഈട് നല്‍കേണ്ടതുണ്ട്. ഈടായി നല്‍കുന്ന വസ്തുവിനെയോ സ്ഥലത്തിനെയോ നിക്ഷേപത്തിനെയോ ആണ് കൊളാറ്ററല്‍ സെക്യൂരിറ്റി എന്നു പറയുന്നത്.

ഡോക്യുമെന്റേഷന്‍ ഫീ: വായ്പ അനുവദിക്കുന്നതിന് ബാങ്കിന് പല രേഖകളും ആവശ്യമായി വരും. ഉദാഹരണത്തിന് സിബില്‍ റിപ്പോര്‍ട്ട്. ഇത്തരം രേഖകള്‍ കരസ്ഥമാക്കുന്നതിനായി ബാങ്ക് ഈടാക്കുന്ന തുകയാണിത്.

12 ഫിക്‌സഡ് റേറ്റ്: ലോണ്‍ എടുക്കുന്നതുമുതല്‍ അവസാനിക്കുന്നതു വരെ ഒരൊറ്റ റേറ്റ് ഈടാക്കുന്നതിനെയാണ് ഫിക്‌സഡ് റേറ്റ് എന്നു പറയുന്നത്.

13 ഫ്‌ളോട്ടിങ് റേറ്റ്: അതാത് സമയത്തുള്ള നിരക്കുകള്‍ക്കനുസരിച്ച് പലിശ ഇനത്തില്‍ വ്യത്യാസം വരുന്നതാണ് ഫ്‌ളോട്ടിങ്. റിസര്‍വ് ബാങ്ക് നയങ്ങള്‍ക്കനുസരിച്ച് പലിശ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനാണ് ഇങ്ങനെ സംഭവിക്കുന്നത്.

14എംഐസിആര്‍ കോഡ്: ഒമ്പത് അക്കങ്ങളെയാണ് മാഗ്നറ്റിക് ഇങ്ക് ക്യാരക്ടര്‍ റെകഗ്നിഷന്‍ എന്ന എംഐസിആര്‍ കൊണ്ട് സൂചിപ്പിക്കുന്നത്. സാധാരണ ചെക്കിനു താഴെയായി ഈ നമ്പര്‍ ഉണ്ടാകും. ബാങ്കുകളുടെ ഓരോ ബ്രാഞ്ചിനും പ്രത്യേകം പ്രത്യേകം കോഡുകളാണുണ്ടാവുക. ചെക്കുകളുടെ ഇലക്ട്രോണിക് ക്ലിയറിങ് സാധ്യമാകണമെങ്കില്‍ എംഐസിആര്‍ കോഡ് അത്യാവശ്യമാണ്. എംഐസിആര്‍ കോഡും ഐഎഫ്‌സിഐ കോഡും വ്യത്യസ്തമാണ്.

15 നോ ഫ്രില്‍സ് എക്കൗണ്ട്: ഏറ്റവും അടിസ്ഥാന സേവിങ്‌സ് എക്കൗണ്ടിനെയാണ് നോ ഫ്രില്‍സ് എക്കൗണ്ട് എന്നു പറയുന്നത്. ഇത്തരം എക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാതെ എല്ലാ സൗകര്യങ്ങളും ലഭ്യമാകും.

16 ഇലക്ട്രോണിക് ക്ലിയറിങ് സര്‍വിസ്(ഇസിഎസ്): ബാങ്ക് എക്കൗണ്ടില്‍ നിന്നും നേരിട്ട് പണം ഈടാക്കുന്ന രീതി. എല്ലാ മാസവും നിശ്ചിതതുക എക്കൗണ്ടില്‍ നിന്നും നല്‍കാനുള്ള നിര്‍ദ്ദേശം കൂടിയാണിത്.

17പ്രോസസിങ് ഫീ: വായ്പ അപേക്ഷകള്‍ പരിശോധിക്കുന്നതിനും വേണ്ട പേപ്പറുകള്‍ തയ്യാറാക്കുന്നതിനും ബാങ്കുകള്‍ ചെറിയൊരു തുക ഫീസായി ഈടാക്കാറുണ്ട്.

18ആര്‍ടിജിഎസ്: റിയര്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍ടിജിഎസ്. രണ്ടു ലക്ഷത്തിനു മുകളിലുള്ള പണം മിനിറ്റുകള്‍ക്കുള്ളില്‍ ഒരു എക്കൗണ്ടില്‍ നിന്നും മറ്റൊരു എക്കൗണ്ടിലേക്കെത്താന്‍ ആര്‍ടിജിഎസ് മുഖേന സാധിക്കും.

19 ഐഎഫ്എസ്‌സി: 11 അക്കങ്ങളുള്ള ബാങ്ക് കോഡാണിത്. ചെക്കിലുള്ള എംഐസിആര്‍ കോഡ് പോലെ തന്നെ ക്ലിയറങിന് ഐഎഫ്എസ്‌സി കോഡ് നിര്‍ബന്ധമാണ്. ആദ്യത്തെ നാല് അക്ഷരങ്ങള്‍ ബാങ്കിനെയും അവസാന ആറ് അക്ഷരങ്ങള്‍ ബാങ്ക് ബ്രാഞ്ചിനെയും സൂചിപ്പിക്കുന്നു.

20 കെവൈസി: നോ യുവര്‍ കസ്റ്റമര്‍(Know your Customer) എന്നതിന്റെ ചുരുക്കമാണിത്. ബാങ്കിലെയും ധനകാര്യസ്ഥാപനങ്ങളിലെയും ഉപഭോക്താക്കളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമനുസരിച്ചാണ് ഈ ഫോം തയ്യാറാക്കിയിട്ടുള്ളത്. കസ്റ്റമറെ കുറിച്ചുള്ള വ്യക്തവും ആധികാരികവുമായ രേഖകള്‍ ധനകാര്യസ്ഥാപനങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ട്.

English summary

Bank, Term, RBI, Loan, Cibil, Interest, ബാങ്ക്, പലിശ, നിരക്ക്, റിസര്‍വ് ബാങ്ക്, വായ്പ

Top 20 Banking Terms You Should Know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X