ഈ ആദായനികുതി അടച്ചില്ലെങ്കില്‍ എന്തു പറ്റും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ആദായനികുതി അടച്ചില്ലെങ്കില്‍ ജയിലിലടയ്ക്കുമോ?
നികുതി നല്‍കേണ്ട വരുമാനം താങ്കള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും റിട്ടേണ്‍ സമര്‍പ്പിച്ചേ മതിയാകൂ. അതും നിശ്ചിത സമയത്തിനുള്ളില്‍ വേണം. സമയത്തിന് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും ആവശ്യമായ തിരുത്തലുകള്‍ വരുത്താം. അതേ സമയം അവസാന തിയ്യതി കഴിഞ്ഞിട്ടാണ് വിവരങ്ങള്‍ സമര്‍പ്പിച്ചതെങ്കില്‍ പിന്നീട് തിരുത്തലുകള്‍ വരുത്താന്‍ സാധിക്കില്ല.

സമയത്തിന് സമര്‍പ്പിച്ചില്ലെങ്കില്‍

1 ബിസിനസ് നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെങ്കിലും സമയത്തിന് സമര്‍പ്പിക്കാത്തതുകൊണ്ട് യാതൊരു വിധ ആനുകൂല്യവും ലഭിക്കില്ല.
2 ടാക്‌സ് റീഫണ്ടില്‍ പലിശ ലഭിക്കാനുള്ള അര്‍ഹത നഷ്ടമാകും.

കനത്ത പെനല്‍റ്റിയാണ് ഈടാക്കുന്നത്. വ്യക്തിപരമായി നികുതി നല്‍കാന്‍ പിഴവ് വരുത്തിയാല്‍ 5000 രൂപ വരെ പിഴയിടാന്‍ ഓഫീസര്‍ക്ക് അധികാരമുണ്ട്. കമ്പനികള്‍ക്ക് ഇത് ലക്ഷകണക്കിന് രൂപയായിരിക്കും.

നികുതി അടയ്ക്കാനില്ലെങ്കിലും ഓരോ സാമ്പത്തിക വര്‍ഷത്തിലും റിട്ടേണ്‍ നല്‍കുന്നത് വളരെ നല്ലതായിരിക്കും. പലിശയും പിഴ പലിശയും അടയ്ക്കുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ ഇതുമാത്രമേ മാര്‍ഗ്ഗമുള്ളൂ.

വ്യക്തിപരമായ കണക്കുകള്‍ നല്‍കേണ്ട അവസാന തിയ്യതി ജൂലായ് 31ഉം കമ്പനികളുടെ കണക്കുകള്‍ നല്‍കേണ്ട സമയം സെപ്തംബര്‍ 30ഉം ആണ്.

നികുതി അടയ്ക്കാത്തതുകൊണ്ട് ജയിലിലടയ്ക്കാനുള്ള സാധ്യത വളരെ കുറവാണ്. പക്ഷേ, നിങ്ങളെ ബുദ്ധിമുട്ടിലാക്കാനും കനത്ത പിഴ ചുമത്താനും ടാക്‌സ് അധികൃതര്‍ക്ക് സാധിക്കും. ഒരു രക്ഷയും കിട്ടിയില്ലെങ്കില്‍ മാത്രമാണ് നിങ്ങള്‍ക്കെതിരേ നിയമനടപടികള്‍ ആരംഭിക്കുകയുള്ളൂ. അതേ സമയം കൃത്യസമയത്ത് റിട്ടേണ്‍ സമര്‍പ്പിക്കുകയാണെങ്കില്‍ ഒരു തലവേദനയും ഇല്ല.

English summary

Filing tax return beyond the due date

What are the penalties for filing tax return beyond the due date?
Story first published: Friday, September 19, 2014, 10:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X