ഫോറിന്‍ കറന്‍സി ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ ?

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്ന ഫോറിന്‍ കറന്‍സി സംബന്ധിച്ച് അങ്ങനെ പ്രത്യേകിച്ച് പരിധികളൊന്നും നിലവിലില്ല. എന്നാല്‍ പണമായാലും ട്രാവല്ലേഴ്‌സ് ചെക്ക് ആയാലും 10,000 ഡോളറോ അതില്‍ കൂടുതലോ കൈവശം വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെവരുമ്പോള്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതായി വരും.

നാട്ടിലേക്ക് കൊണ്ടുവരുന്ന ഫോറിന്‍ കറന്‍സിയുടെ മൂല്യം 5000 ഡോളറില്‍ കൂടിയാലും എയര്‍പോര്‍ട്ടിലെ കറന്‍സി ഡിക്ലറേഷന്‍ ഫോമില്‍ വിവരമറിയിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വിദേശപണം ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. പണത്തിന്റെ മൂല്യം കൂടുതലായിട്ടും കസ്റ്റംസ് അധികൃതരെ അറിയിച്ചില്ലെങ്കില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമപ്രകാരം അത് കുറ്റകരമാണ്.

ഫോറിന്‍ കറന്‍സി ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ ?

വിദേശ സന്ദര്‍ശനത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നവരെ സംബന്ധിച്ചെടുത്തോളം അവിടെ ചിലവഴിക്കാത്ത വിദേശപണം കയ്യിലുണ്ടായേക്കാം. അത്തരം സാഹചര്യത്തില്‍ ആ പണം ട്രാവല്ലേഴ്‌സ് ചെക്ക് ആയോ ഫോറിന്‍ കറന്‍സിയായോ മാറ്റേണ്ടതാണ്.

വിദേശത്തു നിന്ന് ഇന്ത്യന്‍ കറന്‍സി കൊണ്ടുവരുമ്പോള്‍ ?

വിദേശത്ത് താല്ക്കാലികമായി സന്ദര്‍ശനം നടത്തി ഇന്ത്യയിലേക്ക് വരുന്നവരാണെങ്കില്‍ രൂപയുടെ മൂല്യം ഒരിക്കലും 10,000 രൂപയോ അതില്‍ക്കൂടുതലോ ആകാന്‍ പാടില്ല.

വിദേശത്തേക്ക് ബിസിനസ് ട്രിപ്പുകള്‍ നടത്തുമ്പോള്‍ ?

വിദേശത്തേക്ക് ബിസിനസ് കാര്യങ്ങള്‍ക്കായി യാത്ര നടത്തുമ്പോള്‍ (നേപ്പാള്‍, ഭൂട്ടാന്‍ ഒഴികെയുളള രാജ്യങ്ങളില്‍ ) 25,000 രൂപയോളം കൈവശം വയ്ക്കാനാകും. പരിധിയില്‍ കൂടുതല്‍ പണം കൊണ്ടുവരുമ്പോള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെ വിവരം അറിയിക്കണമെന്നു മാത്രം. ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ വിദേശ പണം എത്രയാണെന്ന് കൃത്യമായി വിവരമുണ്ടായിരിക്കണം. മൂല്യം കൂടുതലാണെങ്കില്‍ കസ്റ്റംസ് അധികൃതരെ അറിയിച്ചോളൂ.

English summary

How much foreign currency you can bring to India

There is no limit on foreign currency one can bring to India. But if the value exceeds the limit of USD 10,000 or equivalent then you have to declare it to the Customs Authorities at the Airport in the Currency Declaration Form
English summary

How much foreign currency you can bring to India

There is no limit on foreign currency one can bring to India. But if the value exceeds the limit of USD 10,000 or equivalent then you have to declare it to the Customs Authorities at the Airport in the Currency Declaration Form
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X