ഭവന വായ്പ, നിങ്ങള്‍ക്ക് അറിയേണ്ട കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് എല്ലാവരുടെയും സ്വപ്‌നമാണ്. സാധാരണക്കാരന് ഒരു വീടുണ്ടാക്കാന്‍ വായ്പയെടുക്കാതെ മറ്റുമാര്‍ഗ്ഗമൊന്നുമില്ല. ഭവന വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം.

 

ആദ്യം കൃത്യമായ ഒരു ബജറ്റ് ഉണ്ടാക്കണം. ലോണെടുത്താല്‍ എത്ര രൂപ അതിലേക്ക് അടയ്ക്കാന്‍ സാധിക്കുമെന്ന് കണക്കാക്കണം. അതിനനുസരിച്ച തുകയാണ് വായ്പയായി ആവശ്യപ്പെടേണ്ടത്. വായ്പ നിരക്ക് കുറഞ്ഞ സമയത്ത് ലോണെടുക്കുന്നതായിരുന്നു പഴയ രീതി. എന്നാല്‍ വരും കാലങ്ങളില്‍ പലിശ നിരക്ക് താഴേക്ക് പോകാനാണ് സാധ്യത. അതുകൊണ്ട് ഫ്‌ളോട്ടിങ് പലിശയാണ് മെച്ചം.

എത്രവായ്പ ലഭിക്കും?

എത്രവായ്പ ലഭിക്കും?

മൊത്ത വാര്‍ഷിക വരുമാനത്തിന്റെ നാലിരട്ടി വരെ പരമാവധി വായ്പ ലഭിക്കും. എന്നാല്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്ന ഒരാള്‍ക്ക് വാര്‍ഷിക വരുമാനത്തിന്റെ ആറിരട്ടി വരെ കിട്ടും ഇത് വര്‍ഷത്തെ അടിസ്ഥാനമാക്കിയും കണക്കാക്കും. ഉദാഹരണത്തിന് 20 വര്‍ഷമാകുമ്പോള്‍ നാലിരട്ടി വരെയും 30 മാസമാണെങ്കില്‍ ചിലപ്പോള്‍ ഏഴ് ഇരട്ടി വരെയും വായ്പ ലഭിക്കും.

പ്രതിമാസ അടവ്

പ്രതിമാസ അടവ്

മാസവരുമാനത്തിന്റെ 35 ശതമാനത്തില്‍ കുറഞ്ഞ അടവ് മാത്രമേ ബാങ്കുകള്‍ അനുവദിക്കൂ. അതുകൊണ്ട് അധിക തുക ആവശ്യപ്പെട്ടാലും മാസവരുമാനം നിര്‍ണായകമാണ്.

പലിശ എത്രയാകും

പലിശ എത്രയാകും

അതാതു കാലത്തെ റിസര്‍വ് ബാങ്ക് പോളിസിക്കനുസരിച്ചാണ് ഇതു നിശ്ചയിക്കപ്പെടുന്നത്. ഇപ്പോഴത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 10.10 ശതമാനം ആണ്. 10.25ന് ഒട്ടുമിക്ക പ്രധാന ബാങ്കുകളും ലോണ്‍ നല്‍കുന്നുണ്ട്. ഇതില്‍ കൂടുതല്‍ പലിശ പറയുന്ന ബാങ്കുകളില്‍ നിന്നും വായ്പ എടുക്കരുത്.

ഫിക്‌സഡ് റേറ്റ് വേണ്ട

ഫിക്‌സഡ് റേറ്റ് വേണ്ട

ഫ്‌ളോട്ടിങ് രീതിയില്‍ പലിശ കണക്കാക്കുന്ന വായ്പ എടുത്താല്‍ മതി. കൂടാതെ കൂടുതല്‍ കാലയളവ് എടുക്കാന്‍ ശ്രമിക്കുക. വരുമാനം കൂടുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും കാലയളവ് കുറയ്ക്കാന്‍ സാധിക്കും. ഫിക്‌സഡ് പലിശനിരക്ക് ഓഫര്‍ ചെയ്യുന്ന വായ്പ എടുക്കരുത്.

സ്ഥലം വാങ്ങാന്‍ വായ്പ കിട്ടുമോ?

സ്ഥലം വാങ്ങാന്‍ വായ്പ കിട്ടുമോ?

സ്ഥലം വാങ്ങാന്‍ മാത്രമായി ഭവന വായ്പ കിട്ടില്ല. പക്ഷേ, സ്ഥലം വാങ്ങി വീടുവെയ്ക്കാന്‍ ലഭിക്കും. സ്ഥലം വാങ്ങി മൂന്നു വര്‍ഷത്തിനുള്ളില്‍ വീട് വെച്ചാല്‍ മതി. വീടു വെയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭവന വായ്പ വാണിജ്യ വായ്പയായി മാറും. പലിശ നിരക്ക് കുത്തനെ ഉയരും. കാലാവധിയും വെട്ടിച്ചുരുക്കും.

ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളോ ബാങ്കുകളോ?

ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളോ ബാങ്കുകളോ?

ഭവന വായ്പ മാത്രം കൊടുക്കുന്ന ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും എളുപ്പം ലോണ്‍ ലഭിക്കും. പക്ഷേ, അധിക സ്ഥാപനങ്ങളുടെയും പലിശനിരക്ക് കൂടുതലാണ്. ബാങ്ക് നിരക്കില്‍ ലഭിക്കുകയാണെങ്കില്‍ ഫിനാന്‍സിങ് സ്ഥാപനങ്ങള്‍ നല്ലതാണ്.

ഇന്‍ഷുറന്‍സ് ചെയ്യണം

ഇന്‍ഷുറന്‍സ് ചെയ്യണം

ഭവന വായ്പ എടുക്കുമ്പോള്‍ തന്നെ ലോണിന് ഇന്‍ഷുര്‍ ചെയ്യാന്‍ ശ്രമിക്കണം. വായ്പ എടുത്തയാള്‍ക്ക് മരണം സംഭവിച്ചാലും വീട്ടുകാര്‍ പെരുവഴിയിലാകില്ല.

പ്രി ക്ലോഷര്‍

പ്രി ക്ലോഷര്‍

ലോണ്‍ നേരത്തെ അടച്ചു തീര്‍ക്കുകയാണെങ്കില്‍ എത്ര പെനല്‍റ്റി വരുമെന്ന കാര്യം ചോദിക്കണം. ഇപ്പോള്‍ അധിക ബാങ്കുകളും സൗജന്യമായി ലോണ്‍ പ്രി ക്ലോസ് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. 20 വര്‍ഷത്തേക്ക് ലോണെടുത്ത് അഞ്ചു വര്‍ഷം കഴിഞ്ഞ് ക്ലോസ് ചെയ്താലും മുഴുവന്‍ പലിശയും പെനല്‍റ്റിയും കൊടുക്കുന്ന രീതിയിലാണോ എഗ്രിമെന്റ് എന്നു നോക്കണം.

പ്രോസസിങ് ഫീ

പ്രോസസിങ് ഫീ

തുടക്കത്തില്‍ നിങ്ങളോട് പറയാത്ത പല ചാര്‍ജുകളും ധനകാര്യ സ്ഥാപനങ്ങള്‍ ഈടാക്കും. അതുകൊണ്ട് ഡോക്യുമെന്റുകള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കണം. പ്രോസസിങ് ഫീ പല ബാങ്കുകളും ഇളവ് ചെയ്തു തരും.

ധനകാര്യ സ്ഥാപനം

ധനകാര്യ സ്ഥാപനം

വായ്പ നല്‍കുന്ന സ്ഥാപനത്തെ കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മനസ്സിലാക്കാന്‍ ശര്മിക്കണം. വളരെ കാലം നീണ്ടു നില്‍ക്കുന്ന ഒരു ബന്ധത്തിലേക്കാണ് നിങ്ങള്‍ കാലെടുത്തുവെയ്ക്കാന്‍ പോകുന്നത്. സ്ഥാപനത്തിന്റെ മറ്റു കസ്റ്റമേഴ്‌സുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കണം.

English summary

Ten things one must know before taking a home loan

Ten things one must know before taking a home loan
English summary

Ten things one must know before taking a home loan

Ten things one must know before taking a home loan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X