സംരംഭം തുടങ്ങാന്‍ 5 ഘട്ടങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു സംരംഭം തുടങ്ങുന്നത് ഒരു പരീക്ഷണം പോലെയാണ് ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്നതും.ആരംഭം മുതല്‍ ഓരോ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ബിസിനസ് സംരംഭങ്ങളുടെ വളര്‍ച്ച നിര്‍ണ്ണയിക്കുന്നത് അവരെടുക്കുന്ന ശക്തമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.

ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുമ്പോള്‍ കൃത്യമായ ആസൂത്രണം നടത്തി വിശകലനം ചെയ്ത് നടത്തേണ്ട അഞ്ചു ഘട്ടങ്ങള്‍ ഇതൊക്കെയാണ്.

1. ആശയം വ്യക്തമാക്കുക

1. ആശയം വ്യക്തമാക്കുക

നിങ്ങളുടെ മനസ്സിലുള്ള സ്റ്റാര്‍ട്ടപ്പ് ആശയം എന്താണെന്ന് ആദ്യം നിങ്ങളെത്തന്നെ ബോധ്യപ്പെടുത്തുക. അതിനെപ്പറ്റി പഠിക്കുക വിശദമായിത്തന്നെ.നിങ്ങള്‍ പരിഹരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രശ്നം എന്താണ്, പ്രസ്തുത പ്രശ്നം ആരെയെല്ലാമാണ് ബാധിക്കുന്നത്, അതിന് എങ്ങനെ പരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തുക.സംരംഭത്തിന്റെ സാമൂഹിക സാമ്പത്തിക പ്രാധാന്യം അറിയണം.

2. ഉപഭോക്താക്കളെ കണ്ടെത്താം

2. ഉപഭോക്താക്കളെ കണ്ടെത്താം

മാര്‍ക്കറ്റ് മനസിലാക്കണം.സംരംഭം ലക്ഷ്യംവെക്കുന്ന ഉപഭോക്താക്കള്‍ ആരെല്ലാമാണെന്ന് മുന്‍കൂട്ടി തീരുമാനിക്കുക. ഒരു സംരംഭത്തെ വളര്‍ത്തുന്നതില്‍ ഉപഭോക്താവിനുള്ള പ്രാധാന്യം മനസ്സിലാക്കി അവരുടെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം. ഉപഭോക്താക്കളുടെ പ്രായം, ജെന്‍ഡര്‍, ജോലി, താമസസ്ഥലത്തിന്റെ പ്രത്യേകതകള്‍, സാമ്പത്തികനില, അവരുടെ താല്‍പ്പര്യങ്ങള്‍ എന്നിവ വിശകലനം ചെയ്ത് അവരെ ആകര്‍ഷിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനയണം.

3. മത്സരം വേണ്ട

3. മത്സരം വേണ്ട

വിപണിയില്‍ നിലവിലെ സംരംഭങ്ങളോട് മത്സരിക്കുകയെന്നതാണ് ഏറ്റവും പ്രയാസമുള്ള കാര്യം.ആദ്യം മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുക.അതിനു ശേഷം വിപണി പിടിച്ചെടുക്കാം.

4. കുത്തക പിടിച്ചെടുക്കാം

4. കുത്തക പിടിച്ചെടുക്കാം

ബിസിനസ് മേഖലയില്‍ കുത്തകയാകുകയെന്നത് വലിയ നേട്ടമാണ്.ഇത് നേടിയെടുക്കാന്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത മികച്ച സേവനം നിങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

5. ഫീഡ്ബാക്കുകള്‍ തള്ളിക്കളയരുത്

5. ഫീഡ്ബാക്കുകള്‍ തള്ളിക്കളയരുത്

വിപണിയില്‍ നില നില്‍ക്കാന്‍ ഉപഭോക്താക്കളെ പിണക്കരുത്. എപ്പോഴും അവരുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുക.

English summary

Five steps to start a business

Starting a venture is thrilling and also risky. One has to plan each and every step before launching a startup.
Story first published: Sunday, June 12, 2016, 16:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X