വളര്‍ന്നത് കണ്‍മുന്നില്‍, മലയാളികളുടെ സ്വന്തം ഈ ബാങ്കുകള്‍

ബാങ്കിംഗിന് പ്രിയപ്പെട്ട സ്ഥലമാണ് കേറളം. കേരളം ആസ്ഥാനമായുള്ള അഞ്ച് പ്രധാന ബാങ്കുകള്‍ ഇവയെല്ലാമാണ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിംഗിന് പ്രിയപ്പെട്ടതാണ് ദൈവത്തിന്റെ സ്വന്തം നാട്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മലയാളികളുടെ നേട്ടം തന്നെയാണ് ഇതിന് ഒന്നാമത്തെ കാരണം. വിദേശത്ത് നിന്നും കേരളത്തിലേക്കുള്ള പണമൊഴുക്കാനാണ് ബാങ്കുകളെ ആകര്‍ഷിക്കുന്ന മറ്റൊന്ന്. ഗള്‍ഫില്‍ നിന്നുമുള്ള പണമാണല്ലോ കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലിന് ശ്കതി നല്‍കുന്നതുതന്നെ.

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കോര്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കോര്‍

പേരില്‍ തന്നെ കേരളത്തിന്റെ പേരുണ്ട് എസ്ബിടിയ്ക്ക്. 1945ല്‍ ട്രാവന്‍കോര്‍ ബാങ്ക് ലിമിറ്റഡ് എന്ന പേരിലാണ് ബാങ്ക് രൂപം കൊണ്ടത്. തിരുവനന്തപുരത്ത് പൂജപ്പുരയിലാണ് ബാങ്കിന്റെ ആസ്ഥാനം. 1,00,000 കോടി രൂപയ്ക്ക് മുകളിലാണ് എസ്ബിടിയുടെ ബിസിനസ്. 14892 ജീവനക്കാരാണ് എസ്ബിഐയില്‍ ജോലി ചെയ്യുന്നത്. ഏതാനും മാസത്തിനകം എസ്ബിഐയില്‍ ലയിക്കും എസ്ബിടി.

ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്ക്

ഇന്ത്യയിലെ കമേഴ്‌സ്യല്‍ ബാങ്കുകളില്‍ പ്രമുഖരായ ഫെഡറല്‍ ബാങ്കിന്റെ ആസ്ഥാനം കൊച്ചിയിലെ ആലുവയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അസംഖ്യം എടിഎമ്മുകളുള്ള ഫെഡറല്‍ ബാങ്കിന്റെ സ്ഥാപകന്‍ കെ പി ഹോര്‍മിസ് ആണ്. 1,00,000 കോടി രൂപയ്ക്ക് മുകളിലാണ് ഫെഡറല്‍ ബാങ്കിന്റെ ബിസിനസ്.

സൗത്ത് ഇന്ത്യന്‍ ബാങ്ക്

സൗത്ത് ഇന്ത്യന്‍ ബാങ്ക്

തൃശൂരില്‍ പ്രവര്‍ത്തനമാരംഭിച്ച സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്ന് സൗത്ത് ഇന്ത്യയുടെ മാത്രമല്ല രാജ്യത്തിന്റെ പ്രിയപ്പെട്ട ബാങ്കാണ്. ആദ്യമായി എന്‍ആര്‍ഐ ബ്രാഞ്ച് ഓപണ്‍ ചെയ്ത് 1992ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ചരിത്രം കുറിച്ചു. 839 ബ്രാഞ്ചുകളുള്ള ബാങ്കിന് 1306 എടിഎമ്മുകളാണുള്ളത്. 2016ല്‍ ബാങ്കിന്റെ വാര്‍ഷിക അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 8.48% വര്‍ധിച്ചു 333.27 കോടി രൂപയിലെത്തി.

കാത്തലിക് സിറിയന്‍ ബാങ്ക്

കാത്തലിക് സിറിയന്‍ ബാങ്ക്

1920ല്‍ തൃശൂരിലാണ് കാത്തലിക് സിറിയന്‍ ബാങ്ക് ഉദയം ചെയ്തത്. ഇന്ന് 430 ബ്രാഞ്ചുകളും 240 എടിഎം സെന്ററുകളുമുണ്ട് ബാങ്കിന്. ബാങ്കിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനഫലം മോശമായതിനെത്തുടര്‍ന്ന മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ആനന്ദ് കൃഷ്ണമൂര്‍ത്തി ആഗസ്റ്റില്‍ രാജി വെച്ചിരുന്നു.

 ധനലക്ഷ്മി ബാങ്ക്

ധനലക്ഷ്മി ബാങ്ക്

ഒരു കൂട്ടം സംരംഭകരുടെ നേതൃത്വത്തില്‍ 1927ല്‍ തൃശൂരാണ് ധനലക്ഷ്മി ബാങ്ക് ആരംഭിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാങ്കിന്റെ പ്രവര്‍ത്തനം അത്ര തൃപ്തികരമല്ല. ഇനിയും ക്യാപിറ്റല്‍ ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ ധനലക്ഷ്മി ബാങ്ക് ഏതെങ്കിലും വലിയ ബാങ്കുകള്‍ക്ക് ഇരയാകും. അതല്ലെങ്കില്‍ ബാങ്കിനെ ഏതെങ്കിലും വലിയ ബാങ്കില്‍ ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമാകും.

English summary

Five banks based in Kerala

Listed below are the Banks based in Kerala. These are having their head office and operational base in Kerala. Out of these Federal Bank, South Indian Bank, Catholic Syrian Bank and Dhanalakshmi Bank are Private sector banks
Story first published: Thursday, October 20, 2016, 10:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X