ജിഎസ്ടിയെക്കുറിച്ചറിയൂ, ചിക്കന് വില കൂടും, പാലിനും മുട്ടയ്ക്കും നികുതിയില്ല

ചരക്കുസേവനനികുതി അഥവാ ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഭക്ഷ്യപദാര്‍ഥങ്ങള്‍ നികുതിമുക്തമായിരിക്കും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരക്കുസേവനനികുതി അഥവാ ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഭക്ഷ്യപദാര്‍ഥങ്ങള്‍ നികുതിമുക്തമായിരിക്കും. ഇപ്പോള്‍ വാറ്റ്ില്‍നിന്ന് ഒഴിവുള്ള ഭക്ഷ്യ ഇനങ്ങള്‍ ജിഎസ്ടിയിലും നികുതി മുക്തമായിരിക്കും. അടുത്ത ഏപ്രില്‍ ഒന്നുമുതലാണ് പുതിയ പരോക്ഷനികുതി സമ്പ്രദായമായ ജി.എസ്.ടി. നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

 

നികുതിയില്ല

നികുതിയില്ല

ഉപ്പ്, ബ്രെഡ്, പഴങ്ങള്‍, പച്ചക്കറികള്‍, മുട്ട, പാല്‍, തൈര്, അമ്പലങ്ങളിലെ പ്രസാദം, കുങ്കുമം, സിന്ദൂരം, കുപ്പിവളകള്‍, ദേശീയപതാക തുടങ്ങിയവ ജിഎസ്ടിയില്‍ നികുതിയില്ലാത്ത ഇനങ്ങളാകും. രക്തബാങ്കുകളില്‍ നിന്നുള്ള രക്തവും നികുതിയില്‍നിന്ന് ഒഴിവായിരിക്കും.

വില കൂടും

വില കൂടും

ഭക്ഷ്യ എണ്ണ, സുഗന്ധ വ്യഞ്ജനങ്ങള്‍, കോഴിയിറച്ചി എന്നിവയടക്കമുള്ളവയുടെ നികുതി ഉയര്‍ന്നേക്കാം. ഇപ്പോള്‍ ഇവയുടെ നികുതി നാല് ശതമാനമാണ് ഇത് ആറ് ശതമാനമാകും. മഞ്ഞള്‍,ജീരകം,കുരുമുളക്,എണ്ണക്കുരുക്കള്‍,മല്ലി എന്നിവയുടെ നികുതിയും ആറ് ശതമാനമാകും.

ജിഎസ്ടി

ജിഎസ്ടി

ജിഎസ്ടി നികുതിഘടന തീരുമാനിച്ച ശേഷമേ നികുതി വിമുക്തമായവയുടെ പട്ടിക തയാറാക്കൂ. സേവനങ്ങളുടെ കാര്യത്തിലും അത്യാവശ്യം, അല്ലാത്തത് എന്ന വിഭജനം ഉണ്ടാകും. അത്യാവശ്യസേവനങ്ങള്‍ക്കു കുറഞ്ഞ നിരക്കും അല്ലാത്തവയ്ക്ക് കൂടിയ നിരക്കും കൊണ്ടുവരാനാണ് ആലോചന. ഇപ്പോള്‍ രണ്ടു സെസുകള്‍ അടക്കം 15 ശതമാനമാണു സേവനനികുതി.

പുകയിലയ്ക്ക് പ്രത്യേക സെസ്

പുകയിലയ്ക്ക് പ്രത്യേക സെസ്

ഇപ്പോള്‍ ആറു ശതമാനം, 12 ശതമാനം, 18 ശതമാനം, 26 ശതമാനം എന്നിങ്ങനെ നാലു സ്ലാബായി നികുതി നിശ്ചയിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഉയര്‍ന്ന സ്ലാബില്‍ വരുന്ന കാറുകള്‍, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍, കോളാ പാനീയങ്ങള്‍, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക സെസ് ഏര്‍പ്പെടുത്തുമെന്നാണു കേന്ദ്ര നിലപാട്. സംസ്ഥാനങ്ങള്‍ ഇതിനെതിരാണ്. സെസിനു പകരം 40 ശതമാനം എന്ന ഉയര്‍ന്ന നികുതി ചുമത്തണം എന്ന് അവര്‍ നിര്‍ദേശിക്കുന്നു.

സോപ്പിനും ഷാംപൂവിനും വില കുറയും

സോപ്പിനും ഷാംപൂവിനും വില കുറയും

ഉയര്‍ന്ന 26 ശതമാനം സ്ലാബിലാണു ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് സാമഗ്രികള്‍, സോപ്പ്, ഷാംപൂ, സ്‌പ്രേകള്‍, സൗന്ദര്യ സംവര്‍ധകങ്ങള്‍ തുടങ്ങിയവ വരിക. ഇവയുടെ എക്‌സൈസ് ഡ്യൂട്ടി നിരക്കിനേക്കാള്‍ ഈ നിരക്ക് കുറവാണെന്നതുകൊണ്ട് ഇവയ്ക്കു വില കുറയും എന്നാണ് കരുതുന്നത്.

English summary

GST bill: Here is what will get cheaper and for what will you pay more

The proposed 4-tier GST structure may hit the common man as it is likely to result in higher taxes on various items including kitchen staples such as edible oils, spices and chicken.
Story first published: Saturday, October 22, 2016, 15:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X