പിഎഫ് നിക്ഷേപം നീട്ടിയാല്‍ പോക്കറ്റ് വീര്‍പ്പിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിപിഎഫിന് നികുതിയിളവുള്ളതുകൊണ്ടുതന്നെ പിഎഫില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും വളരെക്കൂടുതലാണ്. ബാങ്ക് നിക്ഷേപങ്ങള്‍ക്കും ന്യൂ പെന്‍ഷന്‍ സ്‌കീമിനും നല്‍കാന്‍ കഴിയാത്ത ആനുകൂല്യങ്ങളാണ് പിപിഎഫിന് നല്‍കാന്‍ കഴിയുന്നത്. പൂര്‍ണമായ നികുതിയിളവാണ് ഈ നിക്ഷേപ മാര്‍ഗത്തെ മികച്ചതാക്കുന്നത്.

എന്തൊക്കെയാണ് പിപിഎഫ് നിക്ഷേപം ദീര്‍ഘിപ്പിക്കുമ്പോള്‍ നിക്ഷേപകനു ലഭിക്കുന്നത്.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ നിക്ഷേപം നീട്ടാം

അഞ്ച് വര്‍ഷം കൂടുമ്പോള്‍ നിക്ഷേപം നീട്ടാം

15 വര്‍ഷത്തേക്കാണ് പിപിഎഫിലെ നിക്ഷേപ കാലയളവെങ്കിലും അതിനുശേഷം അഞ്ചുവര്‍ഷ കാലയളവിലേക്കായി നിക്ഷേപം ദീര്‍ഘിപ്പിക്കാമെന്നത് പിപിഎഫിന്റെ സവിശേഷതയാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ എത്രതവണ വേണമെങ്കിലും ഇത്തരത്തില്‍ നിക്ഷേപം നീട്ടാം.

നികുതിയിളവ്

നികുതിയിളവ്

പിപിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതിമുക്തമാണ്. നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുന്നതിനുമുമ്പ് പണം പിന്‍വലിക്കുമ്പോഴും ഈ ഇളവ് ലഭ്യമാണ്.

8.7 ശതമാനം വാര്‍ഷികപലിശ

8.7 ശതമാനം വാര്‍ഷികപലിശ

പിപിഎഫ് നിക്ഷേപം ദീര്‍ഘിപ്പിക്കുമ്പോള്‍ വിഹിതം തുടരാനും തുടരാതിരിക്കാനും നിക്ഷേപകന് അവസരമുണ്ട്. തുടര്‍വിഹിതം കൂടാതെ നിക്ഷേപം ദീര്‍ഘിപ്പിക്കുമ്പോള്‍ അഞ്ചുവര്‍ഷംകൂടി പലിശ കിട്ടുന്നത് തുടരും. ഇത്തരത്തില്‍ ദീര്‍ഘിപ്പിക്കുന്ന നിക്ഷേപം ഇടയ്ക്കുവച്ച് പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കാന്‍ അവസരമുണ്ട്. പക്ഷേ വര്‍ഷത്തില്‍ ഒരുതവണ മാത്രമേ പിന്‍വലിക്കാനാകൂ.

സ്ഥിരവരുമാനം

സ്ഥിരവരുമാനം

റിട്ടയര്‍മെന്റിനുശേഷം മറ്റ് പൈസയ്ക്കായി മറ്റൊന്നിനെയും ആശ്രയിക്കണ്ട. പ്രതിവര്‍ഷം സ്ഥിരവരുമാനം കിട്ടുന്ന മാര്‍ഗമായി പിപിഎഫ് പദ്ധതിയെ ഉപയോഗപ്പെടുത്താവുന്നതാണ്. എല്ലാ വര്‍ഷവും പലിശ മാത്രം പിന്‍വലിക്കുകയും നിക്ഷേപം നിലനിര്‍ത്തുകയും ചെയ്യാം. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും നിക്ഷേപം നീട്ടിയാല്‍ മതി.

English summary

How to Get Maximum Benefit from PPF Account

Saving for retirement is the last goal on the financial road that a salaried employee expects. That’s where Employee Provident Fund becomes important. Employee Provident Fund sounds attractive with your employer matching your contribution and a tax free guaranteed return of 8.5%.
Story first published: Thursday, October 13, 2016, 14:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X