ലൈക്കും കമന്റും സൂക്ഷിച്ചോളൂ,ഓണ്‍ലൈനില്‍ കളിയാക്കിയാല്‍ ലോണ്‍ കിട്ടില്ല

ഓണ്‍ലൈനായി നിങ്ങള്‍ ആരെയെങ്കിലും ശല്യപ്പെടുത്തിയാല്‍ ഇനി പേഴ്‌സണല്‍ ലോണ്‍ പോലും കിട്ടില്ല.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫേസ്ബുക്കില്‍ കളിയാക്കുന്നതും ട്രോളുന്നതുമെല്ലാം ഒന്ന് സൂക്ഷിച്ചുമതി. ഓണ്‍ലൈനായി നിങ്ങള്‍ ആരെയെങ്കിലും ശല്യപ്പെടുത്തിയാല്‍ ഇനി പേഴ്‌സണല്‍ ലോണ്‍ പോലും കിട്ടില്ല.

 

30 ശതമാനം പലിശയില്‍ ലോണ്‍ അനുവദിക്കണോ 13-17% പലിശയില്‍ ലോണ്‍ നല്‍കണോ എന്നെല്ലാം ഇനി നമ്മുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റികളാണ് തീരുമാനിക്കുക. ഏതെങ്കിലും നിരോധിച്ച വെബ്‌സൈറ്റ് സന്ദര്‍ശിച്ചാലും ലോണ്‍ അപേക്ഷകന്‍ കുടുങ്ങും.

സ്വഭാവം നോക്കി കടം നല്‍കാന്‍ ഇവര്‍

സ്വഭാവം നോക്കി കടം നല്‍കാന്‍ ഇവര്‍

പുതിയ കാലത്തെ ഓണ്‍ലൈന്‍ ലോണ്‍ ദാതാക്കളായ ഇന്‍സ്റ്റ പൈസ, ഗോ പേ സെന്‍സ്, ഫെയര്‍സെന്റ്, കാഷ്‌കെയര്‍, വോട്ട്‌ഫോര്‍ കാഷ്, ഓണ്‍ലൈനായി കടം നല്‍കുന്ന ക്രഡിറ്റ് മന്ത്രി, ബാങ്ക് ബസാര്‍ എന്നിവ ഇനി പണം നല്‍കുമ്പോള്‍ അപേക്ഷകന്റെ ഫോണ്‍ ലൊക്കേഷന്‍, എസ്എംഎസ് അലര്‍ട്ടുകള്‍, സോഷ്യല്‍ മീഡിയ ബിഹേവിയര്‍ എന്നിവ പരിശോധിക്കും.

പേഴ്‌സണാലിറ്റി സ്‌കോര്‍ നോക്കി ലോണ്‍

പേഴ്‌സണാലിറ്റി സ്‌കോര്‍ നോക്കി ലോണ്‍

പേഴ്‌സണാലിറ്റി സ്‌കോറിടാനാണ് ഈ വിവരങ്ങള്‍ പരിശോധിക്കുക. ലോണ്‍ അപേക്ഷകന്റെ വിശ്വാസ്യത ഉറപ്പ് വരുത്താന്‍ ഇത് സഹായിക്കും. ബാങ്ക് ബസാറും ക്രഡിറ്റ് മന്ത്രിയും എന്‍ബിഎഫ്‌സിയുമായി ചേര്‍ന്ന് കുറഞ്ഞ നിരക്കില്‍ ലോണ്‍ ലഭിക്കാന്‍ സഹായിക്കുന്നവരാണ്.

ഏതൊക്കെ വെബ്‌സൈറ്റ് നോക്കുന്നുണ്ട്

ഏതൊക്കെ വെബ്‌സൈറ്റ് നോക്കുന്നുണ്ട്

അപേക്ഷകന്‍ സന്ദര്‍ശിച്ച വെബ്‌സൈറ്റുകള്‍, ഉപയോഗിച്ച കീ വേഡുകള്‍ എന്നിവയെല്ലാം ലോണ്‍ ദാതാക്കളുടെ അല്‍ഗോരിതങ്ങള്‍ ട്രാക്ക് ചെയ്യും. ട്വിറ്ററിലും മറ്റും ദേഷ്യം പ്രകടിപ്പിക്കുന്നതും പ്രശ്‌നങ്ങളുണ്ടാക്കുന്നതും ഇവര്‍ പരിശോധിക്കും. സോഷ്യല്‍ മീഡിയയിലെ പെരുമാറ്റം ക്രഡിറ്റ് ഹിസ്റ്ററിയെത്തന്നെ ബാധിക്കും.

ബില്ലടച്ചോ ഇല്ലെങ്കില്‍ ലോണില്ല

ബില്ലടച്ചോ ഇല്ലെങ്കില്‍ ലോണില്ല

ചില കമ്പനികള്‍ ടെലികോം സേവന ദാതാക്കളേയും ഇ-കൊമേഴ്‌സ് സൈറ്റുകളേയും ബന്ധപ്പെട്ട് ലോണ്‍ അപേക്ഷകന്‍ യഥാസമയം ഫോണ്‍ ബില്‍ അടച്ചോയെന്നും മറ്റും പരിശോധിക്കാറുണ്ട്.

ശമ്പളമില്ലാത്തവരെ അറിയാന്‍

ശമ്പളമില്ലാത്തവരെ അറിയാന്‍

ശമ്പളമില്ലാത്തവരുടേയും വക്കീലന്മാര്‍,ഫ്രീലാന്‍സേഴ്‌സ്, കണ്‍സള്‍ട്ടന്റ് തുടങ്ങിയവരുടേയെല്ലാം ക്രഡിറ്റ് വിശ്വാസ്യത വിലയിരുത്താന്‍ ഈ രീതി സഹായിക്കും. പലപ്പോഴും അപേക്ഷകനെ മനസിലാക്കാതെ ലോണനുവദിക്കുന്നത് പല ബാങ്കുകളേയും ധനകാര്യ സ്ഥാപനങ്ങളേയും നിയമനടപടിയെടുക്കാന്‍ വരെ വഴിവെക്കാറുണ്ട്.

English summary

What you do on social media could decide your next loan

Manners used to make a man, now they make a loan. Trolling or stalking someone online can crimp your chances of getting a personal loan, and decide whether you get it at 30% interest or 9%, as against the industry rate of 13%-17%.
Story first published: Monday, October 24, 2016, 12:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X