വിസ വന്നോ? വിദേശത്ത് പോകും മുന്‍പ് ശരിയാക്കണം ഈ ഏഴ് കാര്യങ്ങള്‍

വിദേശത്ത് പോകും മുന്‍പ് ശരിയാക്കണം ഈ ഏഴ് കാര്യങ്ങള്‍ .

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശത്ത ജോലി ലഭിച്ച് പോകാന്‍ തയ്യാറെടുക്കുകയാണോ നിങ്ങള്‍? വിദേശത്തേക്ക് പോകും മുന്‍പേ ബാങ്കിലും നിങ്ങള്‍ക്ക് ചെയ്യാന്‍ ചില്ലറ കാര്യങ്ങളുണ്ട്. വീട്ടുകാരോടും നാട്ടുകാരോടും യാത്ര പറഞ്ഞ് പോകും മുന്‍പ് നിങ്ങള്‍ ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്.

എന്‍ആര്‍ഐ അക്കൗണ്ട് എപ്പോള്‍

എന്‍ആര്‍ഐ അക്കൗണ്ട് എപ്പോള്‍

എന്‍ആര്‍ഐ സ്റ്റാറ്റസ് ലഭിക്കാന്‍ വിദേശത്ത് 181 ദിവസമെങ്കിലും ജോലിയില്‍ കഴിയണം. അപ്പോള്‍ എന്‍ആര്‍ഐ അക്കൗണ്ട് തുറക്കാനോ? വിദേശജോലിക്ക് ആദ്യമായി പോകുന്നയാളാണെങ്കിലും 181 ദിവസത്തില്‍ കൂടുതല്‍ അവിടെ ജോലി ചെയ്യാന്‍ പോകുകയാണെന്നു തെളിയിക്കുന്ന നിയമന ഉത്തരവുണ്ടെങ്കില്‍ എന്‍ആര്‍ഐ അക്കൗണ്ട് തുറക്കാം.

അക്കൗണ്ട്

അക്കൗണ്ട്

നിങ്ങളുടെ സ്റ്റാറ്റസ് മാറ്റം ബാങ്കുകളെ അറിയിക്കണം അപ്പോള്‍ത്തന്നെ നാട്ടില്‍ നിങ്ങളുടെ പേരിലുള്ള അക്കൗണ്ടുകളെല്ലാം എന്‍ആര്‍ഒ (നോണ്‍ റെസിഡന്റ് ഓര്‍ഡിനറി) അക്കൗണ്ടുകളായി മാറ്റും. സാധാരണ അക്കൗണ്ടുകള്‍ പോലെത്തന്നെയാണ് എന്‍ആര്‍ഒ അക്കൗണ്ടുകളും.പലിശവരുമാനത്തിന്‍മേലുള്ള നികുതിനിരക്കിലാണ് കാര്യമായ വ്യത്യാസം വരുക. എന്‍ആര്‍ഒ. അക്കൗണ്ടുകിലെ പണത്തിന് ലഭിക്കുന്ന പലിശയ്ക്ക് 30.9% നികുതി നല്‍കണം.

ജോയിന്റ് അക്കൗണ്ടുകള്‍

ജോയിന്റ് അക്കൗണ്ടുകള്‍

നിങ്ങളുടെയും ഭാര്യയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ നിങ്ങളാണ് ഫസ്റ്റ് ഹോള്‍ഡര്‍ എങ്കില്‍ മുന്‍പറഞ്ഞ അതേ വ്യവസ്ഥകളോടെ അത് എന്‍ആര്‍ഒ അക്കൗണ്ട് ആയി മാറ്റും. ഭാര്യയാണ് ഫസ്റ്റ് ഹോള്‍ഡറെങ്കില്‍ 'ഫോര്‍മര്‍ ഓര്‍ സര്‍വൈവര്‍' എന്നു ബാങ്കുകാര്‍ വിളിക്കുന്ന വ്യവസ്ഥയിലാകും പ്രവര്‍ത്തനം. ഭാര്യയുടെ മരണം വരെ അവര്‍ക്കു മാത്രമേ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാന്‍ അനുവാദമുള്ളൂ എന്നു സാരം.

പിപിഎഫ് അക്കൗണ്ടുകള്‍

പിപിഎഫ് അക്കൗണ്ടുകള്‍

നിലവിലുള്ള പിപിഎഫ് അക്കൗണ്ടുകളില്‍ വിദേശത്ത് പോയാലും നിക്ഷേപിച്ചുകൊണ്ടിരിക്കാം. 2003 വരെ ഈ സൗകര്യമില്ലായിരുന്നു. 25.7.2003ലെ ഉത്തരവു പ്രകാരമാണ് ഈ സൗകര്യം വിദേശ ഇന്ത്യക്കാര്‍ക്കു ലഭ്യമാക്കിയത്. എന്‍ആര്‍ഇ അക്കൗണ്ടിലെയോ എന്‍ആര്‍ഒ അക്കൗണ്ടിലെയോ പണം കൊണ്ട് ഈ നിക്ഷേപം നടത്താം.

ഷെയറുകള്‍

ഷെയറുകള്‍

എന്‍ആര്‍ഐകളുടെ ഷെയര്‍ വാങ്ങലുകളും വില്‍ക്കലുകളുമൊക്കെ പിഐഎസ്. (പോര്‍ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് സര്‍വീസസ്) അക്കൗണ്ട് വഴിയേ പാടുള്ളൂ. നിലവില്‍ ഷെയറുകള്‍ കൈവശമുണ്ടെങ്കില്‍ നിങ്ങളൊരു പിഐഎസ്. അക്കൗണ്ട് തുടങ്ങണം. ആ വിവരം ബാങ്കിനെ അറിയിക്കുമ്പോള്‍ അവര്‍ അതിനു കീഴിലേക്കു മാറ്റിക്കൊള്ളും.

എന്‍ആര്‍ഇ അക്കൗണ്ട് തുറക്കുക

എന്‍ആര്‍ഇ അക്കൗണ്ട് തുറക്കുക

വിദേശത്തേക്കു പോകുന്നതിനു മുന്‍പ് ഒരു എന്‍ആര്‍ഇ അക്കൗണ്ട് തുറക്കുക. നോണ്‍ റെസിഡന്റ് ഇന്ത്യക്കാര്‍ക്ക് (NRI) മാത്രമാണ് ഈ അക്കൗണ്ടുകള്‍. രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് ഇതില്‍ നിക്ഷേപിക്കാന്‍ കഴിയില്ല. Read Also: പ്രവാസികളെ നാട്ടിലെ അക്കൗണ്ടില്‍ ഇടപാട് നടത്തിയാല്‍ അഴിയെണ്ണാം

മാന്‍ഡേറ്റ് ഹോള്‍ഡര്‍

മാന്‍ഡേറ്റ് ഹോള്‍ഡര്‍

എന്‍ആര്‍ഇ അക്കൗണ്ടിന് മാന്‍ഡേറ്റ് ഹോള്‍ഡറെ വയ്ക്കുക. അപ്പോള്‍ നിങ്ങള്‍ക്കു വേണ്ടി നാട്ടിലുള്ള തിരിച്ചടവുകളും നിക്ഷേപങ്ങളുമൊക്കെ അയാള്‍ക്കു കൈകാര്യം ചെയ്യാന്‍ കഴിയും. Read Also: എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ ഇതിലേ ഇതിലേ

English summary

Seven things to do before going to abroad

You should do a quick check on your bank accounts before going abroad.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X