പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, ആര്‍ടിജിഎസ്

വിവിധ ബില്ലുകള്‍ അടയ്ക്കാനും, ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും, വാടക കൈമാറാനുമൊക്കെ നെറ്റ് ബാങ്കിംഗിലൂടെ സാധിക്കും.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോട്ട് പ്രതിസന്ധി രൂക്ഷമായികൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, ആര്‍ടിജിഎസ് എന്നിവയ്ക്ക് വളരെ പ്രാധാന്യമുണ്ട്. നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും പണമിടപാടുകള്‍ നടത്താന്‍ ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.

 

എന്താണ് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍?

എന്താണ് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍?

ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനെയാണ് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ എന്നറിയപ്പെടുന്നത്. വിവിധ ബില്ലുകള്‍ അടയ്ക്കാനും, ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും, വാടക കൈമാറാനുമൊക്കെ നെറ്റ് ബാങ്കിംഗിലൂടെ സാധിക്കും. ഏറ്റവും കുറഞ്ഞ പൈസ രൂപ മുതല്‍ എത്ര വലിയ തുക വേണമെങ്കിലും ഇ-ഫണ്ട് ട്രാന്‍സ്ഫര്‍ വഴി കൈമാറ്റം ചെയ്യാം.

 

 

നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍(നെഫ്റ്റ്)

നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍(നെഫ്റ്റ്)

നെഫ്റ്റ് ഉപയോഗിച്ച് ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ നിന്ന് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കില്‍ ആദ്യം നിക്ഷേപിക്കേണ്ട ആളുടെ അക്കൗണ്ട് നമ്പര്‍ സ്വന്തം അക്കൗണ്ടിലേക്ക് ആഡ് ചെയ്യണം. ഇതിനായി ട്രാന്‍സ്ഫര്‍ ചെയ്യേണ്ടയാളുടെ പേര്, അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ് എന്നീ വിവരങ്ങള്‍ ആവശ്യമാണ്. അക്കൗണ്ട് രജിസ്റ്ററായി കഴിഞ്ഞാല്‍ ഇടപാട് നടത്താം.

നെഫ്റ്റുപയോഗിച്ച് ട്രാന്‍സ്ഫര്‍ ചെയ്യുന്ന പണത്തിന് പരിധിയില്ല. ഏറ്റവും കുറഞ്ഞ പൈസ മുതല്‍ എത്ര വലിയ തുക വേണമെങ്കിലും നെഫ്റ്റിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യാം. പണം ട്രാന്‍സ്ഫര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ മറ്റേയാളുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആവും. പക്ഷെ ഇതൊരു 24-7 സര്‍വ്വീസ് അല്ല. ബാങ്കിംഗ് മണിക്കൂറുകളില്‍ മാത്രമേ നെഫ്റ്റ് സേവനം ഉപയോഗപ്പെടുത്താനാവൂ. പ്രവര്‍ത്തന ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 7 മണിവരെയും, ശനിയാഴ്ച്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയുമാണ് നെഫ്റ്റ് ലഭ്യമാവുക.

 

 

തത്ക്ഷണ പേമെന്റ് സേവനം(ഐഎംപിഎസ്)

തത്ക്ഷണ പേമെന്റ് സേവനം(ഐഎംപിഎസ്)

ഐഎംപിഎസ് ഉപയോഗിച്ച് ചെയ്യുന്ന ക്യാഷ് ട്രാന്‍സ്ഫറിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെ മാത്രമേ ഈ സേവനത്തിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയൂ. ഐഎംപിഎസ് 24-7 സര്‍വ്വീസാണ്.
രണ്ടു രീതിയിലാണ് ഐഎംപിഎസ് വഴി ക്യാഷ് ട്രാന്‍സ്ഫര്‍ നടത്തുന്നത്.
1. അക്കൗണ്ട് നമ്പറും ഐ എഫ് എസ് സി കോഡും ഉപയോഗിച്ച് ചെയ്യുന്നത്.
2. രജിസ്റ്റേഡ് മൊബൈല്‍ നമ്പറില്‍ എംഎംഐഡി ജെനറേറ്റ് ചെയ്ത് നടത്തുന്ന ഫണ്ട് ട്രാന്‍സ്ഫര്‍.

 

 

ആര്‍ടിജിഎസ്(റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്)

ആര്‍ടിജിഎസ്(റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്)

ആര്‍ടിജിഎസ്സില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റുന്ന കുറഞ്ഞ തുക ആരംഭിക്കുന്നത് 2 ലക്ഷം രൂപയാണ്. അതിനു മുകളിലേക്ക് എത്ര വലിയ തുക വേണമെങ്കിലും കൈമാറ്റം ചെയ്യാം. നെഫ്റ്റ് പോലെ തന്നെ പണം അയയ്‌ക്കേണ്ട വ്യക്തിയുടെ അക്കൗണ്ട് നമ്പര്‍ ആഡ് ചെയ്ത ശേഷം ഫണ്ട് ട്രാന്‍സ്ഫര്‍ നടത്താം. ട്രാന്‍സ്ഫര്‍ ചെയ്ത് രണ്ട് മണിക്കൂറില്‍ പണം ക്രെഡിറ്റ് ആവും. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ വൈകീട്ട് 4.30 വരെയും, ശനിയാഴ്ച്ച 9 മുതല്‍ 2 മണിവരെയും മാത്രമേ ആര്‍ടിജിഎസ് ഉപയോഗിക്കാന്‍ സാധിക്കൂ.

എന്നാല്‍ ചില ബാങ്കുകള്‍ക്ക് കീഴില്‍ മേല്‍പ്പറഞ്ഞ സേവനങ്ങള്‍ ലഭ്യമല്ല. നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ് സര്‍വ്വീസുകള്‍ നല്‍കുന്ന പ്രമുഖ ബാങ്കുകള്‍ താഴെ പറയുന്നവയാണ്.

1. എസ് ബി ഐ
2. ഐസിഐസിഐ
3. ആക്‌സിസ് ബാങ്ക്
4. ബാങ്ക് ഓഫ് ഇന്ത്യ
5 ആന്ധ്ര ബാങ്ക്
6. എച്ച്എസ്ബിസി
7.എച്ച്ഡിഎഫ്‌സി
8. കാനറാ ബാങ്ക്
9. എസ്ബിടി
10. ബാങ്ക് ഓഫ് ബറോഡ
11. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
12. കോര്‍പ്പറേഷന്‍ ബാങ്ക്
13. കൊടാക് മഹിന്‍ദ്ര ബാങ്ക്
14. ഐഎന്‍ജി വൈശ്യ ബാങ്ക്
15. കരുര്‍ വ്യാസാ ബാങ്ക്
16. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്
17. യൂകോ ബാങ്ക്
18. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
19. സിന്‍ഡിക്കേറ്റ് ബാങ്ക്
20. ഫെഡറല്‍ ബാങ്ക്
21. എസ് ബാങ്ക്
22. ദെനാ ബാങ്ക്
23. പഞ്ചാബ് നാഷണല്‍ ബാങ്ക്
24. ഇന്ത്യന്‍ ബാങ്ക്
25. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇനി കൂടുതല്‍ ആനുകൂല്യം.ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇനി കൂടുതല്‍ ആനുകൂല്യം.

English summary

How To Transfer Money Through IMPS, NEFT and RTGS?

There are three methods for electronic fund transfer using mobile banking or net banking: Immediate Payment Service (IMPS) National Electronic Funds Transfer (NEFT) Real Time Gross Settlement (RTGS).
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X