പണമിടപാടുകള്‍ ഇനി വിരലടയാളം കൊണ്ട് നടത്താം; 'ഭിം' ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കി

കറന്‍സി രഹിത രാജ്യമെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'ഭിം' (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറന്‍സി രഹിത രാജ്യമെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'ഭിം' (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചവര്‍ക്കു വിരലടയാളം കൊണ്ടു ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സൗകര്യമുള്ള ആപ്പാണ് ഭിം. നിലവില്‍ നാലക്ക പാസ്വേഡ് ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തേണ്ടത്. എന്നാല്‍ ഭിം ആപ്പില്‍ വിരലടയാളം സ്വീകരികരിച്ച് ഇടപാടുകള്‍ നടത്താനുള്ള സംവിധാനം രണ്ടാഴ്ചയ്ക്കകം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഭരണഘടനാ ശില്‍പി ഡോ.ഭീം റാവു അംബദ്കറുടെ സ്മരണയ്ക്കാണ് ആപ്പിനു 'ഭിം' എന്നു പേരിട്ടത്. തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 'ഡിജിധന്‍' മേളയിലാണു പ്രധാനമന്ത്രി ഭിം ആപ് അവതരിപ്പിച്ചത്.

എന്താണ് ഭാരത് ഇന്റര്‍ ഫേസ് ഫോര്‍ മണി(ഭിം) ആപ്പ്?

എന്താണ് ഭാരത് ഇന്റര്‍ ഫേസ് ഫോര്‍ മണി(ഭിം) ആപ്പ്?

വെറും രണ്ട് എംബി മാത്രമുള്ള ആപ്പാണ് ഭിം. എന്‍പിസിഐ(നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ)യാണ് ഈ മൊബൈല്‍ ആപ്പ് ജനങ്ങള്‍ക്കായി വികസിപ്പിച്ചത്. ഈ ആപ്പ് ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളിലാണ് ഭിം പ്രവര്‍ത്തിക്കുക. എന്നാല്‍ അടുത്ത ഘട്ടത്തില്‍ ഇടപാടുകള്‍ നടത്താന്‍ സാധാരണ ഫോണ്‍ മതിയാകും.

 

നിലവില്‍ രാജ്യത്ത് യുപിഐ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആപ്പുകളുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ആവസ്യമില്ലാത്തതുകൊണ്ട് സാധാരണ ജനങ്ങള്‍ക്കും ഭിം വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും.

 

 

 

 

ഭിം ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

ഭിം ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

 

  • ആദ്യം ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നു ഭിം ഡൗണ്‍ലോഡ് ചെയ്യുക
  •  ആപ് തുറക്കുമ്പോള്‍ ഫോണ്‍ നമ്പര്‍ എസ്എംഎസ് ആയി അയയ്ക്കാന്‍ ആവശ്യപ്പെടും
  • തുടര്‍ന്നു റജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും
  • അതിനുശേഷം നാല് അക്കമുള്ള ഡിജിറ്റല്‍ പാസ് കോഡ് നല്‍കുക
  • നിങ്ങളുടെ ബാങ്ക് ഏതെന്നു തിരഞ്ഞെടുക്കുക
  • ഇതോടെ ഭീം ആപ്പ് ഉപയോഗ സജ്ജമാകും.

 

കൂടാതെ ഒന്നിലേറെ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ അതില്‍ ഏതിലേക്കും എപ്പോള്‍ വേണമെങ്കിലും മാറാന്‍ കഴിയും. നിങ്ങളുടെ മൊബൈല്‍ ഫോണിലെ മൈ ഇന്‍ഫര്‍മേഷന്‍
തുറന്നാല്‍ ഏതൊക്കെ ബാങ്കുകളിലേക്കാണു മാറാന്‍ കഴിയുക എന്ന വിവരം ലഭിക്കും. ഓരോ ബാങ്ക് അക്കൗണ്ടിലുള്ള ബാലന്‍സ് അറിയാനും സംവിധാനമുണ്ട്

 

 

ആധാര്‍ പേയും കൂടെ ഡൗണ്‍ലോഡ് ചെയ്താല്‍ 'ഭിം' ന് മൊബൈലും വേണ്ട!!!

ആധാര്‍ പേയും കൂടെ ഡൗണ്‍ലോഡ് ചെയ്താല്‍ 'ഭിം' ന് മൊബൈലും വേണ്ട!!!

ആധാര്‍ അധിഷ്ഠിത മൊബൈല്‍ ആപ്പായ ആധാര്‍ പേയും കൂടി ഡൗണ്‍ലോഡ് ചെയ്താല്‍ ആധാര്‍ വഴി പണം നല്‍കാന്‍ സാധിക്കും. ഇങ്ങനെയാകുമ്പോള്‍ പാസ്‌കോഡിനു പകരം വിരലടയാളം നല്‍കിയാല്‍ മതി ആധാര്‍ കാര്‍ഡിലെ വിരലടയാളമായിരിക്കും തിരിച്ചറിയാനുള്ള കോഡ.് അതുകൊണ്ട് തന്നെ ഇതിന് പണം കൈമാറാന്‍ മൊബൈല്‍ ഫോണും വേണ്ട. സാധനങ്ങളും മറ്റും വാങ്ങുമ്പോള്‍ കടയുടമയുടെ മൊബൈലിലെ ആധാര്‍ ആപ്പില്‍ ഇടപാടുകാരനു വിരലമര്‍ത്തി പണം കൈമാറാം.

 

 

ഭിം ആപ്പിലെ സേവനങ്ങള്‍ എന്തൊക്കെ?

ഭിം ആപ്പിലെ സേവനങ്ങള്‍ എന്തൊക്കെ?

 

  • പണം അയയ്ക്കാം 
  •  പണം സ്വീകരിക്കാം
  • ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു പണമിടപാടുകള്‍ നടത്താം

 

 

 

എത്ര പണം കൈമാറാം?

എത്ര പണം കൈമാറാം?

ഭിം ആപ്പില്‍ ഒരു രൂപ മുതല്‍ 20,000 രൂപ വരെ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും. ഒറ്റത്തവണ പരമാവധി 10,000 രൂപയാണ് കൈമാറ്റം നടത്താന്‍ കഴിയുന്നത്. ഒരുദിവസം പരമാവധി 20000 രൂപ വരെ കൈമാറാം. ഭിം ആപ്പ് ഒരു 24*7 സേവനമാണ്.

യുപിഐ പ്രവര്‍ത്തിക്കുന്നത്‌ ഐഎംപിഎസ്
വഴി (ഇമ്മിഡിയറ്റ് പേയ്മെന്റ് സര്‍വീസ്) ആയതിനാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍
പണം കൈമാറിക്കഴിയും.

ഡിജിറ്റലാകൂ. നിങ്ങളുടെ ഓരോ ഇടപാടിനും ക്യാഷ്ബാക്ക് നേടൂ!!!ഡിജിറ്റലാകൂ. നിങ്ങളുടെ ഓരോ ഇടപാടിനും ക്യാഷ്ബാക്ക് നേടൂ!!!

 

English summary

PM Modi launches BHIM app in digital push

In an attempt to push for digital payments after the demonetisation of Rs 500 and Rs 1,000 notes, prime minister Narendra Modi today launched the BHIM app, which enables easier transaction.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X