എന്താണ് എഫ് യു പി?എല്‍ഐസിയുടെ എഫ് യു പി മുടങ്ങിയാല്‍ എന്തു സംഭവിക്കും?

നിങ്ങളുടെ എല്‍ഐസി പോളിസി പ്രീമിയം അടക്കുന്നതില്‍ ആദ്യമായി മുടക്കം വരുത്തുന്നതിനെയാണ് എഫ് യു പി അല്ലെങ്കില്‍ ഫസ്റ്റ് അണ്‍പെയ്ഡ് പോളിസിയെന്നു പറയുന്നത്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് (എല്‍ഐസി)പോളിസി പ്രീമിയം അടക്കുന്നതില്‍ ആദ്യമായി മുടക്കം വരുത്തുന്നതിനെയാണ് എഫ് യു പി അല്ലെങ്കില്‍ ഫസ്റ്റ് അണ്‍പെയ്ഡ് പോളിസിയെന്നു പറയുന്നത്. ഉദാഹരണത്തിന് നിങ്ങളൊരു എല്‍ഐസി പോളിസിയെടുത്ത് ആദ്യത്തെ മൂന്ന് തവണ കൃത്യമായി പ്രീമിയം അടക്കുകയും നാലാമത്തെവട്ടം പ്രീമിയമടക്കുന്നതില്‍ വീഴ്ച്ച വരുത്തുകയും ചെയ്താല്‍ അതാണ് എഫ് യു പി.

 

എന്നാല്‍ എഫ് യു പി മുടങ്ങിയാലും പേടിക്കേണ്ട ആവശ്യമില്ല. പോളിസി പ്രീമിയം അടയ്‌ക്കേണ്ട ദിവസം കഴിഞ്ഞാലും വീണ്ടും കുറച്ച് ദിവസങ്ങള്‍ കൂടെ നിങ്ങള്‍ക്ക് ലഭിക്കും. ഈ കാലാവധിയെ ഗ്രെയ്‌സ് പിരീഡ് എന്നാണ് അറിയപ്പെടുന്നത്. ഗ്രെയ്‌സ് പിരീഡ് ഓരോ പോളിസിക്കും വ്യത്യസ്തമായിരിക്കുമെന്ന് മാത്രം. നാല് തരത്തിലുള്ള പ്രീമിയം തിരിച്ചടവുകളാണ് എല്‍ഐസിയിലുള്ളത്. മാസംതോറും പ്രീമിയം തിരിച്ചടയ്ക്കാവുന്ന പോളിസികള്‍, ത്രൈമാസികം പ്രീമിയം അടയ്ക്കുന്നവ, അര്‍ദ്ധവാര്‍ഷിക പോളിസികള്‍, പിന്നെ വര്‍ഷംതോറും പ്രീമിയമടയ്ക്കുന്ന പോളിസികള്‍. മാസംതോറും വരികളടയ്ക്കുന്ന പോളിസിയുടെ ഗ്രെയ്‌സ് പിരീഡ് 15 ദിവസമാണ്. എന്നാല്‍ ബാക്കിയുള്ള പോളിസികളുടെ ഗ്രെയ്‌സ് പിരീഡ് 30 ദിവസവുമാണ്. നിങ്ങളുടെ പോളിസിയുടെ ഗ്രെയ്‌സ് കാലാവധി അവസാനിക്കുന്നത് ഞായറാഴ്ച്ചയോ പൊതു അവധിദിവസമോ ആണെങ്കില്‍ തൊട്ടടുത്ത് വരുന്ന പ്രവര്‍ത്തിദിവസം മുടങ്ങിയ എഫ് യു പി അടയ്ക്കാവുന്നതാണ്.

 

ഗ്രെയ്‌സ് പിരീഡിലും പ്രീമിയം തിരിച്ചടക്കാന്‍ സാധിച്ചില്ലെങ്കില്‍ പോളിസിധാതാവ് അധികപ്പലിശ നല്‍കേണ്ടിവരും. 9.5%മെന്ന നിരക്കിലാണ് പലിശ ഈടാക്കുക.

കഴിവതും നിങ്ങളുടെ എല്‍ഐസി പോളിസിയടവില്‍ മുടക്കം വരുത്താതെ സൂക്ഷിക്കുന്നതാണ് ഉചിതം. അഥവാ പോളിസി എഫ് യു പി ആവുകയാണെങ്കില്‍ ഗ്രെയ്‌സ് കാലവധിയിലെങ്കിലും അടയ്ക്കാന്‍ ശ്രമിക്കണം. പ്രീമിയം തീയതി മറന്നുപോകാന്‍ സാധ്യതയുണ്ടെങ്കില്‍ ആദ്യം തന്നെ മൊബൈലിലൊ മറ്റൊ റിമൈന്‍ഡര്‍ അലാറം വയ്ക്കുന്നതും നല്ലതാണ്.

എന്താണ് എസ്ബിഐ സ്മാര്‍ട്ട് ഗ്യാരന്റീഡ് സേവിംഗ്‌സ് പ്ലാന്‍?ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാംഎന്താണ് എസ്ബിഐ സ്മാര്‍ട്ട് ഗ്യാരന്റീഡ് സേവിംഗ്‌സ് പ്ലാന്‍?ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

English summary

What Happens If LIC FUP Remains Unpaid?

In case of First unpaid premium or if the premium is not paid within the due date, there is still time for you to make the payment without payment of interest on the premium.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X