ഇനിയും ആധാര്‍ എടുത്തില്ലേ?ഈ 6 കാര്യങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും വേണം

12 അക്ക ആധാര്‍ നമ്പര്‍ ഒരു രേഖയെന്നതിലുപരി ഒരുപാട് ആനുകൂല്യങ്ങളുടെ ഉറവിടമാണിപ്പോള്‍. ഇന്ത്യയിലെവിടേയും ഐഡന്റിറ്റി കാര്‍ഡിനു പകരവും അഡ്രസ് പ്രൂഫ് ആയും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്.

By Super Admin
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാര്‍ കാര്‍ഡിപ്പോള്‍ ആജീവനാന്തം ആവശ്യമുള്ള തിരിച്ചറിയല്‍ രേഖയായാണ് ഉപയോഗിക്കുന്നത്. 12 അക്ക ആധാര്‍ നമ്പര്‍ ഒരു രേഖയെന്നതിലുപരി ഒരുപാട് ആനുകൂല്യങ്ങളുടെ ഉറവിടമാണിപ്പോള്‍. ഇന്ത്യയിലെവിടേയും ഐഡന്റിറ്റി കാര്‍ഡിനു പകരവും അഡ്രസ് പ്രൂഫ് ആയും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. യുഐഡിഎഐ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇ-ആധാറും ഒരുപോലെ സാധുവാണ്. ഗവണ്‍മെന്റ് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും എല്ലാ ഇടപാടുകള്‍ക്കും ഇപ്പോള്‍ ആധാര്‍ ആവശ്യപ്പെടുന്നുണ്ട്. ആധാറുണ്ടെങ്കില്‍ അധികമായി വേറെ രേഖകള്‍ ആവശ്യമില്ലാത്തതുകൊണ്ട് സൗകര്യവുമാണ്. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ ഒട്ടേറെ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ ആറ് മേഖലകളുമായാണ് ആധാര്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ആധാറിന്റെ ഗുണങ്ങള്‍ അനുഭവിക്കണമെങ്കില്‍ ആധാര്‍ എല്ലാ ഇടപാടുകളുമായും ബന്ധിപ്പിക്കണം.

ആധാര്‍ സേവനം തികച്ചും സൗജന്യമാണ്. ആധാറില്ലാത്തവര്‍ക്കായി കാര്‍ഡ് എന്‍ റോള്‍മെന്റിനുള്ള അവസരം ഇപ്പോഴും ഗവണ്‍മെന്റ് ഒരുക്കിയിട്ടുണ്ട്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള എ ആധാറിന് ഇതുവരെ എന്‍ റോള്‍ ചെയ്തിട്ടില്ലെങ്കില്‍ വെബ്‌സൈറ്റിലൂടെ നിങ്ങളുടെ അപേക്ഷ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആധാറിനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ലഭ്യമാക്കണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത എല്ലാവരേയും അക്ഷയ കേന്ദ്രങ്ങള്‍ എന്‍ റോള്‍മെന്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കും.

നിലവില്‍ ആധാര്‍ നിര്‍ബന്ധമാക്കിയ സേവനങ്ങള്‍

നിലവില്‍ ആധാര്‍ നിര്‍ബന്ധമാക്കിയ സേവനങ്ങള്‍

റേഷന്‍ വിതരണം, എല്‍പിജി സബ്സിഡി, പെന്‍ഷന്‍ വിതരണം, എംജിഎന്‍ആര്‍ജിഎസ്, ജന്‍-ധനന്‍ ബാങ്ക് അക്കൗണ്ട്, പിഎഫ് എന്നിവയ്ക്കെല്ലാം ആധാര്‍ കാര്‍ഡ് വേണം. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് ഐഡന്റിറ്റിയായും അഡ്രസ് പ്രൂഫായും ആധാര്‍ പ്രവര്‍ത്തിക്കും. വേറെ രേഖകള്‍ക്കായി ബുദ്ധിമുട്ടാതെ കാര്യം നടക്കും.
നിലവില്‍ 78 ശതമാനം പാചകവാതക കണക്ഷനും 61 ശതമാനം റേഷന്‍ കാര്‍ഡും, 69 ശതമാനം തൊഴിലുറപ്പ് തൊഴിലാളികളേയും ആധാറുമായി ബന്ധിപ്പിച്ച് കഴിഞ്ഞു.

 

 

പുതിയതായി ആധാര്‍ നിര്‍ബന്ധമാക്കാന്‍ പോകുന്ന മേഖലകള്‍ ഏതെല്ലാം?

പുതിയതായി ആധാര്‍ നിര്‍ബന്ധമാക്കാന്‍ പോകുന്ന മേഖലകള്‍ ഏതെല്ലാം?

  • കമ്പനികളുടെ രജിസ്ട്രേഷന്‍
  • ബാങ്ക് അക്കൗണ്ട്
  • ക്ഷാമബത്ത
  • പാസ്‌പോര്‍ട്ട്
  • വാഹന-വസ്തു രജിസ്ട്രേഷന്‍
  • ഇന്‍ഷുറന്‍സ്
  • സിം കാര്‍ഡ്
  • കേന്ദ്രസര്‍വ്വീസുകളിലേക്കുള്ള പരീക്ഷ എന്നിവയടക്കം 20 പുതിയ മേഖലകളില്‍ കൂടി ആധാര്‍ നിര്‍ബന്ധമാക്കും.
  • കൂടാതെ സര്‍വ്വശിക്ഷ അഭിയാന്‍, സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി എന്നിവ അടക്കമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള എല്ലാ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും.

     

     

    പാസ്‌പോര്‍ട്ട് എടുക്കാന്‍ ബര്‍ത്ത്‌സര്‍ട്ടിഫിക്കറ്റിന് പകരം ആധാര്‍ മതി

    പാസ്‌പോര്‍ട്ട് എടുക്കാന്‍ ബര്‍ത്ത്‌സര്‍ട്ടിഫിക്കറ്റിന് പകരം ആധാര്‍ മതി

    ഇനിമുതല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ജനന തീയതി തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡ് മതിയാവും. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 12-അക്ക നമ്പരുള്ള സവിശേഷ തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡ് പാസ്പോര്‍ട്ടെടുക്കാന്‍ ജനനതീയതി തെളിയിക്കാന്‍ ഉപയോഗിക്കാം. ജനനതീയതിയുള്ള ഇ-ആധാറും ഇതിനായി സ്വീകരിക്കും.

    നിലവില്‍ 1988ന് ശേഷം ജനിച്ച എല്ലാവര്‍ക്കും പാസ്പോര്‍ട്ട് ലഭിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ പാസ്പോര്‍ട്ട് ലഭിക്കാത്ത ഒത്തിരിപ്പേരുണ്ട്. ഈ പ്രഖ്യാപനം വന്നതോടെ പാസ്പോര്‍ട്ട് കിട്ടാത്തവര്‍ക്ക് ആശ്വാസകരമാകും.

    പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല; പകരം ആധാര്‍ മതിപാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല; പകരം ആധാര്‍ മതി

     

     

     

English summary

Aadhar is must for these 6 services

Aadhaar is required in almost all of the transactions which act as ID and address proof as a part of KYC procedure. Aadhaar is a 12 digit unique number allotted to individuals holder, which can be hard to remember.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X