സിബില്‍ സ്‌കോര്‍ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?

മാസംതോറുമുള്ള ഇടപാടുകളെല്ലാം ശ്രദ്ധിച്ച് വായ്പാ അപേക്ഷകന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ തയാറാക്കും.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ് സ്‌കോര്‍ അല്ലെങ്കില്‍ സിബില്‍ സ്‌കോര്‍ നല്‍കുന്ന ഒരുപാട് കമ്പനികള്‍ ഇന്ത്യയിലുണ്ട്. അവയില്‍ ഏറ്റവും പ്രചാരമുള്ളത് സിബില്‍ എന്നറിയപ്പെടുന്ന ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബൂറോ ലിമിറ്റഡിനാണ്. മാസംതോറുമുള്ള ഇടപാടുകളെല്ലാം ശ്രദ്ധിച്ച് വായ്പാ അപേക്ഷകന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ തയാറാക്കും. സിബില്‍ ഒരിക്കലും നിങ്ങളുടെ നിക്ഷേപങ്ങള്‍ പരിശോധിക്കില്ല. പെയ്മെന്റുകളാണ് പരിശോധിക്കുക അതില്‍ നിന്നും ക്രെഡിറ്റ് ഹിസ്റ്ററി സൃഷ്ടിക്കും.

 

നിങ്ങളുടെ ലോണിന്റെ ഭാവി നിശ്ചയിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറാണ്. ഒരാള്‍ ലോണിനു അപേക്ഷിക്കുമ്പോള്‍ ബാങ്ക് അവരുടെ സിബില്‍ സ്‌കോര്‍ അവലോകനം ചെയ്യും അതിനുശേഷമേ ലോണ്‍ അനുവദിക്കുള്ളൂ അതുകൊണ്ട് തന്നെ നല്ല സിബില്‍ സ്‌കോര്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

എന്താണ് സിബില്‍ സ്‌കോര്‍?

എന്താണ് സിബില്‍ സ്‌കോര്‍?

സിബില്‍ സ്‌കോര്‍ പരിധി 300നും 900നും ഇടയിലാണ് . ക്രെഡിറ്റ് സ്‌കോര്‍ 700 മുകളിലുള്ളവര്‍ക്കാണു സാധാരണ വായ്പ അനുവദിക്കുന്നത്. 750 ആയാല്‍ ഏറെ നല്ലത്. 750നു മുകളിലാണെങ്കില്‍ അപേക്ഷ തള്ളാന്‍ സാധ്യത തീരെ കുറവാണ്. ക്രെഡിറ്റ് എങ്ങനെയാണ് വായ്പക്കാരന്‍ ഉപയോഗിക്കുന്നത്, ഇദ്ദേഹത്തിന് മുന്‍ കുടിശികകള്‍ വല്ലതുമുണ്ടോ? വായ്പ തിരിച്ചടവിനു പിഴവുകള്‍ വരുത്തിയിട്ടുണ്ടോ? ലോണിന് എവിടെയൊക്കെ അപേക്ഷ നല്‍കിയിട്ടുണ്ട്? തുടങ്ങിയവ അടക്കമുള്ള വിവരങ്ങളാണുസിബില്‍സ്‌കോര്‍ തയാറാക്കുന്നതിനു സിബില്‍ പരിശോധിക്കുന്നത്.

 

 

ക്രെഡിറ്റ് എത്രയാണ്?

ക്രെഡിറ്റ് എത്രയാണ്?

നിങ്ങളെടുത്ത കടങ്ങളെല്ലാം സിബില്‍ നിരീക്ഷിക്കും. ഒന്നിലേറെ കടങ്ങളുണ്ടെങ്കില്‍ അതൊരു മോശം ക്രെഡിറ്റ് സ്‌കോറാണ് നല്‍കുക. ലോണുകളുടെ എണ്ണം കൂടാതെ നോക്കുന്നതാണ് എപ്പോഴും നല്ലത്. പേര്‍സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ തുടങ്ങിയ ജാമ്യങ്ങളില്ലാത്ത കടങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ക്രെഡിറ്റ് സ്‌കോര്‍ കുറയ്ക്കും. ഹോം ലോണ്‍ പോലെ ജാമ്യമുള്ള കടങ്ങളാണ് കുറച്ചുകൂടി നല്ലത്.

 

 

 

പേമെന്റ് ഹിസ്റ്ററി

പേമെന്റ് ഹിസ്റ്ററി

നിങ്ങളുടെ ഇഎംഐകളും വായ്പതവണകളും കൃത്യമായി കൃത്യ സമയത്ത് അടക്കുന്നുണ്ടെങ്കില്‍ സിബില്‍ അത് ശ്രദ്ധിക്കും. തവണകള്‍ക്ക് വീഴ്ച പറ്റിയാല്‍ സ്‌കോര്‍ താഴും.

 

 

അപേക്ഷകള്‍ തള്ളുന്നത് നല്ലതല്ല

അപേക്ഷകള്‍ തള്ളുന്നത് നല്ലതല്ല

അപേക്ഷകളുടെ എണ്ണം കൂടുതലാണെങ്കില്‍ സിബില്‍ സ്‌കോറിന് അത് പ്രതികൂലമായി ബാധിക്കും. ഒരുപാട് തവണ അപേക്ഷകള്‍ തള്ളപ്പെട്ടാലും ക്രെഡിറ്റ് സ്‌കോര്‍ മോശമാകും. നിങ്ങളുടെ സിബില്‍ സ്‌കോര്‍ അറിയുന്നതിന് സിബില്‍ ചെറിയൊരു തുക ഫീസായി ഈടാക്കും. ലോണിനു അപേക്ഷിക്കും മുന്‍പേ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിച്ചാല്‍ ലോണിന്റെ ഭാവി അറിയാം.

ലോണ്‍ പൂര്‍ത്തിയാക്കിയാല്‍ എന്‍ഒസി വാങ്ങണം, ഇല്ലെങ്കില്‍ സിബില്‍ സ്‌കോറിനെ ബാധിക്കുംലോണ്‍ പൂര്‍ത്തിയാക്കിയാല്‍ എന്‍ഒസി വാങ്ങണം, ഇല്ലെങ്കില്‍ സിബില്‍ സ്‌കോറിനെ ബാധിക്കും

 

English summary

Factors affecting your cibil score or credit score

Factors affecting your cibil score or credit score
Story first published: Tuesday, January 17, 2017, 12:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X