കടക്കെണിയില്‍ വീഴാതിരിക്കാന്‍ സ്വയം കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

പലരുടേയും ഉറക്കംകെടുത്തുന്ന വലിയൊരു പ്രശ്‌നമാണ് കടം ഇതില്‍ മിക്കവരും അറിഞ്ഞുകൊണ്ട് വരുത്തിവയ്ക്കുന്ന കടമാണ്. കൃത്യമായ മാനേജ്മെന്റും വരവുചെലവുകളെ കുറിച്ച് ധാരണയുമില്ലാത്തതാണ് പലരും കടത്തിലാവുന്നത്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലരുടേയും ഉറക്കംകെടുത്തുന്ന വലിയൊരു പ്രശ്‌നമാണ് കടം. ഇതില്‍ ചിലരെങ്കിലും അറിഞ്ഞുകൊണ്ട് വരുത്തിവയ്ക്കുന്ന കടമാണ്. കൃത്യമായ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റും വരവുചെലവുകളെ കുറിച്ച് ധാരണയുമില്ലാത്തതാണ് പലരും കടക്കെണിയില്‍ അകപ്പെടാന്‍ കാരണം.

 

വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങള്‍ സ്വയം ശ്രദ്ധിക്കുകയാണെങ്കില്‍ കടങ്ങള്‍ ഒഴിവാക്കാം.

വരവിനേക്കാള്‍ ചെലവ് ആകരുത്

വരവിനേക്കാള്‍ ചെലവ് ആകരുത്

വരവിനേക്കാള്‍ ചെലവ് അധികമാകുമ്പോഴാണ് മറ്റു കാര്യങ്ങള്‍ക്കായി കടം വാങ്ങേണ്ടി വരുന്നത്. ഇതു മനസ്സിലാക്കാന്‍ വേണ്ടി മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു ബജറ്റ് തയ്യാറാക്കണം.

 

 

മാസബജറ്റ് തയ്യാറാക്കാം

മാസബജറ്റ് തയ്യാറാക്കാം

അതാതു മാസത്തെ പൊതുവായുള്ള വരവു-ചിലവുകള്‍ നിങ്ങള്‍ക്ക് തന്നെ മുന്‍കൂട്ടി ചിട്ടപ്പെടുത്തി വയ്ക്കാവുന്നതാണ്. ഇതനുസരിച്ച് ഒരു മാസബജറ്റ് തയ്യാറാക്കാം. തങ്ങളുടെ യാഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മനസിലാക്കി അതിനനുസരിച്ച് ജീവിതച്ചെലവുകള്‍ നിയന്ത്രിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. വ്യക്തിഗത ബജറ്റ് തയ്യാറാക്കുന്നതും ഗുണം ചെയ്യും.

 

 

അനാവശ്യ ചെലവ് ഒഴിവാക്കണം

അനാവശ്യ ചെലവ് ഒഴിവാക്കണം

ഓരോരുത്തരൂടേയും ദിനംപ്രതി ഉളള ചെലവ് കണക്കുകൂട്ടിയാല്‍ അതില്‍ കൂടുതലും അനാവശ്യ ചെലവ് ആയിരിക്കും. എന്നാല്‍ ഈ ചെലവ് കുറയ്ക്കുന്നത് നല്ലതായിരിക്കും. ഇത് കുറഞ്ഞാല്‍ തന്നെ നല്ലൊരു ഭാഗം പണം കൈയ്യില്‍ നില്‍ക്കും.

 

 

കടം വീട്ടാനായി വായ്പയെടുക്കുന്നത് നല്ലതല്ല

കടം വീട്ടാനായി വായ്പയെടുക്കുന്നത് നല്ലതല്ല

കടങ്ങള്‍ വീട്ടുന്നതിനായി വായ്പ എടുക്കുന്നതിനു മുന്‍പ് ഇത് ആവശ്യമാണോ എന്ന് നല്ലവണ്ണം ചിന്തിക്കുക. അല്ലാതെ ധനകാര്യ സ്ഥാപനങ്ങളുടെ ഓഫറുകള്‍ കൂടുന്നതനുസരിച്ച് വായ്പ എടുക്കരുത്. ഇതും പിന്നീട് ഭാവിയില്‍ ദോഷം ചെയ്യും. കൂടാതെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അത് കൃത്യമായി അടയ്ക്കണം. ക്രഡിറ്റ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാണ് ധനകാര്യ സ്ഥാപനങ്ങള്‍ നമ്മുടെ സാമ്പത്തിക സ്ഥിതി നിശ്ചയിക്കുന്നത്.

 

 

എമര്‍ജന്‍സി ഫണ്ട് ഉള്‍പ്പെടുത്തണം

എമര്‍ജന്‍സി ഫണ്ട് ഉള്‍പ്പെടുത്തണം

നിങ്ങള്‍ തയ്യാറാക്കുന്ന മാസബജറ്റില്‍ തീര്‍ച്ചയായും എമര്‍ജന്‍സി ഫണ്ട് ഉള്‍പ്പെടുത്തണം. എമര്‍ജന്‍സി ഫണ്ടിനായി കുറച്ച പണം മാറ്റിവെച്ചില്ലെങ്കില്‍ പെട്ടെന്ന് എന്തെങ്കിലും അത്യാവശ്യം വന്നാല്‍ നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങാതെ വരും, അപ്പോള്‍ പിന്നെ കടം വാങ്ങുകയല്ലാതെ വേറെ നിവര്‍ത്തിയുണ്ടാവില്ല.

ഒരിത്തിരി ശ്രദ്ധിച്ചാല്‍ നിങ്ങളുടെ പണം നഷ്ടപ്പെടില്ലഒരിത്തിരി ശ്രദ്ധിച്ചാല്‍ നിങ്ങളുടെ പണം നഷ്ടപ്പെടില്ല

 

English summary

How to create monthly budget and avoid credits

Monthly financial plans and monthly home budget help you to determine where you’re going with your money. Partly inspirational, these plans can help you create a strategy for paying off all of your debt while saving for a new house at the same time.
Story first published: Monday, January 2, 2017, 15:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X