ലോണ്‍ പൂര്‍ത്തിയാക്കിയാല്‍ എന്‍ഒസി വാങ്ങണം, ഇല്ലെങ്കില്‍ സിബില്‍ സ്‌കോറിനെ ബാധിക്കും

ലോണ്‍ അടച്ച് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ബാങ്കില്‍ നിന്നും 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി)' വാങ്ങിയിരിക്കണം.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതെങ്കിലും ലോണെടുക്കാന്‍ വേണ്ടി നമ്മള്‍ ബാങ്കിനെ സമീപിക്കുമ്പോള്‍ ഒട്ടേറെ രേഖകളാണ് ആവശ്യമായി വരുന്നത്. ഈ രേഖകളെല്ലാം നല്‍കി ലോണ്‍ വാങ്ങി, കൃത്യമായി അതടച്ചു തീര്‍ത്താലും നിങ്ങളുടെ ചുമതല പൂര്‍ത്തിയാകുന്നില്ല. ലോണ്‍ അടച്ച് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ബാങ്കില്‍ നിന്നും 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി)' വാങ്ങിയിരിക്കണം. എന്‍ഒസി സമര്‍പ്പിക്കേണ്ടത് പലരും ചെറിയ കാര്യമായി തള്ളിക്കളയുകയാണ് പതിവ്. ലോണടച്ച് പൂര്‍ത്തിയാക്കിയെന്ന് ബോധിപ്പിക്കുന്ന എന്‍ഒസി വാങ്ങിയില്ലെങ്കില്‍ എന്താണ് സംഭവിക്കുക?

സിബില്‍ സ്‌കോറിനെ ബാധിക്കും

സിബില്‍ സ്‌കോറിനെ ബാധിക്കും

വായ്പയടച്ച് പൂര്‍ത്തിയാകുമ്പോള്‍ ബാങ്കില്‍ നിന്നും എന്‍ഒസി വാങ്ങി അത് സിബിലില്‍ സമര്‍പ്പിക്കാന്‍ മറക്കരുത്. അല്ലെങ്കില്‍ ബാങ്കുകള്‍ ഇതു ചെയ്യുന്നുവെന്ന് ഉറപ്പാക്കിയാലും മതിയാവും. ഈ രേഖ സിബിലില്‍ സമര്‍പ്പിക്കാത്ത പക്ഷം നിങ്ങളുടെ സിബില്‍ സ്‌കോറിനെ മോശമായി ബാധിക്കും.

 

 

എന്‍ഒസി വായ്പ അടച്ചതിനു തെളിവാണ്

എന്‍ഒസി വായ്പ അടച്ചതിനു തെളിവാണ്

പലപ്പോഴും പണം അടച്ചിനുള്ള രസീറ്റ് കൃത്യമായി നമുക്ക് സൂക്ഷിച്ചു വെയ്ക്കാനാകില്ല. എന്‍ഒസി വാങ്ങുന്നതിലൂടെ മുഴുവന്‍ തുകയും നിങ്ങള്‍ അടച്ചു കഴിഞ്ഞുവെന്ന് തെളിയിക്കാന്‍ സാധിക്കും.

 

 

 

നിയമപരമായി സുരക്ഷിതമാകൂ

നിയമപരമായി സുരക്ഷിതമാകൂ

പലപ്പോഴും ധനകാര്യ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് നിങ്ങള്‍ക്ക് എന്‍ഒസി നല്‍കണമെന്നില്ല. ഇതിനായി ഒരു അപേക്ഷ നല്‍കി ഭാവിയിലെ നിയമപരമായ നടപടികളില്‍ നിന്നും രക്ഷനേടാന്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ ചില ധനകാര്യസ്ഥാപനങ്ങള്‍ വെബ് സൈറ്റില്‍ നിന്നും എന്‍ഒസി ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ അനുവദിക്കുന്നുണ്ട്.

വാഹനങ്ങള്‍ക്ക് എന്‍ഒസി നിര്‍ബന്ധമാണ്

വാഹനങ്ങള്‍ക്ക് എന്‍ഒസി നിര്‍ബന്ധമാണ്

വണ്ടി വില്‍ക്കുമ്പോള്‍ ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടു പോകാന്‍ എന്‍ഒസി നിര്‍ബന്ധമാണ്. അതുകൊണ്ടു തന്നെ ലോണ്‍ അടച്ചു തീര്‍ത്ത ഉടനെ എന്‍ഒസി വാങ്ങിയിരിക്കണം.

 

 വാഹനവായ്പകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? വാഹനവായ്പകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

 

English summary

Importance of collecting NOC after repayment of loan

Its very important to collect the No Objection Certificate or NOC from the bank after the repayment of a loan.
Story first published: Wednesday, January 11, 2017, 12:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X