വീട് വാടകയ്ക്ക് എടുത്തോ...റെന്റല്‍ എഗ്രിമെന്റിനെക്കുറിച്ച് എന്തൊക്കെ അറിയാം?

എഗ്രിമെന്റ് എഴുതുന്ന സമയത്ത് വീട് വാടകയ്ക്ക് കൊടുക്കുന്നവരും എടുക്കുന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്.

By Staff
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തം നാട്ടില്‍ നിന്ന് മറ്റുള്ള സ്ഥലങ്ങളിലേക്ക് മാറിനിക്കേണ്ടി വരുന്ന ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് വാടകവീടുകളെയാണ്. കുറഞ്ഞവാടകയില്‍ നല്ലൊരു വീടോ ഫ്‌ളാറ്റോ കിട്ടുകയെന്നത് ഇന്നത്തെ കാലത്ത് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ കിട്ടിയാല്‍ ഭാഗ്യം. വീട് കിട്ടിക്കഴിഞ്ഞാല്‍ ടെന്‍ഷന്‍ കഴിഞ്ഞുവെന്ന് വിചാരിക്കരുത്. റെന്റല്‍ എഗ്രിമെന്റന്ന വലിയ ജോലിയും കൂടെ തീര്‍ത്തുവെച്ചാല്‍ നല്ലത്.
എഗ്രിമെന്റ് എഴുതുന്ന സമയത്ത് വീട് വാടകയ്ക്ക് കൊടുക്കുന്നവരും എടുക്കുന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. റെന്റല്‍ എഗ്രിമെന്റ് തയ്യാറാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കൂ.

ടെനന്റ്

ടെനന്റ്

കെട്ടിടയുടമയുടെ പക്കല്‍ നിന്നും ആരാണോ നീട് വാടകയ്ക്ക് എടുക്കുന്നത് അയാളെയാണ് ടെനന്റ് അല്ലെങ്കില്‍ വാടകക്കാരനെന്നു പറയുന്നത്.

 

 

സ്റ്റാംപ് പേപ്പര്‍

സ്റ്റാംപ് പേപ്പര്‍

സാധാരണ കെട്ടിടം വാടകയ്ക്ക് എടുക്കുന്നയാളാണ് റെന്റല്‍ എഗ്രിമെന്റിനായുള്ള സ്റ്റാംപ് പേപ്പര്‍ വാങ്ങേണ്ടത്. എഗ്രിമെന്റിന്റെ ഒറിജിനല്‍ സൂക്ഷിക്കേണ്ടതും അയാള്‍ തന്നെയാണ്. എന്നാല്‍ ഒറിജിനല്‍ ഉടമസ്ഥന് സൂക്ഷിയ്ക്കണമെന്ന ആവശ്യം വന്നാല്‍ രണ്ട് സ്റ്റാംപ് പേപ്പര്‍ വാങ്ങുക. പക്ഷേ, അപ്പോഴും സ്റ്റാംപ് പേപ്പര്‍ ടെനന്റിന്റെ പേരിലായിരിക്കാന്‍ ശ്രദ്ധിക്കുക

ഡെപ്പോസിറ്റ്

ഡെപ്പോസിറ്റ്

സാധാരണയായി 6 മാസത്തെ വാടകയാണ് കെട്ടിട ഉടമകള്‍ അഡ്വാന്‍സായി സ്വീകരിക്കാറുള്ളത്. കാരണം പലിശയൊന്നും ലഭിക്കാത്ത ഒരു നിക്ഷേപമാണിത്. ഒരിക്കലും പണമായി ഡിപ്പോസിറ്റ് തുക നല്‍കരുത്. ചെക്കായോ അക്കൗണ്ട് ട്രാന്‍സ്ഫറായോ നല്‍കണം. ചെക്ക് നമ്പറോ അല്ലെങ്കില്‍ ട്രാന്‍സ്ഫര്‍ റഫറന്‍സ് നമ്പറോ നിര്‍ബന്ധമായും എഗ്രിമെന്റില്‍ പരാമര്‍ശിക്കണം.

 

നോട്ടിസ് പിരിയഡ്

നോട്ടിസ് പിരിയഡ്

റെന്റല്‍ എഗ്രിമെന്റില്‍ നോട്ടീസ് പിരിയഡ് ഉണ്ടെന്ന് ഉറപ്പു വരുത്തണം. രണ്ടു കൂട്ടരും ഈ നോട്ടീസ് പിരിയഡ് പാലിക്കാന്‍ ബാധ്യസ്ഥരാണ്. 11 മാസമാണ് ഒരു എഗ്രിമെന്റിന്റെ കാലാവധി.

ഉപകരണങ്ങള്‍

ഉപകരണങ്ങള്‍

വീട്ടിനുള്ളില്‍ പ്രധാനപ്പെട്ട ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഒരു ലിസ്റ്റ് കെട്ടിട ഉടമ തയ്യാറാക്കി എഗ്രിമെന്റിന്റെ ഭാഗമായി ചേര്‍ക്കേണ്ടതാണ്. വാടക്കാരന്‍ എഗ്രിമെന്റില്‍ പറയുന്ന സംഗതികള്‍ ഉണ്ടോയെന്നും അവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

പണം തിരിച്ചു കൊടുക്കല്‍

പണം തിരിച്ചു കൊടുക്കല്‍

വാടകക്കാരന്‍ ഒഴിയുമ്പോള്‍ തന്നെ ഉടമ പണം തിരിച്ചു കൊടുക്കണം. വീട് പെയിന്റ് ചെയ്യുന്നതിന് വാടകക്കാരന്‍ ഒരു മാസത്തെ വാടകയാണ് നല്‍കേണ്ടത്. ഇക്കാര്യത്തില്‍ വ്യക്തമായ പരാമര്‍ശം എഗ്രിമെന്റില്‍ വേണം. ഒറിജിനലില്‍ ഡിപ്പോസിറ്റ് തിരിച്ചു കിട്ടി ബോധിച്ചുവെന്ന് ഒപ്പിടുവിച്ചു വാങ്ങിക്കുന്നത് നല്ലതാണ്. Read Also: കടക്കെണിയില്‍ വീഴാതിരിക്കാന്‍ സ്വയം കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

English summary

Points to add in a rental agreement

We are giving some of the most importantpoints to cover in your lease or rental agreement of your house.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X