യൂണിവേഴ്‌സല്‍ ബേസിക് സ്‌കീം പദ്ധതി: പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാവും

നോട്ട് നിരോധനം മൂലമുണ്ടായ വേദന മാറ്റി ഏവരേയും വിസ്മയിപ്പിക്കാന്‍ സാധിക്കുന്ന ഈ സാമ്പത്തിക പദ്ധതിയിലുടെ നികത്താന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറന്‍സി നോട്ടിന്റെ നിരോധനവും തുടര്‍ന്നുണ്ടായ നോട്ട് പ്രതിസന്ധിയും കേന്ദ്ര സര്‍ക്കാറിന്റെ പ്രതിഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ച ഈ സാഹചര്യത്തില്‍ യുണിവേഴ്‌സല്‍ ബേസിക് ഇന്‍കം സ്‌കീം(സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി)എന്ന മോഹന പദ്ധതി ഇത്തവണത്തെ യൂണിയന്‍ ബജറ്റില്‍ ഉല്‍ക്കൊള്ളിക്കുമെന്നാണ് സൂചന. നോട്ട് നിരോധനം മൂലമുണ്ടായ വേദന മാറ്റി ഏവരേയും വിസ്മയിപ്പിക്കാന്‍ സാധിക്കുന്ന ഈ സാമ്പത്തിക പദ്ധതിയിലുടെ നികത്താന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. കൂടാതെ സാര്‍വത്രിക പദ്ധതി എന്ന സമര്‍ഥമായ തന്ത്രത്തിലൂടെ ജനപിന്തുണ നേടുകയും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.

 

തൊഴില്‍ മേഖലയിലെ അസംഘടിതരായ ലക്ഷക്കണക്കിനാളുകള്‍ക്കു കറന്‍സി നിയന്ത്രണം മൂലമുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്കു പ്രായശ്ചിത്തമെന്ന നിലയില്‍ 2017ലെ ബജറ്റില്‍ പല പ്രഖ്യാപനങ്ങളുമുണ്ടായേക്കാമെന്നും, വരുമാന പദ്ധതിയും അക്കൂട്ടത്തില്‍ ഒരെണ്ണമാവുമെന്നാണ് ഗുഡ് റിട്ടേണ്‍സ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

എന്താണ് അടിസ്ഥാന വരുമാന പദ്ധതി?

എന്താണ് അടിസ്ഥാന വരുമാന പദ്ധതി?

രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും അടിസ്ഥാന വരുമാന പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
വാര്‍ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍ തുടങ്ങിയ ക്ഷേമപദ്ധതികളും വിവിധ സബ്സിഡികളും ക്രമേണ നിര്‍ത്തലാക്കി പിന്നീടു പദ്ധതി സാര്‍വത്രികമാക്കാമെന്നും അങ്ങനെ എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കാമെന്നുമാണു കണക്കുകൂട്ടല്‍. ഇത് പ്രാവര്‍ത്തികമായാല്‍ ലോകത്തെ തന്നെ ഏറ്റവും വിപുലമായ സമൂഹ സുരക്ഷാപദ്ധതിയായിരിക്കും. ക്ഷേമ പെന്‍ഷനുകളും സബ്സി ഡികളും ക്രമേണയാണെങ്കിലും നിര്‍ത്തലാക്കാമെന്നതിനാല്‍ തല്‍ക്കാലത്തേക്കു മാത്രമാണ് അധിക ബാധ്യത.

അടിസ്ഥാന വരുമാന പദ്ധതിക്കു പ്രാരംഭ വര്‍ഷത്തില്‍ 3.5 ലക്ഷം കോടി രൂപയോളം തുക മതിയാകുമെന്നാണു കണക്കാക്കുന്നത്. അതായത്, ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ അഞ്ചു ശതമാനത്തോളം.

 

 

പദ്ധതി ബാങ്കുകള്‍ വഴി

പദ്ധതി ബാങ്കുകള്‍ വഴി

ബാങ്ക് അക്കൗണ്ട് മുഖേന 30 കോടിയോളം പാവപ്പെട്ടവര്‍ക്കു മാസം തോറും നിശ്ചിത തുക ലഭ്യമാക്കി പദ്ധതിക്കു തുടക്കമിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതു ബാങ്കുകള്‍ മുഖേന ആയതിനാല്‍ പണം അനര്‍ഹമായവരിലേക്കു ചോര്‍ന്നുപോകില്ലെന്ന നേട്ടവും അടിസ്ഥാന വരുമാന പദ്ധതിക്കുണ്ട്.

 

 

സംസ്ഥാനങ്ങള്‍ക്കും നേട്ടം

സംസ്ഥാനങ്ങള്‍ക്കും നേട്ടം

വിവിധ സംസ്ഥാനങ്ങള്‍ക്കും ഈ പദ്ധതി വലിയ നേട്ടമാകും. പ്രത്യേകിച്ചും ക്ഷേമ ബോര്‍ഡുകളുടെ ആധിക്യമുള്ള കേരളം
പോലുള്ള സംസ്ഥാനങ്ങള്‍ക്ക്. ഉല്‍പന്ന- സേവന നികുതി (ജിഎസ്ടി) യുടെ കാര്യത്തില്‍ സംഭവിച്ചതുപോലുള്ള എതിര്‍പ്പുകളുണ്ടാവുകയുമില്ല.

പല ആനുകൂല്യങ്ങളുടെയും ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും അനഭിലഷണീയമായ സാമ്പത്തിക ചോര്‍ച്ച തടയുന്നതിനും
ഇത്തരം പദ്ധതികള്‍ രാജ്യത്തിനാവശ്യമാണ്.
അടിസ്ഥാന വരുമാന പദ്ധതി യാഥാര്‍ഥ്യമാകുമെങ്കില്‍ അത് അത്യന്തം ജനകീയവും അതിലുപരി രാജ്യത്തെ വിപ്ളവകരമായ സാമ്പത്തിക നടപടിയുമായിരിക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കാന്‍ പോകുന്ന യൂണിയന്‍ ബജറ്റ് 2017-18ല്‍ ഈ വിസ്മയ പദ്ധതിയും ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം.

കടങ്ങളില്ലാതെ ടെന്‍ഷന്‍ഫ്രീ ആയി ജീവിക്കണോ?ഇതാ ചില വഴികള്‍കടങ്ങളില്ലാതെ ടെന്‍ഷന്‍ഫ്രീ ആയി ജീവിക്കണോ?ഇതാ ചില വഴികള്‍

 

 

English summary

Universal basic income scheme announcement in budget 2017?

Universal basic income scheme announcement in budget 2017?
Story first published: Monday, January 23, 2017, 13:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X