ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍!!!!ബില്‍ തുക ആരാണ് അടക്കേണ്ടത്

നമ്മുടെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു അനുഗ്രഹം തന്നെയാണ്. എന്നാല്‍ അത് അനിയന്ത്രതമായി ചിലവഴിച്ചാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ വന്നു ചേരുന്നതുമാണ്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു അനുഗ്രഹം തന്നെയാണ്. എന്നാല്‍ അത് അനിയന്ത്രതമായി ചിലവഴിച്ചാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ വന്നു ചേരുന്നതുമാണ്. ക്രെഡിറ്റ് കാര്‍ഡ് തുക കൃത്യമായി അടച്ചില്ലെങ്കില്‍ ലേറ്റ് പേയ്‌മെന്റ് ചാര്‍ജ്ജുകള്‍ അടയ്‌ക്കേണ്ടി വരുന്നതാണ്. ഇത് ഓരോ ബാങ്കുകള്‍ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കും. ക്രെഡിറ്റ് കാര്‍ഡില്‍ ലഭ്യമായ ക്രെഡിറ്റ് ലിമിറ്റ് കഴിഞ്ഞാല്‍ ബാങ്കുകള്‍ ഓവര്‍ ഡ്രാഫ്റ്റ് ഫീസ് ഈടാക്കുന്നു. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമ മരണപ്പെട്ടാല്‍ ബില്ല് ആര് അടക്കും?ഇതിനെ കുറിച്ച് എന്തെങ്കിലും അറിയാമോ?

 

കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍

കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍

ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ബാധ്യത തീര്‍ക്കേണ്ടത് നിയമപരമായ അവകാശിയായിരിക്കും. അവകാശി ലേറ്റ് പേയ്‌മെന്റ് ചാര്‍ജ്ജുകളും പലിശയും അടക്കേണ്ടി വരും. അവകാശിക്ക് ഇതിന്മേല്‍ പരാതികളുണ്ടെങ്കില്‍ ബാങ്കിംഗ് ഓബുഡ്സ്മാനെ സമീപിക്കാം. ബാങ്കിനും തിരിച്ചടവിനെപ്പറ്റി പരാതികളുണ്ടെങ്കില്‍ നിയമപരമായി മുന്നോട്ട് പോകാവുന്നതാണ്. പരേതന്റെ വസ്തുവകകളില്‍ നിന്നും ബാധ്യത ഈടാക്കാന്‍ കഴിയും.

 

 

ക്രെഡിറ്റ് കാര്‍ഡ് അടവില്‍ വീഴ്ച വന്നാല്‍

ക്രെഡിറ്റ് കാര്‍ഡ് അടവില്‍ വീഴ്ച വന്നാല്‍

ക്രെഡിറ്റ് കാര്‍ഡ് അടവില്‍ വീഴ്ച വന്നാല്‍ ബാങ്ക് ഓരോ തവണയും നിര്‍ദ്ദേശങ്ങളും ഫോണ്‍കോളുകളും നല്‍കും. അടക്കേണ്ട തുക വളരെ കൂടുതലാണെങ്കില്‍ ബാങ്ക് അതീടാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. കൃത്യസമയത്ത് ബില്ലുകള്‍ അടയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. നിലവിലുളള ലോണുകള്‍ കൃത്യസമയത്ത് അടച്ചാല്‍ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. ആവശ്യത്തിന് മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക. സിബില്‍ സ്‌കോര്‍ നോക്കി അതിന്റെ 10-20% ഉപയോഗിക്കുന്നതാണ് നല്ലത്.

 

 

ചിലവുകള്‍ ട്രാക്ക് ചെയ്യാം

ചിലവുകള്‍ ട്രാക്ക് ചെയ്യാം

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് തുകകള്‍ ചിലവാക്കുന്നത് അറിയാന്‍ പ്രത്യേകം ആപ്ലിക്കേഷനുകള്‍ ഉണ്ട്. അത് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ബില്‍ഗാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എക്പെന്‍സ്സ് മാനേജര്‍, ചെക്ക് ബുക്ക് പ്രോ മുതലായവ ആണ് ആപ്ലിക്കേഷനുകള്‍.

 

ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റ് വരുമ്പോള്‍ പരിശോധിക്കണം ഇതെല്ലാംക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റ് വരുമ്പോള്‍ പരിശോധിക്കണം ഇതെല്ലാം

English summary

Who is responsible to pay the debts of credit card after card holder's death?

Who is responsible to pay the debts of credit card after card holder's death?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X