ആര്‍ ബി ഐയെക്കുറിച്ച് കൂടുതല്‍ അറിയാം, റിസര്‍വ്വ് ബാങ്കിന്റെ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934 അനുസരിച്ചാണ് റിസര്‍വ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് കറന്‍സികളുടെ വിനിമയം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുടെ മേല്‍നോട്ടം നിര്‍വഹിക്കുകയും സാമ്പത്തിക പ്രക്രിയകളെ ദൃഢമാക്കുകയും ചെയ്യുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934 അനുസരിച്ചാണ് റിസര്‍വ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്.

 

റിസര്‍വ്വ് ബാങ്കിനെപ്പറ്റി പല കാര്യങ്ങളും നമുക്ക് അറിയാം, എന്നാല്‍ ഇതിന്റെ ചരിത്ര വഴികളെ കുറിച്ച് എത്രപേര്‍ക്കറിയാം?നമ്മുടെ സ്വന്തം ബാങ്കുകളുടെ ബാങ്കായ റിസര്‍വ്വ് ബാങ്കിന്റെ ചരിത്രങ്ങളിലോട്ട് ഒന്നു തിരിഞ്ഞു നോക്കാം:-

ആര്‍ബിഐ നിലവില്‍ വന്നതെപ്പോള്‍?

ആര്‍ബിഐ നിലവില്‍ വന്നതെപ്പോള്‍?

ഹില്‍ട്ടന്‍ യങ്ങ് കമ്മീഷന്റെ നിര്‍ദേശത്തോടെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ വന്നത്. 1935 ഏപ്രില്‍ ഒന്നിനാണ് ആര്‍ബിഐ പ്രവര്‍ത്തനം ആരംഭിച്ചത്. കറന്‍സികളുടെ വിതരണം ക്രമീകരിക്കുക, രാജ്യത്ത് ധനപരമായ സ്ഥിരത ഉറപ്പു വരുത്തുക, രാജ്യത്തെ ക്രെഡിറ്റ്, കറന്‍സി സിസ്റ്റം രാഷ്ട്ര പുരോഗതിക്കായി ഉപയോഗിക്കുക ഇവയായിരുന്നു ആര്‍ബിഐയുടെ പ്രധാന ലക്ഷ്യങ്ങള്‍. 1949ല്‍ ദേശീയവല്‍ക്കരിച്ച ബാങ്ക് ഇപ്പോല്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പൂര്‍ണ്ണ അധികാരത്തിലാണ്.

ഏതൊക്കെ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്ക്?

ഏതൊക്കെ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്ക്?

ഇന്ത്യയുടെ മാത്രമല്ല ഭുട്ടാന്റെയും പാകിസ്ഥാന്റെയും സെന്‍ട്രല്‍ ബാങ്ക് കൂടിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തുടക്കത്തില്‍ ആര്‍ബിഐ കൊല്‍ക്കത്തയിലായിരുന്നുവെങ്കിലും പിന്നീട് 1937ല്‍ മുംബൈലേക്ക് മാറ്റുകയായിരുന്നു. റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക വര്‍ഷം ജൂലൈ 1 മുതല്‍ പിറ്റേ വര്‍ഷം ജൂണ്‍ 31 വരെയാണ്.

ആര്‍ബിഐ ഗവര്‍ണര്‍ ആയിരുന്ന പ്രധാനമന്ത്രി

ആര്‍ബിഐ ഗവര്‍ണര്‍ ആയിരുന്ന പ്രധാനമന്ത്രി

2003ല്‍ നിയമിതയായ കെ ജെ ഉദേഷി ആയിരുന്നു റിസര്‍വ് ബാങ്കിന്റെ ആദ്യത്തെ വനിതാ ഡെപ്പ്യൂട്ടി ഗവര്‍ണര്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന ഒരേ ഒരു പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗാണ് .

10000 രൂപയുടെ നോട്ടുണ്ടായിരുന്ന കാലം

10000 രൂപയുടെ നോട്ടുണ്ടായിരുന്ന കാലം

റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ കറന്‍സികളുടെ ഡിസൈന്‍ തീരുമാനിക്കുന്നത്. രാജ്യത്തെ സാമ്പത്തിക വളര്ച്ച നിരക്കും വിലക്കയറ്റവും എല്ലാം പഠിച്ചതിനു ശേഷമാണ് റിസര്‍വ് ബാങ്ക് ആവശ്യമായ ബാങ്ക് നോട്ടുകള്‍ കണക്കാക്കുന്നത്. ഏറ്റവും ഉയര്‍ന്ന തുകയിലുള്ള നോട്ടുകള്‍ 1938ലും 1954ലും ഇറക്കിയ പതിനായിരം രൂപ നോട്ടുകളായിരുന്നു. യഥാക്രമം 1948ലും 1978ലും ഈ നോട്ടുകള്‍ നിര്‍ത്തലാക്കുകയും ചെയ്തു.
1946 ജനുവരിയില്‍ റിസര്‍വ് ബാങ്ക് 1000 ,10000 നോട്ടുകളുടെ മൂല്യം റദ്ദ് ചെയ്തു. പിന്നീട് 1954 ല്‍ 1000,5000,10000 എന്നീ ഉയര്‍ന്ന തുകകളുടെ നോട്ടുകള്‍ പുറത്തിറക്കി. 1978 ല്‍ ഇവയുടെ നാണയമൂല്യവും ഇല്ലാതാക്കി.

 ബാങ്ക് നിക്ഷേപം പോലെ സുരക്ഷിതമായ ചില നിക്ഷേപങ്ങള്‍ ബാങ്ക് നിക്ഷേപം പോലെ സുരക്ഷിതമായ ചില നിക്ഷേപങ്ങള്‍

 

English summary

A small journey through the history of RBI

A small journey through the history of RBI
Story first published: Friday, February 24, 2017, 12:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X