നിങ്ങളുടെ ഇഷ്ട പരസ്യങ്ങളും സെലിബ്രെറ്റികളും; പരസ്യങ്ങളെപ്പറ്റി കൂടുതല്‍ അറിയാം

സിനിമ-കായിക താരങ്ങളെയെല്ലാം അകമഴിഞ്ഞു ആരാധിക്കുന്ന സമൂഹങ്ങളില്‍ ഈ രീതിയിലുള്ള പ്രചാരണം വളരെയധികം ഫലപ്രദമായിട്ടുള്ളതായി കാണപ്പെടുന്നു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യ റായിയും ഹേമ മാലിനിയുമൊക്കെ ഉപയോഗിക്കുന്ന സോപ്പ് ആണെന്ന് പറഞ്ഞ് 'ലക്സ്' മാത്രം വാങ്ങുന്ന വീട്ടമ്മമാരെ നമുക്കറിയാമല്ലോ. സച്ചിനും ധോണിയുമൊക്കെ കുടിക്കുന്ന ബൂസ്റ്റ് തന്നെ വേണമെന്ന് വാശിപിടിക്കുന്ന കുട്ടികളെയും നമ്മള്‍ കണ്ടിട്ടുണ്ട്. ഐശ്വര്യയും സച്ചിനുമെല്ലാം ഈ ബ്രാന്‍ഡുകള്‍ തന്നെ യഥാര്‍ത്ഥ ജീവിതത്തില്‍ ഉപയോഗിക്കുന്നുണ്ടോ? എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. എന്താണ് ശരിക്കും ഇവിടെ സംഭവിക്കുന്നത്? ഈ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചത് ഇപ്പറഞ്ഞ പ്രശസ്ത വ്യക്തികളാണ്. സെലിബ്രിറ്റി എന്‍ഡോഴ്സ്മെന്റ് എന്ന പ്രചാരണതന്ത്രത്തിന്റെ ഭാഗമാണിതെല്ലാം. പ്രശസ്തരെയും അതുപോലെ തന്നെ സമൂഹത്തില്‍ സ്വാധീനമുള്ളവരെയും കമ്പനികള്‍ ഉല്‍പ്പന്ന-സേവനങ്ങളുടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന രീതിയാണിത്. സിനിമ-കായിക താരങ്ങളെയെല്ലാം അകമഴിഞ്ഞു ആരാധിക്കുന്ന സമൂഹങ്ങളില്‍ ഈ രീതിയിലുള്ള പ്രചാരണം വളരെയധികം ഫലപ്രദമായിട്ടുള്ളതായി കാണപ്പെടുന്നു.
സെലിബ്രിറ്റിയെ പരസ്യങ്ങളിലും മറ്റ് മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലും ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കമ്പനിയാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

സെലിബ്രെറ്റികളെ തിരഞ്ഞെടുക്കുന്നതെങ്ങനെ?

സെലിബ്രെറ്റികളെ തിരഞ്ഞെടുക്കുന്നതെങ്ങനെ?

നിങ്ങളുടെ ബ്രാന്‍ഡിനൊരു വ്യക്തിത്വം അല്ലെങ്കില്‍ പ്രതിഛായ സൃഷ്ടിക്കാനായിട്ടുണ്ടെങ്കില്‍, അതുമായി പൊരുത്തപ്പെടുന്ന വ്യക്തിത്വമുള്ള പ്രശസ്തരായിരിക്കും പരസ്യങ്ങള്‍ക്ക് അനുയോജ്യം. നേരത്തെ പറഞ്ഞതുപോലെ, പലതരം ഉല്‍പ്പന്ന/സേവനങ്ങള്‍ അവതരിപ്പിക്കുന്ന സെലിബ്രിറ്റികള്‍ ആണ് നിങ്ങളുടെ ലിസ്റ്റിലെങ്കില്‍, അവരുടെ ഏറ്റവും സ്പഷ്ടമായ പ്രതിഛായ ബ്രാന്‍ഡിന് യോജിക്കുമോ എന്നു നോക്കാം.

 

 

സാംസ്‌കാരിക പശ്ചാത്തലം

സാംസ്‌കാരിക പശ്ചാത്തലം

സെലിബ്രെറ്റികളുടെ സാംസ്‌കാരിക പശ്ചാത്തലം നിങ്ങളുടെ ബ്രാന്‍ഡിന്റെ ഉപഭോക്താക്കള്‍ക്ക് മനസിലാവുന്ന തരത്തിലുള്ളതായാല്‍ നല്ലത്. അതുപോലെതന്നെ, അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രകടനങ്ങളും പ്രതിഛായയും മാധ്യമങ്ങളുമായുള്ള ബന്ധവുമെല്ലാം പരിഗണനാ വിഷയങ്ങളാണ്. ഇറങ്ങിയ പടങ്ങളെല്ലാം ഫ്ളോപ്പായ ഒരു താരവുമായിട്ട് നിങ്ങളുടെ ബ്രാന്‍ഡ് കൂട്ടുചേരുന്നത് നല്ല ഐഡിയ അല്ലല്ലോ.

 

 

കരാര്‍ ഒപ്പു വയ്ക്കല്‍

കരാര്‍ ഒപ്പു വയ്ക്കല്‍

നിയമപരമായി എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കണം സെലിബ്രെറ്റി കരാറൊപ്പിടല്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി കരാറുള്ള ബ്രാന്‍ഡുകളുടെ എതിരാളികളുമായി ഒരുപക്ഷേ, വിരാട് കോലിയ്ക്ക് പരസ്യകരാറിലേര്‍പ്പെടാന്‍ പറ്റണമെന്നില്ല. സെലിബ്രിറ്റി ഒരു ബ്രാന്‍ഡുമായി കരാറിലേര്‍പ്പെട്ടാല്‍ പലപ്പോഴും അവരുടെ കോംപറ്റീഷന്‍ ബ്രാന്‍ഡുകള്‍ക്കായി പരസ്യങ്ങള്‍ ചെയ്യാന്‍ സാധിക്കണം എന്നില്ല.

 

ജിഎസ്ടി: ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരത്തെ അഭിമുഖീകരിക്കാനൊരുങ്ങി രാജ്യംജിഎസ്ടി: ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരത്തെ അഭിമുഖീകരിക്കാനൊരുങ്ങി രാജ്യം

 

English summary

Advertisements and celebreties

Advertisements and celebreties
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X