ആധാര്‍ കാര്‍ഡ് എടുക്കേണ്ടത് എങ്ങനെയെന്ന് അറിയാമോ?ആധാറിനെ കുറിച്ച് അറിയേണ്ടതെല്ലാം

12 അക്ക ആധാര്‍ നമ്പര്‍ ഒരു രേഖയെന്നതിലുപരി ഒരുപാട് ആനുകൂല്യങ്ങളുടെ ഉറവിടമാണിപ്പോള്‍. ഇന്ത്യയിലെവിടേയും ഐഡന്റിറ്റി കാര്‍ഡിനു പകരവും അഡ്രസ് പ്രൂഫ് ആയും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗവണ്‍മെന്റ് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും എല്ലാ ഇടപാടുകള്‍ക്കും ഇപ്പോള്‍ ആധാര്‍ ആവശ്യപ്പെടുന്നുണ്ട്. 12 അക്ക ആധാര്‍ നമ്പര്‍ ഒരു രേഖയെന്നതിലുപരി ഒരുപാട് ആനുകൂല്യങ്ങളുടെ ഉറവിടമാണിപ്പോള്‍. ഇന്ത്യയിലെവിടേയും ഐഡന്റിറ്റി കാര്‍ഡിനു പകരവും അഡ്രസ് പ്രൂഫ് ആയും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. യുഐഡിഎഐ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇ-ആധാറും ഒരുപോലെ സാധുവാണ്.

 

ആധാര്‍ എങ്ങനെ, എവിടെ നിന്ന് എടുക്കാം?

ആധാര്‍ എങ്ങനെ, എവിടെ നിന്ന് എടുക്കാം?

ആധാര്‍ സേവനം തികച്ചും സൗജന്യമാണ്. ആധാറില്ലാത്തവര്‍ക്കായി കാര്‍ഡ് എന്‍ റോള്‍മെന്റിനുള്ള അവസരം ഇപ്പോഴും ഗവണ്‍മെന്റ് ഒരുക്കിയിട്ടുണ്ട്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള എ ആധാറിന് ഇതുവരെ എന്‍ റോള്‍ ചെയ്തിട്ടില്ലെങ്കില്‍ വെബ്സൈറ്റിലൂടെ നിങ്ങളുടെ അപേക്ഷ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആധാറിനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ലഭ്യമാക്കണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത എല്ലാവരേയും അക്ഷയ കേന്ദ്രങ്ങള്‍ എന്‍ റോള്‍മെന്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കും.

 

 

നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ തെറ്റുണ്ടെങ്കില്‍ എങ്ങനെ തിരുത്താം

നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ തെറ്റുണ്ടെങ്കില്‍ എങ്ങനെ തിരുത്താം

ആധാര്‍ കാര്‍ഡില്‍ വ്യക്തിയുടെ പൂര്‍ണ്ണമായതും ശരിയായതുമായ വിവരങ്ങളാണ് നല്‍കേണ്ടത്. എന്നാല്‍ ആധാര്‍ കാര്‍ഡ് കൈയ്യില്‍ കിട്ടുമ്പോള്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എന്തു ചെയ്യും?അതാലോചിച്ച് ഇനി തീരെ ടെന്‍ഷന്‍ വേണ്ട. ആധാറില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ ഓണ്‍ലൈനായി തിരുത്താന്‍ അവസരമുണ്ട്. ഉദാഹരണത്തിന് വ്യക്തിയുടെ പേരോ, പിതാവിന്റെ പേരോ തെറ്റാണെന്ന് വിചാരിക്കുക, ഇങ്ങനെയാണ് തിരുത്തുകള്‍ നല്‍കേണ്ടത്:-

  • ആധാര്‍ സെല്‍ഫ് സര്‍വ്വീസ് അപ്‌ഡേറ്റ് എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക 
  • തെറ്റ് തിരുത്തേണ്ട ആധാര്‍ കാര്‍ഡ് നമ്പര്‍ കൊടുക്കുക രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി നമ്പര്‍ ലഭിക്കും, അത് എന്റര്‍ ചെയ്യുക തുടര്‍ന്ന് സബ്മിറ്റ് പ്രസ്സ് ചെയ്യുക 
  • അതിനുശേഷമാണ് തിരുത്താനുളള ഫീല്‍ഡ് കൃത്യമായി അടയാളപ്പെടുത്തേണ്ടത് സബ്മിറ്റ് അപ്‌ഡേറ്റ് റിക്വസ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യാം വേരിഫൈ എന്ന ഓപ്ഷന്‍ കാണിക്കും, അതിലും ക്ലിക്ക് ചെയ്യുക തുടര്‍ന്ന് പ്രൊസീഡ് ചെയ്യുക 
  • ശേഷം ആവശ്യപ്പെടുന്ന പ്രൂഫ് രേഖകള്‍ സബ്മിറ്റ് ചെയ്യുക. അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍, നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ്സ് ചെക്ക് ചെയ്യേണ്ടതാണ്. അപ്പോള്‍ നിങ്ങള്‍ക്കൊരു അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ (URN) ലഭിക്കും.
  •  

     

    ആധാര്‍ നിര്‍ബന്ധമാക്കിയ സേവനങ്ങള്‍

    ആധാര്‍ നിര്‍ബന്ധമാക്കിയ സേവനങ്ങള്‍

    റേഷന്‍ വിതരണം, എല്‍പിജി സബ്‌സിഡി, പെന്‍ഷന്‍ വിതരണം, എംജിഎന്‍ആര്‍ജിഎസ്, ജന്‍-ധനന്‍ ബാങ്ക് അക്കൗണ്ട്, പിഎഫ് എന്നിവയ്‌ക്കെല്ലാം ആധാര്‍ കാര്‍ഡ് വേണം. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് ഐഡന്റിറ്റിയായും അഡ്രസ് പ്രൂഫായും ആധാര്‍ പ്രവര്‍ത്തിക്കും. വേറെ രേഖകള്‍ക്കായി ബുദ്ധിമുട്ടാതെ കാര്യം നടക്കും. നിലവില്‍ 78 ശതമാനം പാചകവാതക കണക്ഷനും 61 ശതമാനം റേഷന്‍ കാര്‍ഡും, 69 ശതമാനം തൊഴിലുറപ്പ് തൊഴിലാളികളേയും ആധാറുമായി ബന്ധിപ്പിച്ച് കഴിഞ്ഞു.

     

     

    ആധാര്‍ നിര്‍ബന്ധമാക്കാന്‍ പോകുന്ന മേഖലകള്‍

    ആധാര്‍ നിര്‍ബന്ധമാക്കാന്‍ പോകുന്ന മേഖലകള്‍

    കമ്പനികളുടെ രജിസ്‌ട്രേഷന്‍, ബാങ്ക് അക്കൗണ്ട്, ക്ഷാമബത്ത, പാസ്പോര്‍ട്ട്, വാഹന-വസ്തു രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, സിം കാര്‍ഡ്, കേന്ദ്രസര്‍വ്വീസുകളിലേക്കുള്ള പരീക്ഷ എന്നിവയടക്കം 20 പുതിയ മേഖലകളില്‍ കൂടി ആധാര്‍ നിര്‍ബന്ധമാക്കും. കൂടാതെ സര്‍വ്വശിക്ഷ അഭിയാന്‍, സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി എന്നിവ അടക്കമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള എല്ലാ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും.

    നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് വേണോ, രണ്ടു ദിവസത്തില്‍ പാന്‍ കാര്‍ഡ് എങ്ങനെ നേടാം?നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് വേണോ, രണ്ടു ദിവസത്തില്‍ പാന്‍ കാര്‍ഡ് എങ്ങനെ നേടാം?

English summary

How to take Aadhar card

How to take Aadhar card
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X