ചെറിയ ബിസിനസ്സ് മുതല്‍ വന്‍കിട ബിസിനസ്സ് വരെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ വളര്‍ത്താം ഈസിയായി

വളരെ കുറഞ്ഞ ചിലവില്‍ കാര്യക്ഷമമായും കൂടുതല്‍ പേരിലേക്ക് എത്തിച്ചേരത്തക്കവിധവും പരസ്യം ചെയ്യാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഇന്റര്‍നെറ്റ്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വളരെ കുറഞ്ഞ ചിലവില്‍ കാര്യക്ഷമമായും കൂടുതല്‍ പേരിലേക്ക് എത്തിച്ചേരത്തക്കവിധവും പരസ്യം ചെയ്യാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഇന്റര്‍നെറ്റ്. ഇന്ന് ജനസംഖ്യയുടെ വലിയൊരു ശതമാനം ഇന്റര്‍നെറ്റ് സജീവമായി ഉപയോഗിക്കുന്നവരായതിനാല്‍ ഇതിന്റെ വന്‍ സാധ്യതകള്‍ക്കുനേരെ കണ്ണടച്ചുകൂടാ.

 

എന്തുകൊണ്ടാണ് ബിസിനസ്സ് വളര്‍ത്താന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് മികച്ച മാര്‍ഗ്ഗമാണെന്ന് പറയുന്നത്?

കൈയിലൊതുങ്ങുന്ന സ്മാര്‍ട്ട് ഫോണില്‍ എല്ലാം സേവനവും ഒന്നിക്കുന്ന കാലമാണിത്. പ്രായ-ദേശ-ലിംഗ ഭേദമില്ലാതെ ഏവരും എന്തിനും ആശ്രയിക്കുന്നത് സ്മാര്‍ട്ട് ഫോണിനെയും അതിലെ സേവനങ്ങളെയുമാണ്. പരമ്പരാഗത പരസ്യമാധ്യമങ്ങളേക്കാള്‍ പതിന്മടങ്ങ് ശക്തമാണിത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതി അവലംബിക്കാത്തവര്‍ വളരെ വലിയൊരു ഉപഭോക്തൃസമൂഹത്തിലേക്ക് എത്താനാകാതെ വിഷമിക്കുന്ന കാലം കൂടിയാണിത്. അതുകൊണ്ട് തന്നെ ഈ രീതി അവലംബിക്കേണ്ടത് സംരംഭത്തിന്റെ നിലനില്‍പ്പിന് കൂടി അനിവാര്യമാണെന്നതാണ് സത്യം.

നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഓണ്‍ലൈനില്‍ എങ്ങനെ മികച്ച ജനപ്രീതി നേടിയെടുക്കാമെന്ന് നോക്കാം:-

ആകര്‍ഷകമായ വെബ്സൈറ്റുകള്‍ തയാറാക്കുക

ആകര്‍ഷകമായ വെബ്സൈറ്റുകള്‍ തയാറാക്കുക

ഏതെങ്കിലും ബിസിനസ്സിനെക്കുറിച്ച് കൂടുതലറിയാന്‍ ഗൂഗിള്‍ പോലെയുള്ള സെര്‍ച്ച് എന്‍ജിനുകളില്‍ രണ്ടോ മൂന്നോ വാക്കുകളുള്ള പേരുകള്‍ ടൈപ്പ് ചെയ്യുകയാണ് പതിവ്. ഇങ്ങനെ തിരയുമ്പോള്‍ ആ വാക്കുകളോട് സമാനമായ നിരവധി വെബ്‌സൈറ്റുകള്‍ ലഭിക്കുന്നു. വളരെ പ്രചാരമുള്ളതും കൂടുതല്‍ ആളുകള്‍ അന്വേഷിക്കാന്‍ സാധ്യതയുള്ളതുമായ മൂന്നോ അതിലധികമോ വാക്കുകളോ അല്ലെങ്കില്‍ ഒരു വാക്യശൈലിയോ തിരഞ്ഞെടുത്ത് നിങ്ങളുടെ വെബ്സൈറ്റിന്റെ ഹോം പേജില്‍ ഉപയോഗിക്കുക. ഇതുവഴി മറ്റുള്ളവര്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ നിങ്ങളുടെ വെബ്സൈറ്റ് ആദ്യം തന്നെ ലഭിക്കാനുള്ള സാധ്യത കൂടുന്നു.

 

 

സോഷ്യല്‍ മീഡിയയില്‍ സജീവമാവുക

സോഷ്യല്‍ മീഡിയയില്‍ സജീവമാവുക

വ്യക്തികള്‍ തമ്മിലുള്ള ബന്ധവും സൗഹൃദവും നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ് സോഷ്യല്‍ മീഡിയ രംഗത്തുവന്നതെങ്കിലും ഇന്ന് ബിസിനസ്സ് പ്രചരിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാധ്യമങ്ങളിലൊന്നായി സോഷ്യല്‍ മീഡിയ മാറിയിട്ടുണ്ട്. ഇതിലൂടെ തങ്ങളുടെ വെബ്സൈറ്റിലേക്ക് കൂടുതലാളുകളെ ആകര്‍ഷിക്കാന്‍ സംരംഭകര്‍ക്ക് കഴിയും. സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ വെബ്സൈറ്റ് ഡിസൈന്‍ ചെയ്യണം. ഇതിനായി പ്രൊഫഷണലുകളുടെ സഹായം തേടാവുന്നതാണ്. എന്നാല്‍ സ്വന്തം നിലയിലും ചെയ്യാവുന്ന കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് ലിങ്ക്ഡിന്‍ എന്ന പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റില്‍ നിങ്ങള്‍ക്ക് പ്രൊഫൈല്‍ പേജ് ഉണ്ടാക്കാം, സ്ഥാപനത്തിന്റെയോ ഉല്‍പ്പന്നത്തിന്റെയോ പേരില്‍ ഫേസ്ബുക്ക് പേജും തുടങ്ങാം. ഇവയിലെല്ലാം തന്നെ നിങ്ങളുടെ സ്ഥാപനത്തിന്റെ വെബ്സൈറ്റ് അഡ്രസും ലിങ്കും പ്രാധാന്യത്തോടെ നല്‍കണം.

 

 

യൂ ട്യൂബ്

യൂ ട്യൂബ്

യൂ ട്യൂബ് ഫലപ്രദമായി ഉപയോഗിക്കാം. ബിസിനസിനെ സംബന്ധിക്കുന്ന വീഡിയോ ദൃശ്യങ്ങളും മറ്റും യൂട്യൂബിലൂടെ പ്രചരിപ്പിക്കാം. ഇതോടൊപ്പം വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലിങ്കുകളും കൂടി നല്‍കുക.

 

 

ഇ-മെയില്‍ മാര്‍ക്കറ്റിംഗ്

ഇ-മെയില്‍ മാര്‍ക്കറ്റിംഗ്

ഉപഭോക്താക്കളുടെ പട്ടിക തയാറാക്കി അവരുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുകയും പുതിയ കാര്യങ്ങള്‍ അവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യാം. ഇത്തരം മെയിലുകള്‍ കൂട്ടമായി അയയ്ക്കാവുന്നതുമാണ്. എന്നാല്‍ ഇപ്രകാരം ഇ-മെയില്‍ ലഭിക്കുന്നവര്‍ക്ക് ഇത് സ്വീകാര്യമാണോ എന്ന് ഉറപ്പുവരുത്തണം. കാരണം പല കൊമേഴ്ഷ്യല്‍ മെയിലുകളെയും പലരും സ്പാം മെയിലുകളുടെ ഗണത്തില്‍പ്പെടുത്തി ഒഴിവാക്കാറുണ്ട്. അതിനാല്‍ ഇ-മെയില്‍ പട്ടികയിലെ അഡ്രസിലുള്ളവരുമായി ബന്ധപ്പെട്ട് അവരുടെ സമ്മതം ലഭ്യമാക്കുന്നതാണ് അഭികാമ്യം.

 

നിങ്ങളുടെ ബിസിനസ് ലൊക്കേഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍നിങ്ങളുടെ ബിസിനസ് ലൊക്കേഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

English summary

Online is important in small to large scale business

Online is important in small to large scale business
Story first published: Wednesday, February 22, 2017, 12:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X