നിങ്ങളുടെ കൈയ്യിലുരിക്കുന്ന വെറുമൊരു പ്ലാസ്റ്റിക് കാര്‍ഡില്‍ എന്തൊക്കെ വിവരങ്ങള്‍ ഉണ്ടെന്ന് അറിയണോ!!

റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് നമ്മുടെ രാജ്യത്ത് ഏകദേശം 74 കോടി ഡെബിറ്റ് കാര്‍ഡുകളും 2.7 കോടി ക്രെഡിറ്റ് കാര്‍ഡുകളുമാണ് ഉപയോത്തിലുള്ളത്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുമൊരു ചെറിയ കാര്‍ഡുപയോഗിച്ച് ദിവസവും എന്തെല്ലാം പണമിടപാടുകളാണ് നടത്തുന്നത്. എന്നാല്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുടെ ഉള്ളടക്കം ശ്രദ്ധിക്കുന്നവര്‍ വളരെക്കുറവാണ്. റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് നമ്മുടെ രാജ്യത്ത് ഏകദേശം 74 കോടി ഡെബിറ്റ് കാര്‍ഡുകളും 2.7 കോടി ക്രെഡിറ്റ് കാര്‍ഡുകളുമാണ് ഉപയോത്തിലുള്ളത്.

 
കാര്‍ഡില്‍ എന്തൊക്കെ വിവരങ്ങള്‍ ഉണ്ടെന്ന് അറിയണോ!!

കറണ്‍സി നിരോധനം വന്ന ശേഷം കാര്‍ഡുപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വളരെ വലിയ വര്‍ദ്ധനവാണുള്ളത്. കാര്‍ഡില്‍ അടങ്ങയിരിക്കുന്ന കുറച്ചു കാര്യങ്ങള്‍ നോക്കാം:-

 

കാര്‍ഡ് ഹോള്‍ഡറുടെ പേര്: കാര്‍ഡിന്റെ ഇടതുവശത്ത് താഴെ ആയാണ് പൊതുവെ കാര്‍ഡ് ഹോള്‍ഡറിന്റെ പേര് ഉണ്ടാകുന്നത്. ഇപ്പോള്‍ മിക്ക ബാങ്കുകളും ഇന്‍സ്റ്റന്റ് കാര്‍ഡ് നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള കാര്‍ഡുകളില്‍ അക്കൗണ്ട് ഹോള്‍ഡറിന്റെ പേരുണ്ടാവില്ല.

കാര്‍ഡ് നമ്പര്‍: ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലെ ഏറ്റവും പ്രധാനഭാഗമാണ് അതില്‍ അടങ്ങിയിരിക്കുന്ന 16 അക്ക നമ്പര്‍. ഓണ്‍ലൈന്‍ പര്‍ച്ചേസിനും മറ്റും ഈ നമ്പര്‍ അത്യാവശ്യമാണ്.

ബാങ്ക് ബ്രാന്‍ഡിംഗ്: ഏത് ബാങ്കിന്റെ കാര്‍ഡാണ് എന്നതിനെ സൂചിപ്പിക്കുന്നതാണ് ബാങ്ക് ബ്രാന്‍ഡിംഗ്. ബാങ്കിന്റെ പേരോ ലോഗോയോ ആവും ഇവിടെ നല്‍കുക.

തീയതികള്‍: കാര്‍ഡ് നമ്പറിന്റെ തൊട്ടുതാഴെ കാര്‍ഡ് ഇഷ്യൂ ചെയ്ത തീയതിയും എക്സ്പൈറാകുന്ന തീയതിയുമുണ്ടാകും.

പേമെന്റ് നെറ്റ്വര്‍ക്ക് ലോഗോ: ഏതുതരം കാര്‍ഡാണ് നിങ്ങളുടെ കൈയ്യിലുള്ളതെന്ന് വ്യക്തമാക്കുന്നതാണ് പേമെന്റ് ലോഗോ. വിസ, മാസ്റ്റര്‍, റുപേ തുടങ്ങി വിവിധതരം കാര്‍ഡുകളുണ്ട്.

സി വി വി നമ്പര്‍: ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുടെ പുറകിലായി കാണുന്ന മൂന്നക്ക രഹസ്യ കോഡാണ് സിവിവി നമ്പര്‍. ഡിജിറ്റല്‍ ഇടപാടുകളില്‍ കാര്‍ഡ് നമ്പര്‍ പോലെത്തന്നെ പ്രാധാന്യമുള്ളതാണ് സിവിവി നമ്പറും.

മാഗ്നെറ്റിക് ടേപ്പ്: ഓരോ ഉപഭോക്താവിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതും തിരിച്ചറിയുകയും ചെയ്യുന്നത് ഈ മാഗ്നെറ്റിക് ടേപ്പ് ഉപയോഗിച്ചാണ്. എടിഎമ്മുകളിലും സൈ്വപ്പിംഗ് മെഷീനിലുമൊക്കെ ഈ ഭാഗമാണ് ഉപയോഗിക്കുന്നത്.

വീട്ടില്‍ നിന്നൊരു ബിസിനസ്, നിങ്ങള്‍ക്ക് എന്തുകൊണ്ട് ചിന്തിച്ചുകൂടാവീട്ടില്‍ നിന്നൊരു ബിസിനസ്, നിങ്ങള്‍ക്ക് എന്തുകൊണ്ട് ചിന്തിച്ചുകൂടാ

English summary

Check the details on your cards

Check the details on your cards
Story first published: Saturday, March 25, 2017, 16:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X