പി.പി.എഫ് അക്കൗണ്ട് തുറക്കേണ്ടത് എവിടെ?

ദീ‍‌ർഘകാല നിക്ഷേപമാർ​ഗമായ പി.പി.എഫ് അക്കൗണ്ടുകൾ തുറക്കാൻ ചില മാർ​ഗനിർദ്ദേശങ്ങൾ.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പി.പി.എഫ് അല്ലെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഒരു സ‍‍ർക്കാ‍ർ പിന്തുണയുള്ള ദീർഘകാല ചെറുകിട സമ്പാദ്യ പദ്ധതിയാണ്. ഇന്ത്യക്കാരുടെ ഇടയിലെ സുരക്ഷിതമായ ഒരു നിക്ഷേപമാണിത്. പി.പി.എഫ് നിങ്ങളുടെ പണത്തിന് സുരക്ഷിതത്വവും താരതമ്യേന നല്ല വരുമാനവും നികുതി ആനുകൂല്യങ്ങളും നൽകുന്നു. ഇത് ഒരു ദീർഘകാല നിക്ഷേപം കൂടിയാണ്. സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും തൊഴിൽരഹിതർക്കുമാണ് പി.പി.എഫ് സംരക്ഷണം നൽകുന്നത്. കൂടാതെ സർക്കാ‌ർ പി.എഫ് ഇല്ലാത്തവർക്കും പെൻഷൻ ആനുകൂല്യങ്ങൾ ഇല്ലാത്തവർക്കും പി.പി.എഫ് ​ഗുണകരമാണ്.

 

പി.പി.എഫ് അക്കൗണ്ടുകൾ ഇവിടെ തുടങ്ങാം

1. എസ്.ബി.ഐ

1. എസ്.ബി.ഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ശാഖകളിൽ പി.പി.എഫ് അക്കൗണ്ട് തുറക്കാവുന്നതാണ്. എസ്.ബി.ഐയിൽ ഒരു പി.പി.എഫ് അക്കൗണ്ട് തുറക്കുന്നതിന്, നിങ്ങൾ പൂരിപ്പിച്ച ഒരു പി.പി.എഫ് ഫോമും ബാങ്കിൽ ആവശ്യമായ മറ്റു രേഖകളും സമർപ്പിക്കണം. തുടർന്ന് ബാങ്കിൽ നിന്ന് നിങ്ങളുടെ പി.പി.എഫ് ഇടപാടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു പി.പി.എഫ് പാസ്ബുക്ക് ലഭിക്കും.

2. ദേശസാത്കൃത ബാങ്കുകളുടെ ചില ശാഖകൾ

2. ദേശസാത്കൃത ബാങ്കുകളുടെ ചില ശാഖകൾ

എല്ലാ ബാങ്കുകളിലും പി.പി.എഫ് അക്കൗണ്ട് തുറക്കാനാകില്ല. ദേശസാത്കൃത ബാങ്കുകളുടെ ചില ശാഖകളിൽ മാത്രമേ നിങ്ങൾക്ക് പി.പി.എഫ് അക്കൗണ്ടുകൾ തുടങ്ങാനാകൂ. നിങ്ങളുടെ ബാങ്ക് ശാഖകളിൽ നിന്നോ ബാങ്ക് വെബ്സൈറ്റിൽ നിന്നോ പി.പി.എഫ് സൗകര്യം വാഗ്ദാനം ചെയ്യുന്ന ബാങ്ക് ശാഖകളുടെ ലിസ്റ്റ് നിങ്ങൾക്ക് കണ്ടെത്താം.

3. തപാൽ ഓഫീസ്

3. തപാൽ ഓഫീസ്

എല്ലാ തപാൽ ഓഫീസുകളിലും നിങ്ങൾക്ക് പി.പി.എഫ് അക്കൗണ്ട് തുറക്കാം. ഇതിനായി നിങ്ങളുടെ അടുത്തുള്ള തപാൽ ഓഫീസിലെത്തി ബന്ധപ്പെട്ട അധികൃതരെ കണ്ട് അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഫോമുകൾ പൂരിപ്പിച്ച് നൽകുക. ഈ ഫോം ഇന്റർനെറ്റിലും ലഭ്യമാണ്. കൂടാതെ രണ്ട് പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോകളും വിലാസം തെളിയിക്കുന്നതിനായി ഐഡന്റിറ്റി കാർഡ്, പാൻ കാർഡ് എന്നിവയും പോസ്റ്റ് ഓഫീസിൽ പി.പി.എഫ് തുറക്കുന്നതിനുള്ള ഡിപ്പോസിറ്റ് തുകയും ആവശ്യമാണ്.

malayalam.goodreturns.in

English summary

Where Can You Open A PPF Account?

The PPF or Public Provident Fund is a government backed, long term small savings scheme. It is a popular form of safe and secure investment among Indian citizens now.
Story first published: Saturday, May 27, 2017, 10:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X