അമേരിക്കയിൽ എളുപ്പത്തിൽ ജോലി നേടാം, വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?

അമേരിക്കയിൽ തൊഴിൽ വിസ നേടാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉന്നത വിദ്യാഭ്യാസം പൂ‍ർത്തിയാക്കി പലരും അമേരിക്കയിൽ പോയി ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നവരാണ്. എന്നാൽ അവിടെ എത്താൻ എന്തൊക്കെ കടമ്പകൾ മറികടക്കേണ്ടതുണ്ടെന്ന് പലർക്കുമറിയില്ല. ഇതാ ചില നിർദ്ദേശങ്ങൾ.

തൊഴിൽ വിസ

തൊഴിൽ വിസ

എച്ച് വൺ ബിയാണ് അമേരിക്കയിലെ തൊഴിൽ വിസ. ഇതിനായി യു.എസ് സിറ്റിസൻഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവ്വീസസിൽ (യു.എസ്.സി.ഐ.എസ്) തൊഴിലുടമ പെറ്റീഷൻ നൽകണം. ലോട്ടറി സംവിധാനത്തിലൂടെയാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്.

എന്താണ് എച്ച് വൺ ബി വിസ?

എന്താണ് എച്ച് വൺ ബി വിസ?

നിശ്ചിതകാലം ജോലി ചെയ്യുന്നതിന് അമേരിക്കയിൽ പ്രവേശിക്കുന്നതിനുള്ള വിസയാണ് എച്ച്.വൺ.ബി വിസ. ശാസ്ത്രസാങ്കേതിക വിദ്യയിൽ ഉന്നത പരിശീലനം നേടിയ വ്യക്തികൾക്ക് നൽകുന്ന പ്രത്യേക വിസയാണ് ഇത്. ഇന്ത്യയിലെ മിക്ക ഐ.ടി സ്ഥാപനങ്ങളും അമേരിക്കയിലേക്ക് തൊഴിലാളികളെ അയക്കാനായി പ്രധാനമായി ഈ വിസയെയാണ് ആശ്രയിക്കുന്നത്. അമേരിക്കയിൽ ബിരുദാനന്തര ബിരുദം പഠിക്കാനെത്തുന്നവർക്കും ഈ വിസ ലഭിക്കുന്നുണ്ട്.

യോഗ്യത

യോഗ്യത

അപേക്ഷകർക്ക് വിദ്യാഭ്യാസ തൊഴിൽ പരിചയ യോഗ്യതകൾ ഉണ്ടായിരിക്കണം. എച്ച്.വൺ.ബി വിസയ്ക്ക് അപേക്ഷിക്കുന്നതിന് അപ്രൂവ്ഡ് പെറ്റീഷൻ നേടിയിരിക്കണം.

തിരഞ്ഞെടുപ്പ് അഭിമുഖത്തിലൂടെ

തിരഞ്ഞെടുപ്പ് അഭിമുഖത്തിലൂടെ

അഭിമുഖത്തെ അടിസ്ഥാനമാക്കിയുള്ളതാണ് വിസ അപേക്ഷ നടപടി. രേഖകളേക്കാൾ പ്രാധാന്യം അഭിമുഖത്തിനാണ്. നിശ്ചിത ബാങ്ക് നിക്ഷേപമോ വരുമാനമോ ഇതിന് ആവശ്യമില്ല.

വിസ കാലാവധി

വിസ കാലാവധി

അമേരിക്കയിൽ ഒരു പ്രാവശ്യം മാത്രം പ്രവേശിക്കാൻ അനുവദിക്കുന്നതാണ് സിംഗിൾ വിസ എൻട്രി. ഒന്നിലധികം തവണ പ്രവേശിക്കണമെങ്കിൽ മൾട്ടിപ്പിൽ വിസ എൻട്രി ആവശ്യമാണ്. എച്ച് വൺ ബി വിസയുടെ പ്രാഥമിക കാലാവധി 3 വർഷമാണ്. ഇത് ആറ് വർഷം വരെ നീട്ടാം.

തട്ടിപ്പുകാരെ തിരിച്ചറിയുക

തട്ടിപ്പുകാരെ തിരിച്ചറിയുക

വിസ ലഭിക്കുന്നതിന് മുമ്പായി ഏതെങ്കിലും ഫീസ് ഇനത്തിൽ മുൻകൂർ പണം ആവശ്യപ്പെടുകയോ, പണത്തിനു പകരമായി യു.എസ് വിസ വാഗ്ദാനം ചെയ്യുകയോ ചെയ്താൽ കരുതിയിരിക്കുക. തട്ടിപ്പുകാരാണ് ഇത്തരത്തിൽ പണം ആവശ്യപ്പെടുന്നത്. ജോലി നൽകാൻ പണം മുൻകൂർ ആവശ്യപ്പെടുന്നത് യു.എസിൽ നിയമ വിരുദ്ധമാണ്.

എച്ച് വൺ ബി വിസ ഉപയോഗിക്കുന്ന ഇന്ത്യൻ കമ്പനികൾ

എച്ച് വൺ ബി വിസ ഉപയോഗിക്കുന്ന ഇന്ത്യൻ കമ്പനികൾ

മുംബൈ ആസ്ഥാനമായുള്ള ടി.സി.എസ്, ബാംഗ്ലൂർ ആസ്ഥാനമായുള്ള വിപ്രോ, ഇൻഫോസിസ് എന്നിവയാണ് എച്ച് വൺ ബി വിസകളുടെ പ്രധാന ഉപഭോക്താക്കൾ. കോഗ്നിസന്റ്, ഇൻഫോസിസ്, ടിസിഎസ്, ആക്സെഞ്ചർ. എച്ച്.സി.എൽ, മൈൻഡ് ട്രീ, വിപ്രോ എന്നീ കമ്പനികളും എച്ച് വൺ ബി വിസ ഉപയോഗിക്കുന്നുണ്ട്.

malayalam.goodreturns.in

Read more about: visa h1b job വിസ ജോലി
English summary

H1B visa and its revised rules

Mumbai based TCS and Bangalore based Wipro, and Infosys are among the major users of H-1B visas.
Story first published: Wednesday, June 14, 2017, 11:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X