ആദ്യമായി ഓഹരിയിൽ നിക്ഷേപിക്കുന്നവർ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

ഓഹരി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി നിക്ഷേപം വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ലാഭമുണ്ടാകുന്നതു പോലെ തന്നെ ചിലപ്പോൾ വലിയ നഷ്ടങ്ങളും സംഭവിച്ചേക്കാം. അതുകൊണ്ട് തുടക്കകാരായ നിക്ഷേപകർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

കൃത്യമായ പഠനം

കൃത്യമായ പഠനം

നിക്ഷേപങ്ങളിലേയ്ക്ക് എടുത്തു ചാടുന്നതിന് മുമ്പ് നിങ്ങൾ നിക്ഷേപിക്കുന്ന കമ്പനികളെക്കുറിച്ച് വ്യക്തമായ പഠനം നടത്തണം. സമകാലിക വിഷയങ്ങളും ലോകത്ത് നടക്കുന്ന രാഷ്ട്രീയ സാമൂഹിക വ്യാവസായിക വിഷയങ്ങളും കൃത്യമായി അറിഞ്ഞിരിക്കണം. ഇതിനായി സമയം ചെലവഴിച്ചില്ലെങ്കിൽ നിങ്ങൾക്ക് ചിലപ്പോൾ വൻ തുക തന്നെ നഷ്ടപ്പെട്ടേക്കാം.

അനാവശ്യമായ അഭിപ്രായങ്ങൾ കേൾക്കരുത്

അനാവശ്യമായ അഭിപ്രായങ്ങൾ കേൾക്കരുത്

ഓഹരി നിക്ഷേപത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും ചോദിക്കേണ്ടത് ഇതിനെക്കുറിച്ച് വളരെ നല്ല അറിവുള്ളവരോടായിരിക്കണം. ആർക്കും അഭിപ്രായങ്ങൾ പറയാൻ സാധിക്കും. എന്നാൽ പല അഭിപ്രായങ്ങൾ കേൾക്കുമ്പോൾ നിങ്ങൾക്ക് ചിലപ്പോൾ അബദ്ധങ്ങൾ സംഭവിച്ചേക്കാം.

വൈവിധ്യവത്ക്കരണം

വൈവിധ്യവത്ക്കരണം

നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഒന്നോ രണ്ടോ ഓഹരികളിൽ നിക്ഷേപിക്കുന്നത് ബുദ്ധിയല്ല. പല ഓഹരികളിലാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ ഒരു ഓഹരിയിൽ നഷ്ടം സംഭവിച്ചാലും നഷ്ടം നിങ്ങളെ കാര്യമായി ബാധിക്കില്ല. അതിനാൽ വൈവിധ്യവത്കരണം നടത്താൻ ശ്രമിക്കുക.

നിക്ഷേപ സ്ഥിരത

നിക്ഷേപ സ്ഥിരത

കൃത്യസമയത്ത് തന്നെ നിക്ഷേപിക്കാൻ ശ്രമിക്കുക. ഒരു തവണ നഷ്ടം സംഭവിച്ചാൽ അപ്പോൾ തന്നെ പ്രതീക്ഷ നഷ്ട്ടപ്പെട്ട് നിക്ഷേപം പിൻവലിക്കണെമന്നില്ല. കാരണം വീണ്ടും ഓഹരിയിൽ നിന്ന് ലാഭം നേടാൻ സാധിച്ചേക്കും. കൂടുതല്‍ നേട്ടത്തിനായി ദീര്‍ഘകാലത്തേക്കും നിക്ഷേപിക്കാവുന്നതാണ്.

മിതത്വം പാലിക്കുക

മിതത്വം പാലിക്കുക

നല്ല ഓഹരി നിക്ഷേപകന്‍ അങ്ങേയറ്റം മിതത്വം പാലിക്കണം. സ്ഥിതിഗതികള്‍ വിശകലനം ചെയ്യാതെ പെട്ടെന്ന് പണമുണ്ടാക്കണം എന്ന ചിന്തയോടെ നിക്ഷേപം നടത്തുമ്പോൾ അബദ്ധങ്ങൾ സംഭവിക്കുന്നതും നഷ്ട്ടമുണ്ടാകുന്നതും സ്വാഭാവികമാണ്. ക്ഷമയാണ് ഒരാളെ മികച്ച നിക്ഷേപകനാക്കി മാറ്റുന്നത്.

ഹ്രസ്വകാല ട്രേഡിംഗ്

ഹ്രസ്വകാല ട്രേഡിംഗ്

തുടക്കക്കാര്‍ ഹ്രസ്വകാല ട്രേഡിംഗില്‍ ഏര്‍പ്പെട്ടാല്‍ കൈപൊള്ളും. ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വിപണി പഠിച്ചതിനുശേഷം മാത്രമേ അതിന് മുതിരാവൂ.

കുറഞ്ഞ മൂല്യമുള്ള ഓഹരിക്ക് പിന്നാലെ പോകരുത്.

കുറഞ്ഞ മൂല്യമുള്ള ഓഹരിക്ക് പിന്നാലെ പോകരുത്.

ചെറിയ വിലയുള്ള ഓഹരികളാണെങ്കിൽ കൂടുതൽ എണ്ണം വാങ്ങാൻ സാധിക്കും. എന്നാല്‍ എന്തുകൊണ്ടാണ് ആ കമ്പനികളുടെ വില ഇത്രയും കുറഞ്ഞിരിക്കുന്നത് എന്ന് അന്വേഷിച്ചില്ലെങ്കിൽ ചിലപ്പോൾ നഷ്ടം സംഭവിക്കാം. അതുകൊണ്ട് തീരെ കുറഞ്ഞ മൂല്യമുള്ള ഓഹരിക്ക് പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലത്.

malayalam.goodreturns.in

English summary

Seven Basics You Should Definitely Know About The Stock Market

The stock market is a complex system where shares of publicly-traded companies are issued, bought and sold. To some it is a nebulous, dark chasm where people gamble.
Story first published: Wednesday, June 14, 2017, 14:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X