നിങ്ങളുടെ പേഴ്സിൽ എന്തൊക്കെയുണ്ട്??? ഒരിക്കലും പേഴ്സിൽ സൂക്ഷിക്കരുത് ഇവ...

ഒരിക്കലും പേഴ്സിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പേഴ്സ് നഷ്ട്ടപ്പെട്ടാൽ നിങ്ങൾ എത്രമാത്രം ടെൻഷനടിക്കും? കാശ്, ക്രഡിറ്റ് കാ‍ർഡ്, ഐഡന്റിന്റി കാ‍ർഡുകൾ തുടങ്ങി വിലപ്പെട്ട രേഖകളെല്ലാം പേഴ്സിൽ സൂക്ഷിക്കുന്നവരാണ് മിക്കവരും. എന്നാൽ ഓ‍ർക്കുക, പേഴ്സിൽ ഒരിക്കലും സൂക്ഷിക്കരുതാത്ത ചില വസ്തുക്കൾ ഇവയാണ്...

ബിൽ

ബിൽ

കടകളിൽ നിന്ന് എന്തു വാങ്ങിയാലും നിങ്ങൾക്ക് ബിൽ ലഭിക്കും. സാധനം മാറ്റി വാങ്ങേണ്ടി വന്നാലോ എന്നോ‍ർത്ത് പലരുമിത് പേഴ്സുകളിൽ സൂക്ഷിക്കും. എന്നാൽ നിങ്ങളുടെ ബില്ലുകളിലെ ചില വിവരങ്ങൾ മാത്രം മതി ഹാക്കർമാർക്ക് നിങ്ങളുടെ അക്കൗണ്ട് തന്നെ കാലിയാക്കാൻ. അതായത് നിങ്ങളുടെ പേരോ, ക്രഡിറ്റ്, ഡെബിറ്റ് കാ‍ർഡുകളുടെ അവസാനത്തെ നാല് അക്കമോ മതി തട്ടിപ്പുകൾ നടത്താൻ. അതുകൊണ്ട് ബില്ലുകൾ പേഴ്സിൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാർഡ്

കാർഡുകൾ പേഴ്സിൽ കൊണ്ടു നടന്നാൽ ചിലപ്പോൾ നഷ്ടപ്പെട്ടു പോകാനുള്ള സാധ്യത കൂടുതലാണ്. പേഴ്സ് മോഷ്ടിക്കുന്ന കള്ളന്മാർക്ക് കാർഡ് ഉപയോഗിച്ചും പണം അപഹരിക്കാൻ സാധിക്കും. അടിയന്തര ആവശ്യങ്ങൾക്ക് ഒരു ഡെബിറ്റ് കാർഡും ഒരു ബാക്കപ്പ് ക്രെഡിറ്റ് കാർഡും കൈയിൽ കരുതുന്നതാണ് നല്ലത്. ഇത് അനാവശ്യ ഷോപ്പിംഗ് ചെലവുകൾ കുറയ്ക്കാനും സഹായിക്കും.

ഗിഫ്റ്റ് കാർഡ്

ഗിഫ്റ്റ് കാർഡ്

ഗിഫ്റ്റ് കാർഡുകൾ നഷ്ടപ്പെട്ടാൽ നിങ്ങൾക്ക് തിരികെ ലഭിക്കില്ല. എന്തെങ്കിലും വാങ്ങാൻ പ്ലാൻ ഉള്ളപ്പോൾ മാത്രം ഇവ പേഴ്സിൽ കരുതുന്നതാണ് നല്ലത്.

ചെക്ക്

ചെക്ക്

നിങ്ങൾ ചെക്ക്ബുക്കുകൾ കൈയിൽ കരുതുന്ന ആളാണോ? എങ്കിൽ ആ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. ബ്ലാങ്ക് ചെക്കുകൾ നഷ്ട്ടപ്പെട്ടാൽ അക്കൌണ്ടുള്ള ബാങ്കിൽ വിളിക്കുകയും നിങ്ങൾക്ക് നഷ്ടപ്പെട്ട ചെക്ക് നമ്പർ തടയുകയും ചെയ്യണം. ചെക്ക് ബുക്ക് നഷ്ട്ടപ്പെടുന്നത് വളരെ ഗുരുതരമായ പ്രശ്നമാണ്. കാരണം അതിൽ രേഖപ്പെടുത്തിയിരിക്കുന്ന അക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും ഹാക്കർമാർക്ക് പെട്ടെന്ന് തട്ടിപ്പ് നടത്താൻ സഹായിക്കും.

പാസ് വേഡുകൾ

പാസ് വേഡുകൾ

പാസ് വേഡുകൾ ഓർത്തു വയ്ക്കാനുള്ള ബുദ്ധിമുട്ട് കാരണം പേപ്പറിൽ എഴുതി പേഴ്സിൽ സൂക്ഷിക്കുന്ന ഒരുപാട് പേരുണ്ട്. എന്നാൽ പേഴ്സ് നഷ്ട്ടപ്പെട്ടാൽ വളരെ രഹസ്യമായി സൂക്ഷിക്കേണ്ട നിങ്ങളുടെ പാസ് വേഡുകളും നഷ്ടപ്പെടും. അതുകൊണ്ട് പാസ് വേഡ് ഓർമ്മിക്കാൻ മറ്റ് മാ‍‍‍‍‍‍ർ​ഗങ്ങൾ കണ്ടെത്തുന്നതാണ് നല്ലത്.

സാമൂഹ്യ സുരക്ഷ കാർഡുകൾ

സാമൂഹ്യ സുരക്ഷ കാർഡുകൾ

സാമൂഹ്യ സുരക്ഷാ നമ്പറുകൾ വളരെ നിർണായകമായ വിവരങ്ങൾ അടങ്ങുന്നതാണ്. അതുകൊണ്ട് ഇത്തരം കാ‍ർഡുകൾ വീട്ടിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇവ നഷ്ട്ടപ്പെട്ടു പോയാൽ നിങ്ങൾ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിൽ നേരിട്ട് ബന്ധപ്പെടണം. കൂടാതെ പൊലീസ് സ്റ്റേഷനിൽ റിപ്പോ‍‍ർട്ട് ചെയ്യുകയും നിങ്ങളുടെ ക്രെഡിറ്റ് നിരീക്ഷിക്കാൻ ക്രെഡിറ്റ് ബ്യൂറോകളെ അറിയിക്കുകയും വേണം.

malayalam.goodreturns.in

English summary

Why You Should Never Carry These Things In Your Wallet?

From cash to credit card, identity proofs we keep everything in our wallets. But when we can't find the wallet we start to panic, thinking about the valuable things you lost. It is difficult to avoid carrying all important stuff in wallets, but certainly, it can save you a lot of money and time.
Story first published: Monday, June 19, 2017, 16:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X