നിങ്ങൾ ആദായ നികുതി റിട്ടേൺ സമ‍ർപ്പിച്ചോ??? എളുപ്പത്തിൽ ഫയൽ ചെയ്യാൻ ചില വഴികളിതാ...

ആദായ നികുതി റിട്ടേൺ എളുപ്പത്തിൽ ഫയൽ ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2016-17 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമ‍പ്പിക്കാൻ ഇനി വെറും ഒരാഴ്ച മാത്രം. ജൂലൈ 31 ആണ് നികുതി സമർപ്പിക്കാനുള്ള അവസാന തീയതി. ഈ ഫയലിം​ഗ് എളുപ്പത്തിൽ എങ്ങനെ നടത്താം എന്നു നോക്കാം... നികുതി ഇല്ലാതെ ജീവിക്കണോ? ഈ സ്ഥലങ്ങളിൽ താമസിക്കാൻ നികുതി വേണ്ട

 

 സ്റ്റെപ് 1

സ്റ്റെപ് 1

ആദ്യമായി ഇൻകം ടാക്സ് റിട്ടേൺ സമ‍‍ർപ്പിക്കുന്നവർ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ ഇ-ഫയലിംഗ് വെബ്സൈറ്റായ https://incometaxindiaefiling.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക. നിങ്ങള്‍ നേരത്തെ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെണ്ടങ്കില്‍ Login Here അല്ലെങ്കില്‍ e-File എന്ന ബട്ടണില്‍ ക്ലിക്ക്. ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന ദിനം ജൂലൈ 31; എന്താണ് ഫോം 26 എഎസ്???

സ്റ്റെപ് 2

സ്റ്റെപ് 2

അടുത്ത സ്ക്രീനില്‍ കാണുന്ന ലോഗിന്‍ വിൻഡോയില്‍ നിങ്ങളുടെ യൂസര്‍ ഐഡി, പാസ്വേ‍ർഡ്, ജനന തീയതി എന്നിവ നല്‍കി ലോഗ് ഇൻ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. യൂസര്‍ ഐഡി എന്നത് നിങ്ങളുടെ പാന്‍ നമ്പരായിരിക്കും. പാൻ കാ‍ർഡ് ഇല്ലാത്തവർക്ക് ഇ - ഫയലിംഗ് സാധ്യമല്ല. നല്‍കിയ വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ഇ-ഫയലിംഗ് വെബ്സൈറ്റിലേക്ക് പ്രവേശിക്കാം.

സ്റ്റെപ് 3

സ്റ്റെപ് 3

നിങ്ങള്‍ നേരത്തേ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ New To e-Filing എന്നതിന് താഴെയുള്ള Register Yourself എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. പിന്നീട് വരുന്ന വിൻഡോയില്‍ Individual/HUF എന്ന ഹെഡില്‍ Individual എന്നത് സെലക്ട് ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തുക. ഇത്തവണത്തെ ടാക്‌സ് റിട്ടേണ്‍സ് പ്ലാനിംഗ് എങ്കിലും ഫ്‌ളോപ്പാവാതെ നോക്കണേ

സ്റ്റെപ് 4

സ്റ്റെപ് 4

തുട‌ർന്ന് നിങ്ങൾക്ക് ഒരു രജിസ്ട്രേഷന്‍ ഫോം ലഭിക്കും. ഇതില്‍ നിങ്ങളുടെ പാന്‍ നമ്പരും മറ്റ് വിവരങ്ങളുെ കൃത്യമായി രേഖപ്പെടുത്തണം. അടിസ്ഥാന വിവരങ്ങൾ കൃത്യമായി എന്‍റര്‍ ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തുക. തുട‍ർന്ന് ഒരു രജിസ്ട്രേഷൻ ഫോം ലഭിക്കും. ഇതില്‍ നമ്മുടെ യൂസര്‍ ഐഡി ദൃശ്യമാകും. അതിന് താഴെ പാസ്വേർഡ് ടൈപ്പ് ചെയ്യുക. ബാക്കിയുള്ള വിവരങ്ങൾ കൂടി പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുക. ഇതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും. തുടർന്ന് ഒരു ആക്ടിവേഷന്‍ ലിങ്ക് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ -മെയിലേയ്ക്ക് ലഭിക്കും.

സ്റ്റെപ് 5

സ്റ്റെപ് 5

മെയിൽ വഴി ലഭിച്ചിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ രജിസ്ട്രേഷൻ ആക്ടിവേറ്റ് ചെയ്യപ്പെടും. കൂടാതെ ലോഗ് ഇൻ വിൻഡോയും തുറന്നു വരും. ഇവിടെ ലോഗ് ഇൻ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ യൂസര്‍ ഐഡിയും പാസ്വേർഡും നല്‍കിയാല്‍ നിങ്ങള്‍ക്ക് ഇ-ഫയലിംഗ് വെബ്സൈറ്റില്‍ പ്രവേശിക്കാം. നിങ്ങളുടെ ടാക്‌സ് ഒഴിവുകള്‍ നേടൂ നേരായ മാര്‍ഗ്ഗത്തിലൂടെ; ഇല്ലെങ്കില്‍ നല്ല എട്ടിന്റെ പണികിട്ടും

സ്റ്റെപ് 6

സ്റ്റെപ് 6

ഇനി ഇ-ഫയലിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം. ഇ - ഫയൽ എന്ന മെനുവില്‍ നിന്ന് Prepare and Submit Online ITR എന്ന മെനു തെരെഞ്ഞെടുക്കുക. തുറന്ന് വരുന്ന അടുത്ത വിൻഡോയിലെ ITR Form Name എന്ന സ്ഥലത്ത് ITR-1 എന്നും Assessment Year എന്ന സ്ഥലത്ത് വർഷവും സെലക്ട് ചെയ്യുക. Prefill Address with എന്നതില്‍ From PAN Database എന്ന് സെലക്ട് ചെയ്ത് ബാക്കി വിവരങ്ങൾ പൂരിപ്പിച്ച ശേഷം Submit ബട്ടണ്‍ അമര്‍ത്തുക.

സ്റ്റെപ് 7

സ്റ്റെപ് 7

തുടർന്ന് തുറന്നു വരുന്ന ITR Form-1ല്‍ Instructions, Personal Details, Income Details, TDS, Taxes Paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം. ഇതിൽ ഒന്നാമത്തെ ടാബില്‍ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. മുന്നോട്ട് പോകുന്നതിന് മുമ്പ് ഈ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി വായിച്ചു മനസിലാക്കുക. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ പിഴ 10,000 രൂപ; അടുത്ത വർഷം മുതൽ ബാധകം

സ്റ്റെപ് 8

സ്റ്റെപ് 8

രണ്ടാമത്തെ ടാബില്‍ വ്യക്തിഗത വിവരങ്ങളാണ് നൽകേണ്ടത്. ഇതിൽ മിക്കവയും നമ്മുടെ പാന്‍കാര്‍ഡിന്‍െറ ഡാറ്റാ ബേസില്‍ നിന്നും നേരത്തേ ഫില്‍ ചെയ്തതായി കാണാം. അവശേഷിക്കുന്ന വിവരങ്ങള്‍ മാത്രം എന്‍റര്‍ ചെയ്യുക.

സ്റ്റെപ് 9

സ്റ്റെപ് 9

മൂന്നാമെത്തേ ടാബിലാണ് നമ്മുടെ വരുമാനത്തിന്റെയും കിഴിവുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഇത് പൂരിപ്പിക്കുന്നതിന് നമ്മുടെ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഒപ്പിട്ട് നല്‍കിയ ഫോം-16 നിര്‍ബന്ധമാണ്. അതിലുള്ള വിവരങ്ങളാണ് ഇതിലേയ്ക്ക് ചേർക്കേണ്ടത്.

സ്റ്റെപ് 10

സ്റ്റെപ് 10

നാലാമത്തെ ടാബില്‍ മുൻ വർഷങ്ങളിൽ അടച്ചു തീര്‍ത്ത ടാക്സിന്‍െറ വിവരങ്ങളാണ് നൽകേണ്ടത്. ഇത് നൽകിയ ശേഷം അടുത്ത ടാബിലേയ്ക്ക് പോകാം. ജൂലൈ 31ന് മുമ്പ് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ?

സ്റ്റെപ് 11

സ്റ്റെപ് 11

അഞ്ചാമത്തെ ടാബില്‍ ഒന്നാമത്തെ വിഭാഗത്തില്‍ നമ്മളുടെ ഇന്‍കം ടാക്സ് വിവരങ്ങളുടെ ഇതുവരെ അടച്ച നികുതിയും ബാക്കി അടയ്ക്കാനുണ്ടങ്കില്‍ ആ വിവരങ്ങളും ദൃശ്യമാകും. രണ്ടാമത്തെ വിഭാഗത്തില്‍ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും നല്‍കുക. ഇത് നിര്‍ബന്ധമാണ്. മൂന്നാമത്തെ Verification എന്ന വിഭാഗത്തില്‍ Place മാത്രം പൂരിപ്പിച്ചാല്‍ മതി.

സ്റ്റെപ് 12

സ്റ്റെപ് 12

ആറാമെത്തേ ടാബില്‍ 80G പ്രകാരം നമ്മള്‍ ക്ലെയിം ചെയ്തിട്ടുള്ള കിഴിവുകളുടെ വിവരങ്ങളാണ് നല്‍േകണ്ടത്. ഓരോ വിഭാഗത്തിന്റെയും തലക്കെട്ടുകള്‍ നോക്കി ഇത് പൂരിപ്പിക്കുക. ഇത്തരം കിഴിവുകള്‍ ഒന്നുമില്ലെങ്കില്‍ പൂരിപ്പിക്കേണ്ടതില്ല.

സ്റ്റെപ് 13

സ്റ്റെപ് 13

എല്ലാ ടാബുകളും പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പൂരിപ്പിച്ചതില്‍ എന്തെങ്കിലും തകരാറുണ്ടെങ്കില്‍ എറര്‍ മെസേജ് പ്രത്യക്ഷപ്പെടും. ഇത്തരം തെറ്റുകള്‍ പരിഹരിച്ചതിന് ശേഷം വീണ്ടും സബ്മിറ്റ് ചെയ്യുക.

സ്റ്റെപ് 14

സ്റ്റെപ് 14

സബ്മിഷന്‍ വിജയകരമായി പൂര്‍ത്തിയായാൽ പുതിയ ഒരു വിൻഡോ തുറന്നു വരും. ഇതില്‍ റിട്ടേണ്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്ന മെസേജ് കാണാം. കൂടാതെ Acknowledgement നമ്പരും റിട്ടേണ്‍ സബ്മിറ്റ് ചെയ്തതിന്‍െറ തെളിവോടെ ITR-V ഉം അടങ്ങുന്ന ഒരു
കണ്‍ഫര്‍മേഷന്‍ മെയിലും വരും.

സ്റ്റെപ് 15

സ്റ്റെപ് 15

മെയിലില്‍ നിന്ന് ITR-V ഡൗണ്‍ലോഡ് ചെയ്യുക. ഇതിന്റെ പ്രിന്റ് ഔട്ട് എടുത്ത് നീല മഷി കൊണ്ട് ഒപ്പിട്ട് 120 ദിവസത്തിനുള്ളിൽ Income Tax Department - CPS, Post Bag No:1, Electronic City Post Office, Bengaluru 560100, Kanrnataka എന്ന അഡ്രസിൽ ലഭിക്കത്തക്കവിധം പോസ്റ്റ് ചെയ്യുക. നിങ്ങൾക്ക് പാൻ കാ‍‍ർഡുണ്ടോ? ഇല്ലെങ്കിൽ വേ​ഗം എടുത്തോളൂ... ഈ 20 കാര്യങ്ങൾക്ക് പാൻ കാ‍ർഡ് നി‍ർബന്ധമാണ്

malayalam.goodreturns.in

English summary

Easy steps to file your income tax returns

Being a salaried individual, the first step to file tax returns is to obtain Form 16 from your existing employer. In simple terms, Form-16 is a TDS Certificate that lists all your taxable income and various tax deductions at source (TDS).
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X