വിദേശത്താണോ നിങ്ങളുടെ കുഞ്ഞ് ജനിച്ചത്??? വിസയും പാസ്പോർട്ടും ലഭിക്കാൻ എന്തൊക്കെ ചെയ്യണം???

വിദേശത്ത് ജനിച്ച കുഞ്ഞുങ്ങൾക്ക് വിസയും പാസ്പോർട്ടും എടുക്കാനുള്ള നടപടികൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കുഞ്ഞിന്റെ ജനനം രജിസ്റ്റർ ചെയ്യുന്നതും കുട്ടിയുടെ എല്ലാ രേഖകളും കൈമാറ്റം ചെയ്യുന്നതടക്കമുള്ള നടപടികൾ പടിപടിയായി ചെയ്യുകയാണെങ്കിൽ വളരെ എളുപ്പമാണ്. വിദേശരാജ്യങ്ങളിൽ ഇതിന് സമയപരിധികളും ഉണ്ട്. അതിനാൽ അവയിൽ ചില നടപടികൾ നിങ്ങൾക്ക് മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതായി വരും. എന്നാൽ മിക്ക നടപടികളും കുഞ്ഞ് ജനിച്ചതിന് ശേഷം മാത്രമേ ആരംഭിക്കാൻ സാധിക്കൂ.

അധികൃതരെ വിവരം അറിയിക്കുക

അധികൃതരെ വിവരം അറിയിക്കുക

ഗ‍ർഭിണിയായ സ്ത്രീകൾ ഉടൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വിവരം അറിയിക്കുകയും പ്രസവാവധിയും മറ്റും മുൻകൂട്ടി എടുക്കുകയും ചെയ്യണം. സ്വകാര്യ കമ്പനികളിൽ കുറഞ്ഞത് 45 ദിവസം വരെ അവധി ലഭിക്കും. യു.എ.ഇയിൽ 45 ദിവസമാണ് സാധാരണ പ്രസവാവധി ലഭിക്കുക. ഇതിനൊപ്പം മറ്റ് അവധികൾ എല്ലാം ചേർന്ന് 15 ദിവസം കൂടി ലഭിക്കും.

ഇൻഷുറൻസ്

ഇൻഷുറൻസ്

യുഎഇയിലെ ഒരു താമസക്കാരൻ എന്ന നിലയിൽ നിങ്ങൾ അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടത് നി‍ർന്ധമാണ്. അമ്മയ്ക്ക് ഇൻഷ്വർ ചെയ്തിട്ടില്ലെങ്കിലോ പ്രസവ ചെലവുകൾക്ക് ഇൻഷ്വറൻസ് എടുത്തിട്ടില്ലെങ്കിലോ എത്രയും വേ​ഗം ഇൻഷുറൻസ് പോളിസി എടുക്കണം. ​ഗർഭിണിയായതിന് ശേഷം ഇൻഷുറൻസ് പ്രീമിയം തുക ശരാശരിയെക്കാൾ കൂടും.

പ്രധാനപ്പെട്ട രേഖകൾ

പ്രധാനപ്പെട്ട രേഖകൾ

കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിനും മറ്റ് രേഖകൾ തയ്യാറാക്കുന്നതിനും ചില സർട്ടിഫിക്കറ്റുകൾ വളരെ പ്രധാനപ്പെട്ടതാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

  • അറ്റസ്റ്റ് ചെയ്തതും വിവർത്തനം ചെയ്തതുമായ വിവാഹ സർട്ടിഫിക്കറ്റിന്റെ ‌‌ഒ‍ർജിനലും പകർപ്പും.
  • ഭർത്താവിന്റെയും ഭാര്യയുടെയും പാസ്പോർട്ട്, വിസ എന്നിവയുടെ ഒ‍ർജിനലും പകർപ്പും. 
  • ഭർത്താവിന്റെയും ഭാര്യയുടെയും എമിറേറ്റ്സ് ഐഡിയുടെ ഒ‍ർജിനലും പകർപ്പും.
  • ജനന അറിയിപ്പ്

    ജനന അറിയിപ്പ്

    നിങ്ങളുടെ കുട്ടി ജനിച്ചയുടൻ ആശുപത്രി അധികൃതർ ആരോഗ്യ അതോറിറ്റിയെ വിവരം അറിയിക്കും. കുട്ടിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ആശുപത്രി അധികൃതർ തന്നെ ഓൺലൈനായി രജിസ്റ്റർ ചെയ്യും. തുടർന്ന് ആരോഗ്യ അതോറിറ്റിയിൽ നിന്നുള്ള രേഖകൾക്ക് കാത്തിരിക്കണം. ഇതിന് 24 മുതൽ 48 മണിക്കൂർ വരെ സമയം മാത്രമേ എടുക്കൂ. ആരോഗ്യ അതോറിറ്റിയിൽ നിന്നുള്ള രേഖകൾ ആശുപത്രിയിൽ തിരികെ എത്തിയാലുടൻ അത് മാതാപിതാക്കൾക്ക് കൈമാറും. ഇതിന് ആശുപത്രി യാതൊരു ഫീസും ഈടാക്കില്ല.

    പേര് മുൻകൂട്ടി തീരുമാനിക്കുക

    പേര് മുൻകൂട്ടി തീരുമാനിക്കുക

    കുഞ്ഞ് ജനിച്ച് 30 ദിവസത്തിനകം നിങ്ങൾ ജനന സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. കുഞ്ഞിനിടാനുള്ള പേര് മുൻകൂട്ടി തീരുമാനിച്ചാൽ
    ജനന സർട്ടിഫിക്കറ്റിന് കാലതാമസമെടുക്കില്ല. അതിനാൽ പേര് മുൻകൂട്ടി കണ്ടുപിടിക്കുന്നതാണ് നല്ലത്.

    ജനന സർട്ടിഫിക്കറ്റിന് ആവശ്യമായ രേഖകൾ

    ജനന സർട്ടിഫിക്കറ്റിന് ആവശ്യമായ രേഖകൾ

    • അറ്റസ്റ്റ് ചെയ്തതും വിവർത്തനം ചെയ്തതുമായ വിവാഹ സർട്ടിഫിക്കറ്റിന്റെ ‌‌ഒ‍ർജിനലും പകർപ്പും
    • ഭർത്താവിന്റെയും ഭാര്യയുടെയും പാസ്പോർട്ട്, വിസ എന്നിവയുടെ ഒ‍ർജിനലും പകർപ്പും
    • ഭർത്താവിന്റെയും ഭാര്യയുടെയും എമിറേറ്റ്സ് ഐഡിയുടെ ഒ‍ർജിനലും പകർപ്പും
    • ആശുപത്രിയിൽ നിന്നുള്ള ജനന വിജ്ഞാപന വിശദാംശങ്ങൾ
    • ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് സംഗ്രഹം

     

    ജനന സർട്ടിഫിക്കറ്റ്

    ജനന സർട്ടിഫിക്കറ്റ്

    ജനന സർട്ടിഫിക്കറ്റ് നൽകുന്നതിന് മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ രേഖകളും ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിക്കുക. ആരോഗ്യ മന്ത്രാലയം ജനന സർട്ടിഫിക്കറ്റ് അറബിക്കിലും ഇം​ഗ്ലീഷിലും നൽകും. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൽ നിന്ന് ഈ രണ്ടു കോപ്പികളും സാക്ഷ്യപ്പെടുത്തണം. ഓരോ പകർപ്പിനും 50 ദിർഹമാണ് നൽകണം.

    ഇൻഷുറൻസ് ഏജന്റിനെ വിവരം അറിയിക്കുക

    ഇൻഷുറൻസ് ഏജന്റിനെ വിവരം അറിയിക്കുക

    കുഞ്ഞ് ജനിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ ആരോഗ്യ ഇൻഷ്വറൻസ് ദാതാവിനെ വിവരം അറിയിക്കണം. തുടർന്ന് അവർ ചില ചോദ്യാവലികൾക്ക് ഉത്തരം ആവശ്യപ്പെടും. അത് പൂരിപ്പിച്ച് നൽകണം. ഇൻഷുറൻസ് ഏജന്റിനെ വിവരം അറിയിച്ചില്ലെങ്കിൽ 100 ദിർഹം നൽകേണ്ടി വരും.

    പാസ്പോർട്ട് ഫോട്ടോ

    പാസ്പോർട്ട് ഫോട്ടോ

    പാസ്പോർട്ടിനുള്ള നടപടി സ്വീകരിക്കുന്നതിന് മുമ്പ് നവജാതശിശുവിന്റെ ചില പാസ്പോർട്ട് ഫോട്ടോകൾ ആവശ്യമാണ്. റെസിഡൻസി വിസ, എമിറേറ്റ്സ് ഐഡി, പാസ്പോർട്ട് എന്നിവയ്ക്ക് കുട്ടിയുടെ കണ്ണുകൾ തുറന്നിരിക്കുന്ന ഫോട്ടോയാണ് ആവശ്യം.

    പാസ്പോർട്ട് നടപടി

    പാസ്പോർട്ട് നടപടി

    കുഞ്ഞ് ജനിച്ച് 120 ദിവസത്തിനകം പാസ്പോർട്ടും റെസിഡൻസി വിസയും നേടണം. മാതാപിതാക്കൾ രണ്ട് രാജ്യങ്ങളിലുള്ളവരാണെങ്കിൽ പിതാവിൻറെ ദേശീയതയാണ് കുഞ്ഞിന് നൽകേണ്ടത്. പാസ്പോർട്ട് എടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എംബസിയെയോ അല്ലെങ്കിൽ ഹോം ഓഫീസ് വെബ്സൈറ്റിലോ വിദേശ പാസ്പോർട്ട് അപേക്ഷകൾക്കുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കണം. കാരണം ഓരോ രാജ്യത്തിനും ഓരോ ഫീസായിരിക്കും ഇതിന് ഈടാക്കുക. പാസ്പോർട്ട് നടപടി പൂർത്തിയാകാൻ നിങ്ങൾ 10 ആഴ്ച വരെ കാത്തിരിക്കണം.

    എമിറേറ്റ് ഐഡി കാർഡും വിസയും

    എമിറേറ്റ് ഐഡി കാർഡും വിസയും

    പാസ്പോർട്ട് എടുത്തതുപോലെ തന്നെ കുഞ്ഞ് ജനിച്ച് 120 ദിവസത്തിനകം റെസിഡൻസി വിസയും നേടണം. നവജാതശിശുവിന്റെ വിസക്ക് അപേക്ഷിക്കുന്നതിന് പൂർത്തിയാക്കിയ അപേക്ഷയും ചില രേഖകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൽ സമ‍ർപ്പിക്കണം.

    വിസയ്ക്ക് ആവശ്യമായ രേഖകൾ

    വിസയ്ക്ക് ആവശ്യമായ രേഖകൾ

    • ടൈപ്പിം​ഗ് ഓഫീസിൽ നിന്ന് തയ്യാറാക്കിയ വിസ അപേക്ഷാ ഫോം
    • നവജാതശിശുവിന്റെ സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പക‍ർപ്പും
    • നവജാതശിശുവിന്റെ പാസ്പോർട്ട്
    • നവജാതശിശുവിന്റെ മൂന്നു പാസ്പോർട്ട് സൈസ് ഫോട്ടോകൾ
    • മാതാപിതാക്കളുടെ അറ്റസ്റ്റ് ചെയ്ത വിവാഹ സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും
    • സ്പോൺസറുടെ പാസ്പോർട്ട് കോപ്പി
    • സ്പോൺസറുടെ ശമ്പള സർട്ടിഫിക്കറ്റിന്റെയോ തൊഴിൽ കരാറിന്റെയോ പകർപ്പ്
    • റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസിയുടെ ഇജാരി ഓൺലൈൻ സിസ്റ്റം വഴി രജിസ്റ്റർ ചെയ്ത കുടിശ്ശിക കരാർ
    • എമറൈറ്റ്സ് ഐ‍ഡി

      എമറൈറ്റ്സ് ഐ‍ഡി

      നിങ്ങളുടെ ഏറ്റവും അടുത്തുള്ള എമിറേറ്റ്സ് ഐഡി അതോറിറ്റിയിലെത്തി നവജാതശിശുവിനുള്ള എമറൈറ്റ്സ് ഐ‍ഡിക്ക് അപേക്ഷ നൽകുക. കുഞ്ഞിന്റെ മാതാപിതാക്കളുടെ പാസ്പോർട്ടുകൾ, വിസകൾ, എമിറേറ്റ് ഐഡികൾ, നവജാത ശിശുവിന്റെ സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ് പകർപ്പ് എന്നിവ ഇതിന് ആവശ്യമാണ്.

      കാലാവധി കഴിഞ്ഞാൽ

      കാലാവധി കഴിഞ്ഞാൽ

      നിങ്ങളുടെ കുഞ്ഞ് ജനിച്ച് 120 ദിവസത്തിനകം കുഞ്ഞുമായി ബന്ധപ്പെട്ട എല്ലാ ഔപചാരിക രേഖകളും തയ്യാറായിരിക്കണം. ഇല്ലെങ്കിൽ 120 ദിവസത്തിന് ശേഷമുള്ള ഓരോ ദിവസവും 100 ദിർഹം വീതം പിഴ ഈടാക്കും.

malayalam.goodreturns.in

English summary

Getting visa and passport for your baby in the UAE

Registering your baby's birth and getting all of his or her documents sorted is pretty easy if you do them step by step. There are time limits, so you might have to plan ahead for a few of these but you can only start most of the processes once your little one has arrived.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X