ഹമ്മോ...എന്തൊരു സർവ്വീസ് ചാർജ്!!! പണം നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബാങ്കുകളുടെ സർവ്വീസ് ചാർജിൽ നിന്ന് രക്ഷപ്പെടാൻ ഇതാ ചില നുറുങ്ങുവഴികൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളിൽ നിന്ന് സർവ്വീസ് ചാർജുകൾ ഈടാക്കുന്നുണ്ട്. എന്നാൽ അനാവശ്യമായി ബാങ്കുകൾ നിങ്ങളിൽ നിന്ന് സർവ്വീസ് ചാർജ്ജുകൾ ഈടാക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. അധിക ബാങ്കിംഗ് ചാർജുകളിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിന് ചില നുറുങ്ങുവഴികൾ ഇതാ...

ബാങ്കിം​ഗ് ഫീസ്

ബാങ്കിം​ഗ് ഫീസ്

നിങ്ങൾ ഒരു ബാങ്കിൽ പുതിയ സേവിംഗ്സ് അക്കൗണ്ട് തുറക്കുമ്പോൾ ബാങ്കിങ് ഫീസിനെക്കുറിച്ച് തീ‍ർച്ചയായും അന്വേഷിക്കണം. മിനിമം ബാലൻസ് ഫീസ്, എടിഎം കാ‍ർഡ് ഫീസ്, പണം പിൻവലിക്കുമ്പോഴുള്ള സർവ്വീസ് ചാർജ് ഇത്തരത്തിലുള്ള ഫീസിനങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നാൽ ഒരുപാട് പണം നിങ്ങൾക്ക് ലാഭിക്കാനാകും.

എടിഎം ഫീസ്

എടിഎം ഫീസ്

നിങ്ങളുടെ അക്കൗണ്ടില്ലാത്ത ബാങ്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിച്ചാൽ സർവ്വീസ് ചാർജ് കൂടും. നോട്ട് നിരോധനത്തിനു ശേഷം പല ബാങ്കുകളും നിശ്ചിത തുകയിൽ കൂടുതൽ പിൻവലിക്കുന്നതിനും സർവ്വീസ് ചാർജ് ഈടാക്കുന്നുണ്ട്. ഇങ്ങനെ നിങ്ങളറിയാതെ ചെറിയ തുകയായി നിങ്ങൾക്ക് ഒരു വർഷം നഷ്ടമാകുന്നത് ആയിരക്കണക്കിന് രൂപയാണ്.

അക്കൗണ്ട് ക്ലോസിം​ഗ്

അക്കൗണ്ട് ക്ലോസിം​ഗ്

ചില ബാങ്കുകൾ അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ ഒരു നിശ്ചിത കാലത്തേയ്ക്ക് നിങ്ങളിൽ നിന്ന് സർവ്വീസ് ചാർജ് ഇനത്തിൽ പണം ഈടാക്കുന്നുണ്ട്. അതുപോലെ തന്നെ അക്കൗണ്ട് പിൻവലിക്കണമെങ്കിലും നിങ്ങളിൽ നിന്ന് പണം ഈടാക്കും. ഇത്തരം ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങാതിരിക്കുന്നതാണ് നല്ലത്.

ഓവർഡ്രാഫ്റ്റ്

ഓവർഡ്രാഫ്റ്റ്

നിങ്ങളുടെ അക്കൗണ്ടിൽ ഉള്ള പണത്തേയ്ക്കാൾ കൂടുതൽ നിങ്ങൾ ചെലവഴിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. കാരണം നിങ്ങളുടെ അക്കൗണ്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ പണം ചെലവഴിക്കുമ്പോൾ ബാങ്കുകൾ നിങ്ങളിൽ നിന്ന് ഓവർഡ്രാഫ്റ്റ് ഫീസ് ചാർജ് ചെയ്യും.

ചാ‍ർജ് പിൻവലിക്കാൻ ആവശ്യപ്പെടുക

ചാ‍ർജ് പിൻവലിക്കാൻ ആവശ്യപ്പെടുക

ഓവർഡ്രാഫ്റ്റ് ഫീസ് പോലുള്ള വലിയൊരു ബാങ്കിംഗ് ഫീസ് നിങ്ങളിൽ നിന്ന് ബാങ്ക് ഈടാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ബാങ്ക് അധികൃതരെ വിളിക്കാനും അതിനെ കുറിച്ച് സംസാരിക്കാനും മടിക്കേണ്ടതില്ല. ഇതുവഴി നിങ്ങൾക്ക് ചിലപ്പോൾ നിങ്ങളുടെ പണം തിരികെ ലഭിച്ചേക്കാം. ഇത് നിങ്ങൾക്ക് സ്ഥിരമായി സംഭവിക്കുന്നില്ലെങ്കിൽ, ചിലപ്പോൾ ബാങ്കുകൾ ഈ ചാർജുകൾ തിരികെ നൽകാൻ തയ്യാറാകും.

ഓൺലൈൻ ബാങ്കിംഗ്

ഓൺലൈൻ ബാങ്കിംഗ്

മിക്ക ബാങ്കുകളും ഓൺലൈൻ ബാങ്കിം​ഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്റർനെറ്റ് കണക്ഷനോടുകൂടിയ ഒരു കമ്പ്യൂട്ടറോ സ്മാർട്ട്ഫോണോ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഓൺലൈൻ ബാങ്കിംഗ് തിരഞ്ഞെടുത്ത് പേപ്പർ സ്റ്റേറ്റ്മെന്റ് ഫീസ് ഒഴിവാക്കാം.

ക്രെഡിറ്റ് കാർഡായി ബാങ്ക് കാർഡ് ഉപയോഗിക്കുക

ക്രെഡിറ്റ് കാർഡായി ബാങ്ക് കാർഡ് ഉപയോഗിക്കുക

നിങ്ങളുടെ ബാങ്ക് കാർഡ് ക്രെഡിറ്റ് കാർഡായി ഉപയോ​ഗിക്കുന്നതിന് പകരം ഡെബിറ്റ് കാർഡ് ആയി ഉപയോഗിക്കുമ്പോൾ ആദ്യത്തെ രണ്ടു മുതൽ അഞ്ച് വരെയുള്ള ഇടപാടുകൾക്ക് ഓരോ ബാങ്കുകളും ഒരു ചെറിയ ഫീസ് ഈടാക്കും. ഈടാക്കുന്ന തുക ഓരോ ബാങ്കുകളെയും ആശ്രയിച്ചിരിക്കും. അതിനാൽ ഇടപാടിനായി ഓരോ തവണയും നിങ്ങളുടെ ബാങ്ക് കാർഡ് ക്രെഡിറ്റ് കാർഡ് ആയി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

സേവിം​ഗ്സ് അക്കൗണ്ട്

സേവിം​ഗ്സ് അക്കൗണ്ട്

ഒരു ഉപഭോക്താവെന്ന നിലയിൽ നിങ്ങളുടെ പണം നിക്ഷേപിക്കാൻ ഒരു ബാങ്ക് അല്ലെങ്കിൽ സാമ്പത്തിക സ്ഥാപനം തിരയുമ്പോൾ പലിശ വരുമാനത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുക.

malayalam.goodreturns.in

English summary

How To Avoid Banking Charges?

If you've ever felt like your bank charged you for something? People need to watch their bank accounts closely for unnecessary charges. You can practice these tips to save yourself from extra banking charges.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X