നിങ്ങളുടെ ഇപിഎഫ് ബാലൻസ് അറിയണോ??? ഒരു മിസ്ഡ് കോൾ മാത്രം മതി!!!

മിസ്ഡ് കോൾ വഴി ഇപിഎഫ് ബാലൻസ് അറിയാനുള്ള വഴികൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പിഎഫ് ബാലൻസ് അറിയാൻ ഇപ്പോൾ വളരെ എളുപ്പമാണ്. കാരണം പിഎഫ് ബാലൻസ് അറിയാൻ ആഗ്രഹിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിൽ നിന്ന് 01122901406 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോൾ നൽകിയാൽ മാത്രം മതി. തുടർന്ന് ഉപഭോക്താക്കൾക്ക് ഒരു എസ്എംഎസ് ലഭിക്കും. ഇതിൽ നിങ്ങളുടെ പിഎഫ് ബാലൻസിന് പുറമേ നിങ്ങൾ അവസാനമായി നിക്ഷേപിച്ച തുകയും ആധാർ കാർഡ്, പാൻ കാർഡ് നമ്പറുകളും കാണാം.

വ്യവസ്ഥകൾ

വ്യവസ്ഥകൾ

മിസ്ഡ് കോൾ സേവനത്തിലൂടെ ഇപിഎഫ് ബാലൻസ് ലഭിക്കുന്നതിനായി നിങ്ങൾ ചില വ്യവസ്ഥകൾ പാലിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം...

  • നിങ്ങൾക്ക് യുഎഎൻ (യൂണിവേഴ്സൽ അക്കൗണ്ട് നമ്പ‍ർ) ഉണ്ടായിരിക്കണം.
  • നിങ്ങളുടെ യുഎഎൻ പ്രവ‍ർത്തന സജ്ജമായിരിക്കണം.
  • നിങ്ങൾ യുഎഎൻ പോർട്ടലിൽ ശരിയായ മൊബൈൽ നമ്പർ നൽകണം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിക്കുന്നില്ലെങ്കിൽ പുതിയ നമ്പർ ചേർക്കണം. 
  • യുഎഎൻ പോർട്ടലിൽ നൽകിയിരിക്കുന്ന അതേ മൊബൈൽ നമ്പറിൽ നിന്നാണ് നിങ്ങൾ വിളിക്കേണ്ടത്.
  • നിങ്ങളുടെ യുഎഎൻ പാൻ കാർഡ്, ആദാ‍ർ കാ‍ർഡ്, ബാങ്ക് അക്കൌണ്ട് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കണം.
  • മിസ്ഡ് കോളിലൂടെ ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?

    മിസ്ഡ് കോളിലൂടെ ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?

    നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011-22901406 എന്ന നമ്പറിലേക്ക് വിളിക്കുക. ഒരു യുഎഎന്നിൽ ഒരു മൊബൈൽ നമ്പർ മാത്രമേ ​രജിസ്റ്റ‍ർ ചെയ്യാൻ പാടുള്ളൂ. അതിനാൽ ഈ നമ്പർ മുമ്പ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉറപ്പു വരുത്തണം. കൂടാതെ, ഈ നമ്പർ നിങ്ങൾ മാറ്റാനും പാടില്ല. അഥവാ നിങ്ങളുടെ മൊബൈൽ നമ്പർ മാറ്റിയിട്ടുണ്ടെങ്കിൽ യുഎഎൻ സൈറ്റിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

    എസ്എംഎസ്

    എസ്എംഎസ്

    മിസ്ഡ് കോളിനുശേഷം, നിങ്ങൾക്ക് AM-EPFOHO യിൽ നിന്ന് ഒരു എസ്എംഎസ് ലഭിക്കും. മിസ്ഡ് കോളിന് മറുപടിയായി ലഭിക്കുന്ന എസ്എംഎസ് ആണിത്. നിങ്ങളുടെ അക്കൗണ്ടിലെ ഇപിഎഫ് ബാലൻസ് സംബന്ധിച്ച വിവരങ്ങൾ ഈ എസ്എംഎസിൽ അടങ്ങിയിരിക്കും.

    എസ്എംഎസിലുള്ള മറ്റ് വിവരങ്ങൾ

    എസ്എംഎസിലുള്ള മറ്റ് വിവരങ്ങൾ

    • അം​ഗത്വ ഐ‍ഡി (യുഎഎൻ)
    • പിഎഫ് നമ്പർ
    • പേര്
    • ജനിച്ച ദിവസം
    • ഇപിഎഫ് ബാലൻസ്
    • അവസാനമായി നിക്ഷേപിച്ച തുക
    • സ്വകാര്യ കമ്പനി

      സ്വകാര്യ കമ്പനി

      നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം സ്വകാര്യ ട്രസ്റ്റിന് കീഴിലുള്ളതാണെങ്കിൽ പിഎഫ് അക്കൗണ്ട് ബാലൻസ് വിശദാംശങ്ങൾ ലഭിക്കുകയില്ല.
      അതിന് നിങ്ങളുടെ തൊഴിലുടമയുമായി തന്നെ ബന്ധപ്പെടണം.

      മിസ്ഡ് കോൾ എന്തുകൊണ്ട് തിരഞ്ഞെടുക്കാം?

      മിസ്ഡ് കോൾ എന്തുകൊണ്ട് തിരഞ്ഞെടുക്കാം?

      ഇപിഎഫ് ബാലൻസ് അറിയാൻ മിസ്ഡ് കോൾ രീതിയാണ് എല്ലാവർക്കും സൗകര്യപ്രദം. മൊബൈൽ ആപ്ലിക്കേഷനെക്കാളും എസ്എംഎസിനെക്കാളും മികച്ചതായി ഇത് പരിഗണിക്കപ്പെടാൻ കാരണം എന്താണെന്ന് നോക്കാം.

      • ആപ്ലിക്കേഷൻ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾക്ക് സ്മാർട്ട്ഫോൺ ആവശ്യമാണ്. എന്നാൽ മിസ്ഡ് കോൾ സേവനങ്ങൾക്ക് സ്മാ‍ർട്ട്ഫോണിന്റെ ആവശ്യമില്ല. ഏത് ഫോണും ഇതിനായി ഉപയോഗിക്കാവുന്നതാണ്. 
      • ഒരു മിസ്ഡ് കോൾ ചെയ്യുന്നത് ഒരു എസ്എംഎസ് ടൈപ്പുചെയ്യുന്നതിനേക്കാൾ വളരെ എളുപ്പമാണ്. പ്രത്യേകിച്ച് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധരല്ലാത്തവർക്ക്. ഇത്തരം ആളുകൾക്ക് മിസ്ഡ് കോൾ സേവനമാകും പ്രയോജനപ്പെടുക.
      • എസ്എംഎസ് വഴി ബാലൻസ് പരിശോധിക്കുന്നതിന് നിങ്ങൾ കോഡ് ഓർത്തുവയ്ക്കണം.
      • ഈ സേവനത്തിനായി നിങ്ങൾ പണം മുടക്കേണ്ട ആവശ്യമില്ല.
      •  

        പ്രവർത്തനം

        പ്രവർത്തനം

        യുഎഎൻ ആക്ടിവേഷൻ സമയത്ത് നിങ്ങൾ മൊബൈൽ നമ്പർ നൽകുമ്പോൾ അത് യുഎഎന്നുമായി ബന്ധപ്പെട്ടിരിക്കും. കൂടാതെ പാൻ, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ എന്നിവയും യുഎഎന്നുമായി ബന്ധപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ യുഎഎൻ മെമ്പർ പോർട്ടൽ ഇപിഎഫ് അംഗത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിലനിർത്തുന്നുണ്ട്.
        അതിനാൽ നിങ്ങളുടെ മൊബൈലിൽ നിന്നും ഇപിഎഫ്ഒയിലേക്ക് മിസ്ഡ് കോൾ നൽകുമ്പോൾ നിങ്ങളുടെ മൊബൈൽ നമ്പർ യുഎഎൻ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യപ്പെടും. തുടർന്ന് നിങ്ങളുടെ മൊബൈൽ നമ്പറിലൂടെ യുഎഎൻ വിവരങ്ങൾ ലഭ്യമാക്കും. ഇങ്ങനെയാണ് അവർ നിങ്ങളുടെ അക്കൌണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ ട്രാക്ക് ചെയ്യുന്നത്. തുടർന്ന് ഈ അക്കൌണ്ടിലെ വിശദാംശങ്ങൾ ബന്ധപ്പെട്ട മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് വഴി അയയ്ക്കും.

        മിസ്ഡ് കോൾ സേവനം പ്രവർത്തിക്കുന്നില്ലെങ്കിൽ

        മിസ്ഡ് കോൾ സേവനം പ്രവർത്തിക്കുന്നില്ലെങ്കിൽ

        ചില സാഹചര്യങ്ങളിൽ മിസ്ഡ് കോൾ സേവനം പ്രവർത്തിക്കണമെന്നില്ല. അത്തരം സന്ദർഭങ്ങളിൽ ഇപിഎഫ് ബാലൻസ് പരിശോധിക്കുന്നതിന് നിങ്ങൾക്ക് ഇതര രീതികൾ ഉപയോഗിക്കാം. അതായത് എസ്എംഎസ് വഴിയും എം-ഇപിഎഫ് ആപ്പ് വഴിയും നിങ്ങൾക്ക് ബാലൻസ് അറിയാവുന്നതാണ്.

malayalam.goodreturns.in

English summary

How To Check Your EPF Balance By Missed Call?

Now get updates of your PF balance is not a big deal. PF account holders who want to know their total PF balance can just give a missed call on 01122901406 from their registered mobile numbers.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X