നിങ്ങളുടെ പിഎഫ് തുക എങ്ങനെ വെറും അഞ്ച് ദിവസത്തിനുള്ളിൽ നേടാം???

ഇപിഎഫ് തുക അഞ്ച് ദിവസത്തിനുള്ളിൽ നേടാൻ എന്തൊക്കെ ചെയ്യണം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിങ്ങളുടെ പിഎഫ് തുക ലഭിക്കുന്നതിനുള്ള നടപടികൾ വളരെ ലളിതമാണ്. നിങ്ങളുടെ പിഎഫ് അക്കൗണ്ടുകൾ യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പറുമായോ ആധാ‍ർ നമ്പറുമായോ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ വെറും അഞ്ച് ദിവസങ്ങൾ കൊണ്ട് തന്നെ നിങ്ങളുടെ പിഎഫ് തുക നേടിയെടുക്കാം.

 

ഓൺലൈൻ അപേക്ഷ

ഓൺലൈൻ അപേക്ഷ

ഇപിഎഫ് തുക അഞ്ച് ദിവസത്തിനുള്ളിൽ കിട്ടണമെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഒരു ഓൺലൈൻ അപേക്ഷ സമർപ്പിക്കുക എന്നതാണ്. ഇപിഎഫ് ക്ലെയിമിനായുള്ള പ്രത്യേക പോർട്ടലിലാണ് നിങ്ങൾ അപേക്ഷ സമർപ്പിക്കേണ്ടത്.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

  • ഇപിഎഫിന് അപേക്ഷിക്കുന്ന വ്യക്തിക്ക് യുഎഎൻ (യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ) ഉണ്ടായിരിക്കണം. 
  • ആധാർ, വിവിധ കെവൈസി രേഖകൾ എന്നിവ യുഎഎന്നുമായി ബന്ധിപ്പിച്ചിരിക്കണം
  • തൊഴിൽ ദാതാവ് ഇ-കെവൈസി രേഖകൾ പരിശോധിക്കണം

 

അപേക്ഷിക്കേണ്ടത് എപ്പോൾ

അപേക്ഷിക്കേണ്ടത് എപ്പോൾ

ജോലി ഉപേക്ഷിച്ച് രണ്ടുമാസത്തിനുശേഷം ഇപിഎഫ് ക്ലെയിമിന് അപേക്ഷിക്കാം. അപേക്ഷ നടപടികൾ പൂർത്തിയകുമ്പോൾ നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേയ്ക്ക് ഒരു ഒടിപി ലഭിക്കും. ഈ ഒടിപി നമ്പർ നൽകിയ ശേഷം മാത്രമേ അപേക്ഷ സബ്മിറ്റ് ചെയ്യാൻ സാധിക്കൂ.

നടപടി വേ​ഗത്തിലാക്കാൻ

നടപടി വേ​ഗത്തിലാക്കാൻ

വേഗത്തിലുള്ള ക്ലെയിം പ്രോസസ്സിംഗിന് ഫോം 19, ഫോം 10C, പിഎഫ് പിൻവലിക്കൽ ഫോമായ 31 എന്നിവ ആവശ്യമാണ്. എന്നാൽ ഈ ഫോമുകൾക്കൊന്നും തൊഴിൽദാതാക്കളും അറ്റസ്റ്റേഷൻ ആവശ്യമില്ല.

malayalam.goodreturns.in

English summary

How To Get EPF Claims In 5 Days

To get the claims out of your EPF fund has been simplified in the last few years and now seeding UAN or Universal Account Number associated to your EPF account with Aadhaar, you can get your claims processed in five days.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X