മാസങ്ങൾ കാത്തിരിക്കേണ്ട...പാസ്പോർട്ട് ഇനി വെറും 10 ദിവസത്തിനുള്ളിൽ!!!

പാസ്പോർട്ട് ലഭിക്കാൻ വെറും 10 ദിവസം മാത്രം. ചെയ്യേണ്ട കാര്യങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി പാസ്പോർട്ട് ലഭിക്കുന്നതിന് മാസങ്ങൾ കാത്തിരിക്കേണ്ടതില്ല. വെറും 10 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പാസ്പോർട്ട് ലഭിക്കും. എന്നാൽ ഇതിന് ആവശ്യമായ ഒരേയൊരു കാര്യം ആധാർ കാർഡാണ്. എങ്ങനെ 10 ദിവസത്തിനുള്ളിൽ പാസ്പോർട്ട് നിങ്ങളുടെ വീട്ടിൽ എത്തുമെന്ന് നോക്കാം.

ആധാർ കാർഡിന്റെ സഹായം

ആധാർ കാർഡിന്റെ സഹായം

പാസ്പോർട്ട് അപേക്ഷകനെ തിരിച്ചറിയാനായി വിദേശകാര്യ മന്ത്രാലയവും അപേക്ഷകന്റെ ക്രിമിനൽ റെക്കോർഡുകളുടെ പരിശോധനയ്ക്കായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയും ഇപ്പോൾ ആധാർ കാർഡാണ് ഉപയോഗിക്കുന്നത്. കൂടാതെ അപേക്ഷകന്റെ ക്രിമിനൽ പശ്ചാത്തലം കണ്ടെത്തുന്നതിനായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) ഡാറ്റാബേസും ഡിപ്പാർട്ട്മെന്റിന് ആശ്രയിക്കാവുന്നതാണ്. മുമ്പ് പാസ്പോർട്ട് ലഭിക്കാൻ മാസങ്ങൾ എടുത്തിരുന്നു. എന്നാൽ ഇപ്പോൾ 10 ദിവസത്തിനുള്ളിൽ പാസ്പോർട്ട് ലഭിക്കുന്നതിന് ഒരു കണ്ടീഷൻ മാത്രമേ ഉള്ളൂ. അപേക്ഷകന് പൊലീസ് സ്ഥിരീകരണം ലഭിച്ചിരിക്കണം എന്നുമാത്രം.

ആധാർ നിർബന്ധം

ആധാർ നിർബന്ധം

നിങ്ങൾക്ക് ഇതുവരെ ആധാർ കാർഡ് ഇല്ലെങ്കിൽ, ആദ്യം തന്നെ പുതിയ ആധാർ കാർഡിന് അപേക്ഷിക്കുക. കാരണം ഓൺലൈൻ പാസ്പോർട്ട് അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് ആധാർ കാർഡ് നിങ്ങളുടെ കൈവശമുണ്ടായിരിക്കണം.

അറിയേണ്ട കാര്യങ്ങൾ

അറിയേണ്ട കാര്യങ്ങൾ

  • പാസ്പോർട്ടിന് അപേക്ഷകൻ ഓൺലൈനായി അപേക്ഷിക്കണം.
  • തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് സമർപ്പിക്കണം. 
  • അപേക്ഷകന് മൂന്ന് ദിവസത്തിനകം അപ്പോയ്ന്റ്മെന്റ് ലഭിക്കും.
  • അടുത്ത ഏഴ് ദിവസത്തിനകം അപേക്ഷകൻ നൽകിയിട്ടുള്ള വിലാസത്തിൽ പാസ്പോർട്ട് ലഭിക്കും.

 

10 ദിവസത്തിനുള്ളിൽ പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ

10 ദിവസത്തിനുള്ളിൽ പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ

സ്റ്റെപ് 1

പാസ്പോർട്ടിന് ഓൺലൈനായി അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ പാസ്പോർട്ട് സേവാ പോർട്ടലിൽ സൈൻ അപ്പ് ചെയ്യണം. ഈ ഔദ്യോഗിക പോർട്ടലിൽ, "New User" എന്നെഴുതിയിരിക്കുന്നതിന് താഴെയുള്ള "Register Now" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറന്നു വരും.

സ്റ്റെപ് 2

സ്റ്റെപ് 2

പുതിയ പേജിൽ അപേക്ഷകൻ താഴെപ്പറയുന്ന വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്:

  • പാസ്പോർട്ട് ഓഫീസ്
  • പേര്
  • ജനിച്ച ദിവസം
  • ഇ - മെയിൽ ഐഡി
  • ലോഗിൻ ഐഡി
  • പാസ് വേർഡ്
  • ഈ വിവരങ്ങൾ പൂരിപ്പിച്ച ശേഷം ഇമേജ് കോഡ് നൽകി രജിസ്റ്റർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    സ്റ്റെപ് 3

    സ്റ്റെപ് 3

    തുടർന്ന് അപേക്ഷകൻ രജിസ്ട്രേഷൻ സമയത്ത് നൽകിയ ഇ-മെയിൽ ഐഡിയിൽ ഒരു ഇമെയിൽ ലഭിക്കും. അതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക.

    സ്റ്റെപ് 4

    സ്റ്റെപ് 4

    ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ യൂസർ നെയിമും പാസ് വേർഡും നൽകുക. തുടർന്ന് പുതിയ പാസ്പോർട്ടിനാണോ റീ ഇഷ്യൂ പാസ്പോർട്ടിനാണോ അപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കുക.

    സ്റ്റെപ് 5

    സ്റ്റെപ് 5

    തുടർന്ന് തുറന്ന് വരുന്ന വിൻഡോയിൽ "Alternative 1", "Alternative 2" എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കുന്നത് കൊണ്ട് "Alternative 2" ആണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

    സ്റ്റെപ് 6

    സ്റ്റെപ് 6

    അപ്പോയിന്റ്മെന്റ് സമയം നിശ്ചയിക്കുന്നതിനായി സേവ് ചെയ്ത അല്ലെങ്കിൽ സമർപ്പിച്ച ആപ്ലിക്കേഷനുകളുടെ പേജിൽ, "പേയ്മെന്റ് ആൻഡ് ഷെഡ്യൂൾ അപ്പോയ്ന്മെൻറ്" എന്നതിൽ ക്ലിക്ക് ചെയ്യുക. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഓൺലൈൻ ബാങ്കിംഗ് വഴി പേയ്മെന്റ് നടത്തുക. തുടർന്ന് സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.

    സ്റ്റെപ് 7

    സ്റ്റെപ് 7

    പ്രിന്റ്ഔട്ട് എടുത്ത അപേക്ഷയോടൊപ്പം ആധാർ കാർഡ് കോപ്പി അറ്റാച്ച് ചെയ്ത് പാസ്പോർട്ട് ഓഫീസിൽ സമർപ്പിക്കുക. 10 ദിവസത്തിനുള്ളിൽ നിങ്ങളുടെ പാസ്പോർട്ട് വീട്ടിൽ എത്തിയിരിക്കും.

malayalam.goodreturns.in

English summary

How To Get Passport In 10 Days With The Help Of Aadhaar?

You don't need to wait for months to get his passport. Now you can get your passport in just 10 days. The only thing you need to receive your passport in 10 days is an Aadhaar card.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X