ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന ദിനം ജൂലൈ 31; എന്താണ് ഫോം 26 എഎസ്???

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി 12 ദിവസം മാത്രം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2016-17 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. സാധാരണയായി ഇത് സംബന്ധിച്ച് ജീവനക്കാരുടെ മനസ്സിൽ ആദ്യം വരിക തൊഴിൽദാതാക്കൾ നൽകുന്ന ഫോം 16 ആണ്. എന്നാൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് മുമ്പ് ശമ്പളക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ഫോം 26എഎസ്.

എന്താണ് ഫോം 16?

എന്താണ് ഫോം 16?

നിങ്ങളുടെ ശമ്പളത്തിൽ നിന്ന് ആദായ നികുതി ഈടാക്കിയതിന് തൊഴിൽദാതാക്കൾ ജീവനക്കാർക്ക് നൽകുന്ന രേഖയാണ് ഫോം 16. എല്ലാ മാസവും ജീവനക്കാര്‍ക്കുവേണ്ടി ശമ്പളത്തില്‍ നിന്ന് ടിഡിഎസ് ഈടാക്കി തൊഴിലുടമ സര്‍ക്കാരിലേയ്ക്ക് അടയ്ക്കുന്നുണ്ട്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ചെയ്യുന്നതിന് ഫോം 16 ആവശ്യമാണ്.

എന്താണ് ഫോം 26എഎസ്?

എന്താണ് ഫോം 26എഎസ്?

ഫോം 26എഎസ് അടിസ്ഥാനപരമായി നിങ്ങളുടെ ടാക്സ് ക്രെഡിറ്റ് സ്റ്റേറ്റ്മെന്റ് ആണ്. ആദായനികുതി വകുപ്പിന്റെ റെക്കോഡ് പ്രകാരമുള്ള നിങ്ങളുടെ വ്യക്തിഗത അക്കൗണ്ട് എന്നും പറയാം. ആദായ നികുതി വകുപ്പിന് ലഭിക്കുന്ന എല്ലാ നികുതികളും ഇതിൽ രേഖപ്പെടുത്തിയിരിക്കും. ഒരു സാമ്പത്തിക വർഷത്തിൽ, ഒരു വ്യക്തിയുടെ പാൻ വഴി രേഖപ്പെടുത്തിയ വരുമാനവും (ഉദാ: ശമ്പളം, പെൻഷൻ, നിക്ഷേപത്തിന്റെ പലിശ തുടങ്ങിയവ) ആ വ്യക്തിയുടെ വരുമാനത്തിന്മേൽ സർക്കാരിലേക്ക് ലഭിച്ച നികുതിയും വ്യക്തമാക്കുന്ന ഒരു സ്റ്റേറ്റ്‌മെന്റ് ആണിത്.

ഉറപ്പാക്കുക

ഉറപ്പാക്കുക

ഫോം 26എഎസിലെ വിവരങ്ങൾ ശരിയാണോയെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതായത് നിങ്ങളുടെ ശമ്പളത്തിൽ നിന്നും ഫിക്സഡ് ഡിപ്പോസിറ്റ് പലിശകളിൽ നിന്നുമെല്ലാം ഈടാക്കിയ നികുതി കൃത്യമായി പരിശോധിക്കണം. റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ് നിർബന്ധമായും ഈ സ്റ്റേറ്റ്‌മെന്റിലെ വിവരങ്ങൾ നിങ്ങളുടെ തന്നെയല്ലേയെന്നും അവ ശരിയാണെന്നും ഉറപ്പാക്കണം.

പൊരുത്തക്കേട്

പൊരുത്തക്കേട്

ഫോം 16, ഫോം 26എഎസ് എന്നിവയിലെ വിവരങ്ങൾ തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ തൊഴിലുടമയെ സമീപിക്കണം. തൊഴിലുടമ എന്റ‍ർ ചെയ്തിരിക്കുന്ന ടാക്സ് റിട്ടേൺ വിവരങ്ങളിൽ തിരുത്തൽ നടത്തേണ്ടതാണ്.

ഫോം 26എഎസ് എങ്ങനെ നേടാം?

ഫോം 26എഎസ് എങ്ങനെ നേടാം?

ഇൻകം ടാക്സ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് അതത് വ്യക്തിക്ക് 26 എഎസ് ഫോം കാണാവുന്നതാണ്.

  • incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് തുറന്ന് നിങ്ങളുടെ അക്കൗണ്ടിൽ ലോ​ഗിൻ ചെയ്യുക.
  • തുട‍ർന്ന് 'My Account' ടാബിൽ നിന്ന് ഫോം 26എഎസ് മെനു തെരെഞ്ഞെടുക്കുക. 
  • ഇത് സ്ഥിരീകരിച്ചതിനു ശേഷം ടിഡിഎസ് റികോൺസിലിയേഷൻ അനാലിസിസ് ആൻഡ് കറക്ഷൻ എനേബിളിം​ഗ് സിസ്റ്റം വെബ്സൈറ്റ് സന്ദർശിക്കുക.
  • തുടർന്ന് അസെസ്മെന്റ് വർഷം തിരഞ്ഞെടുത്താൽ ഫോം 26എഎസ് കാണാവുന്നതാണ്. 
  • ഫോം 26എഎസിന്റെ പി.ഡി.എഫ് അല്ലെങ്കിൽ ടെക്സ്റ്റ് ഫയലിന്റെ പാസ്വേർഡ് പാൻ കാർഡിൽ പ്രിന്റ് ചെയ്യപ്പെട്ട ജനന തീയതി ആയിരിക്കും.

നെറ്റ് ബാങ്കിംഗ് സംവിധാനത്തിലൂടെയും ഫോം 26എഎസ് കാണാവുന്നതാണ്. എന്നാൽ ചില ബാങ്കുകൾ മാത്രമാണ് ഈ സൗകര്യം വാഗ്ദാനം ചെയ്തിട്ടുള്ളൂ.

 

malayalam.goodreturns.in

English summary

July 31 Is Last Date For Filing ITR. Why Form 26AS Has To Be Checked

The last date to file income tax return for financial year 2016-17 is July 31. Usually, for many salaried employees, the first thing that comes to mind is Form 16 that is issued by employers. But another document - Form 26AS - is also a crucial document that a salaried individual should access before filing tax returns.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X