ആധാർ - പാൻ ബന്ധിപ്പിക്കൽ ബാധകമല്ലാത്തത് ആ‍ർക്കൊക്കെ???

ആധാറും പാനും തമ്മിൽ ചിലർക്ക് ബന്ധിപ്പിക്കേണ്ട.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ടത് സർക്കാ‍ർ നി‍ർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ ഇത് എല്ലാവര്‍ക്കും ബാധകമല്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. അവ‍ർ ആരൊക്കെയാണെന്ന് നോക്കാം...

സിബിഡിടി വിജ്ഞാപനം

സിബിഡിടി വിജ്ഞാപനം

സെൻട്രൽ ബോ‍ർഡ് ഓഫ് ഡയറക്ട് ടാക്സസ് 2017 മേയ് 11ന് പുറത്തു വിട്ട നോട്ടീസ് അനുസരിച്ച് ചില വ്യക്തികളെ ആധാർ പാൻ കാ‍‍ർഡ് ബന്ധിപ്പിക്കലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വ്യക്തികളെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 139AA യിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ബാധകമല്ലാത്തവർ

ബാധകമല്ലാത്തവർ

താഴെ പറയുന്ന വിഭാ​ഗത്തിൽപെട്ടവരാണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ടതില്ല.

1) ആദായനികുതി നിയമപ്രകാരം നോൺ റസിഡന്റ് ഇന്ത്യക്കാരായി തിരിച്ചിട്ടുള്ളവർ.
2) ഇന്ത്യൻ പൗരനല്ലാത്തവ‍ർ
3) 80 വയസ്സും അതിന് മുകളിലും പ്രായമുള്ളവ‍ർ.
4) അസം, മേഘാലയ, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ താമസിക്കുന്നവ‍ർ.

 

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നത് എങ്ങനെ?

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നത് എങ്ങനെ?

  • ആദ്യം ഐടി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometaxindiaefiling.gov.in തുറക്കുക.
  • തുടർന്ന് ഇടതു വശത്ത് കാണുന്ന ലിങ്ക് ആധാറിൽ (link aadhaar) ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾക്ക്നി ഒരു പുതിയ വിൻഡോ ലഭിക്കും.
  • ഇവിടെ നിങ്ങളുടെ പാൻ, ആധാർ നമ്പറുകളും ആധാർ കാർഡിൽ നൽകിയിരിക്കുന്നതു പോലെ തന്നെ പേരും രേഖപ്പെടുത്തുക. 
  • അക്ഷരതെറ്റുകൾ പരിശോധിച്ച ശേഷം സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • യുഐഡിഎഐയിൽ നിന്നുള്ള വേരിഫിക്കേഷനുശേഷം ലിങ്കിംഗ് സ്ഥിരീകരിക്കും.
  • അവസാന തീയതി പിന്നീട് അറിയിക്കും

    അവസാന തീയതി പിന്നീട് അറിയിക്കും

    ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി പിന്നീട് അറിയിക്കുമെന്ന് ഡയറക്ട് ടാക്സസ് സെൻട്രൽ ബോർഡ് ചെയർമാൻ സുശീൽ ചന്ദ്ര പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഉടൻ പാൻ അസാധുവാകില്ലെന്നും അദ്ദേഹം പറഞ്ഞു.

malayalam.goodreturns.in

English summary

Who Doesn't Need To Link Aadhaar With PAN number?

The Central Board of Direct Taxes (CBDT) had announced in its notification dated May 11, 2017, the individuals that are not liable to link the two documents. These individuals are exempted from Section 139AA of the Income Tax Act.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X