ഹോം  »  മ്യൂച്വൽ ഫണ്ട്സ്
മ്യൂച്വല്‍ ഫണ്ട് പദ്ധതിയുടെ ആദ്യത്തെ കുറച്ച് അക്ഷരങ്ങള്‍ എന്റര്‍ ചെയ്യൂ അതിന് ശേഷം 'ഗോ' യില്‍ ക്ലിക്ക് ചെയ്യൂ

മ്യൂച്വൽ ഫണ്ട്സ്

എന്താണ് മ്യൂച്വൽ ഫണ്ട്?

വളരെ ലളിതമായി തന്നെ വിശദീകരിക്കാം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയെന്നത് ഇത്തിരി റിസ്‌കാണ്. വേണ്ടത്ര അറിവില്ലായ്മയും പരിചയസമ്പത്തിന്റെ കുറവും നിങ്ങളെ പലപ്പോഴും വെട്ടിലാക്കും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ടുകള്‍.


ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകൾ

Mutual Fund Daily NAV Gainers Updated on Mar 18th 2024, day end

Scheme Name Latest NAV (%) Daily Return
Nippon JapanEqu DP (G) 20.09 1.73
Nippon JapanEquity (G) 18.29 1.72
Quant Mid Cap DP (G) 227.50 1.59
Quant Mid Cap (G) 205.88 1.58
Quant Larg&MidCap DP (G) 116.55 1.52
Quant Larg&MidCap (G) 108.29 1.51
Quant Active DP (G) 648.84 0.97
Quant Active (G) 604.33 0.96
SBI MagComma DP (G) 94.63 0.94
SBI MagComma (G) 88.23 0.93

Mutual Fund Daily NAV Loosers Updated on Mar 18th 2024, day end

Scheme Name Latest NAV (%) Daily Return
Motilal Os Midcap (G) 75.15 -0.91
Motilal Os Midcap DP (G) 84.92 -0.9
MotilalOs FlexiCap (G) 46.25 -0.72
MotilalOs FlexiCapD (G) 50.66 -0.72
DSP Focus (G) 42.88 -0.72
DSP Focus - DP (G) 47.21 -0.71
InvescoInd MidCap (G) 121.95 -0.57
InvescoInd MidCap DP (G) 144.20 -0.56
Kotak Quant (G) 13.12 -0.54
Kotak Quant DP (G) 13.13 -0.54

ഒരു ഉദാഹരണം നോക്കാം

സൂപ്പർ റിട്ടേൺസ് മ്യൂച്വൽ ഫണ്ട് എന്ന പേരിൽ ഒരു മ്യൂച്വൽ ഫണ്ട് സ്കീം ഉണ്ട്. സൂപ്പർ റിട്ടേൺസ് അസറ്റ് മാനേജ്മെൻറ് കമ്പനിയാണ് ഈ സ്കീം നടപ്പിലാക്കിയത്. സൂപ്പർ റിട്ടേൺ മിഡ് ക്യാപ്പ് സ്കീം എന്ന മറ്റൊരു പദ്ധതിയും കമ്പനിയ്ക്കുണ്ട്. ഇതുവഴി പല നിക്ഷേപകരിൽ നിന്നായി 100 കോടി രൂപ കമ്പനി സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചു. ഇക്വിറ്റി സ്കീമിലാണ് പണം നിക്ഷേപിക്കുന്നതെങ്കിൽ നിക്ഷേപ തുകയുടെ ഭൂരിഭാഗവും ഓഹരികളിൽ നിക്ഷേപിക്കും. എന്നാൽ ഡെറ്റ് സ്കീമിലാണെങ്കിൽ ഗവൺമെന്റ് സെക്യൂരിറ്റികൾ, ബോണ്ടുകൾ തുടങ്ങിയവയിൽ ആകും നിക്ഷേപിക്കുക.

ഫണ്ട് നിങ്ങൾക്ക് തുടക്കത്തിൽ 10 രൂപയുടെ യൂണിറ്റുകൾ ആകും വാഗ്ദാനം ചെയ്യുക. ഇത്തരത്തിൽ നിങ്ങൾക്ക് 10 രൂപയ്ക്ക് ഒരു യൂണിറ്റ് വാങ്ങാം. 10 രൂപയ്ക്ക് 1000 യൂണിറ്റുകളാണ് വാങ്ങുന്നതെങ്കിൽ പതിനായിരം രൂപ നൽകേണ്ടി വരും. ഒരു വർഷത്തിന് ശേഷം സൂപ്പർ റിട്ടേൺ മിഡ് കാപ് ഫണ്ടിന്റെ മൂല്യം ഉയർന്ന് ഒരു യൂണിറ്റിന് 12 രൂപയായി എന്ന് കരുതുക.

നിങ്ങളുടെ യൂണിറ്റുകൾ നിങ്ങൾക്ക് വിൽക്കാം. അപ്പോൾ 1000 യൂണിറ്റിന് 12,000 രൂപ നിങ്ങൾക്ക് തിരികെ ലഭിക്കും.

പുതിയ നിക്ഷേപകർക്ക് സംഭവിക്കുന്നത്

ഇതേ യൂണിറ്റ് വാങ്ങാൻ താല്പര്യപ്പെടുന്ന ഒരു പുതിയ നിക്ഷേപകന് 12 രൂപയ്ക്ക് യൂണിറ്റുകൾ വാങ്ങേണ്ടി വരും. കാരണം ഫണ്ടിന്റെ മൂല്യം ഉയർന്നു. അതായത് സൂപ്പർ റിട്ടേൺ മിഡ് ക്യാപ് ഫണ്ട് ഒരു ഓപ്പൺ എൻഡഡ് ഫണ്ട് ആണ്.

വിവിധ തരം മ്യൂച്വൽഫണ്ടുകൾ

താഴെ പറയുന്നവയാണ് വ്യത്യസ്ത തരം മ്യൂച്വൽ ഫണ്ടുകൾ

1. ഇക്വിറ്റി ഫണ്ട്സ്

നിക്ഷേപകരില്‍ നിന്നും കിട്ടുന്ന പണം കൂട്ടിച്ചേര്‍ത്ത് ഇക്വിറ്റ് ഷെയറില്‍ ഇടുന്നതിനെയാണ് ഇക്വിറ്റ് ഫണ്ട്സ് എന്നു പറയുന്നത്. ഇത് റിസ്‌ക്കുളള ഒരു പദ്ധതിയാണ്. നിക്ഷേപകര്‍ നഷ്ടം വരാതെ ശ്രദ്ധിക്കുക. റിസ്ക് എടുക്കാൻ താത്പര്യപെടുന്നവരാണ് അധികവും ഇക്വിറ്റി മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാറുള്ളത്.

2. ഡെറ്റ് ഫണ്ട്സ്

ഡെറ്റ് സ്‌കീമുകളായ കോര്‍പ്പറേറ്റ് ഡെറ്റ് , ഗില്‍റ്റ്സ്സ്, ഗവണ്‍മെന്റ് സെക്യൂരിറ്റീസ് എന്നിവയില്‍ നിക്ഷേപിക്കുന്നതാണ് ഡെറ്റ് ഫണ്ട്സ്. ഇവയിൽ നിക്ഷേപിക്കുമ്പോൾ റിസ്‌ക്ക് എടുക്കേണ്ട ആവശ്യമില്ല. റിട്ടേണുകൾ കൂടുതൽ സുരക്ഷിതമായിരിക്കും.

3. ബാലന്‍സ് ഫണ്ട്സ്

ബാലൻസ്ഡ് ഫണ്ടുകൾ അവരുടെ പണം ഇക്വിറ്റിയിലും ഡെറ്റിലും നിക്ഷേപിക്കാറുണ്ട്. വിപണിയുടെ വ്യവസ്തിതി അനുസരിച്ച് നിക്ഷേപത്തിന്റെ രീതി മാറ്റാറുമുണ്ട്.

4. മണി മാര്‍ക്കറ്റ് മ്യൂച്ചല്‍ ഫണ്ട്സ്

ഇതിനെ ലിക്വിഡ് ഫണ്ടുകള്‍ എന്നും പറയാറുണ്ട്. ഹ്രസ്വകാല സുരക്ഷിത നിക്ഷേപങ്ങളായ ട്രഷറി, കൊമേര്‍ഷ്യല്‍ പേപ്പര്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ പണം നിക്ഷേപിക്കുന്നത്. ബള്‍ക്കായിട്ടായിരിക്കും പണം നിക്ഷേപിക്കുക.

5 ഗില്‍റ്റ് ഫണ്ട്സ്

ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ ബള്‍ക്കായി പണം നിക്ഷേപിക്കുന്ന രീതിയാണിത്. ഇത് ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X