ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

By Anwar Sadath
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ജൂലൈ 31ന് അവസാനിക്കുകയാണ്. സാധാരണ രീതിയില്‍ കാലാവധി നീട്ടി നല്‍കാറുണ്ടെങ്കിലും ഇത്തവണ ഇതുവരെ അതേക്കുറിച്ച് വാര്‍ത്തകളില്ല. അതുകൊണ്ടുതന്നെ അവസാന നിമിഷം വരെ കാത്തുനില്‍ക്കാതെ ആദായ നികുതി റിട്ടേണുകള്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കുന്നതാണ് ഉചിതം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം, അതായത് 2013 ഏപ്രില്‍ ഒന്നുമുതല്‍ 2014 മാര്‍ച്ച് 31 വരെ അഞ്ചുലക്ഷം രൂപയോ അതിനു മുകളിലോ വരുമാനം ലഭിച്ചവര്‍ ആദായനികുതി റിട്ടേണ്‍ നിര്‍ബന്ധമായും സമര്‍പ്പിച്ചിരിക്കണം. റിട്ടേണുകള്‍ ഇ ഫയലിങ്ങിലൂടെയോ നേരത്തെ ചെയ്തിരുന്നതുപോലെ ആദായ നികുതി ഓഫീസില്‍ നേരിട്ടോ നല്‍കാവുന്നതാണ്. റിട്ടേണുകള്‍ നിശ്ചിത സമയത്തിനകം ഫയല്‍ ചെയ്യാതിരുന്നാല്‍ ഓഡിറ്റിന് വിധേയരാകാനും 5000 രൂപ വരെ പിഴയും പലിശയും ആവശ്യപ്പെടാനും ആദായ നികുതി വകുപ്പിന് അധികാരമുണ്ട്.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനായി ഐടിആര്‍ ഒന്നുമുതല്‍ നാലുവരെയുള്ള ഫോമുകളില്‍ ഏതെങ്കിലും ഒന്നാണ് സാധാരണ വ്യക്തികള്‍ക്ക് ഉപയോഗിക്കേണ്ടിവരുന്നത്. നിശ്ചിത ഫോമില്‍ അല്ലാതെ സമര്‍പ്പിക്കുന്ന റിട്ടേണ്‍ നിരസിക്കപ്പെട്ടേക്കാം. ഒരു വീടുമാത്രം ഉള്ള, വരുമാനം ശമ്പളമായോ പെന്‍ഷനായോ ഉള്ളവര്‍ക്ക് ഐടിആര്‍1 ഫോമില്‍ അപേക്ഷിക്കാം.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം

ശമ്പളത്തിനോ പെന്‍ഷനോ പുറമെ ഹൗസ് പ്രോപ്പര്‍ട്ടി എന്ന വിഭാഗത്തില്‍പ്പെടുത്താനാവുന്ന വരുമാനമോ മൂലധന ലാഭവിഭാഗത്തില്‍ പെടുത്താനാവുന്ന വരുമാനമോ ഉള്ളവര്‍ക്ക ടിആര്‍2 എന്ന ഫോമും, സ്ഥാപനങ്ങളുടെ പാര്‍ട്ണര്‍മാര്‍ ആയ വ്യക്തികള്‍ക്ക് ഐടിആര്‍3ഉം പ്രൊപ്പറൈറ്ററി ബിസിനസ് നടത്തുകയോ പ്രൊഫഷനുകളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്ക് ഐടിആര്‍4ഉം ഫോമുകള്‍ ഉപയോഗിക്കാം.

എല്ലാ കാര്യത്തെക്കുറിച്ചുമുള്ള വിശദ വിവരങ്ങള്‍ ആദായനികുതി വകുപ്പിന്റെ incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് അടച്ച നികുതി കൃത്യമായി വരവുവെച്ചിട്ടുണ്ടോയെന്നതും പരിശോധിക്കണം. പ്രവാസികളുടെ കാര്യത്തില്‍, അവര്‍ക്ക് വിദേശത്തുനിന്നും ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി അടയ്‌ക്കേണ്ടെന്നാണ് ചട്ടം. അതേസമയം, ഇന്ത്യയിലുള്ള ഓഹരി, മ്യൂച്വല്‍ ഫണ്ട്, വാടക, സ്ഥിര നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടതാണ്.

English summary

Income-tax returns; Things to know before filing

Income-tax returns; Things to know before filing
English summary

Income-tax returns; Things to know before filing

Income-tax returns; Things to know before filing
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X