ഓഹരി വിപണിയില്‍ സാമ്പത്തിക അച്ചടക്കം പ്രധാനം

By Anwar Sadath
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

കൊച്ചി: വിപണയിലെ ഉയര്‍ച്ച താഴ്ചകള്‍ക്കൊത്ത് ഓഹരിവിപണിയില്‍ പണമിറക്കുന്ന ഭൂരിഭാഗംപേരും വിസ്മരിക്കുന്ന കാര്യമാണ് സാമ്പത്തിക അച്ചടക്കം. വിപണി ഉയര്‍ന്നിരിക്കുമ്പോഴും താഴ്ന്ന നിലയില്‍ ആയിരിക്കുമ്പോഴും വ്യത്യസ്ത രീതിയിലാണ് ഓഹരിയില്‍ പണമിറക്കേണ്ടതെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ഒരു നിശ്ചിത തുക മാസംതോറും ഇതിനായി മാറ്റിവെക്കുന്നത് ഏറെ ഗുണം ചെയ്യുന്നതായി കാണുന്നു.

ഓഹരിവിപണിയില്‍ പണം വാരിയെറിഞ്ഞു കൈപൊള്ളുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന കാര്യമാണിത്. സ്ഥിതിഗതികളെ ശരിയായി വിലയിരുത്തുന്നതിനോടൊപ്പം എത്രപണം ഓഹരിയില്‍ നിക്ഷേപിക്കാമെന്ന കാര്യത്തിലും ഉറപ്പുണ്ടായിരിക്കണം. കൂടുതല്‍ പണം ഇറക്കാന്‍ മടിക്കുന്നവര്‍ക്കും, അധിക ലാഭം മോഹിച്ച് കടം വാങ്ങിയും ഓഹരി വിപണിയിലേക്കിറങ്ങി കൈപൊള്ളുന്നവര്‍ക്കും മാസംതോറുമുള്ള മാറ്റിവെയ്ക്കല്‍ ഒരുപോലെ ഗുണം ചെയ്യും.

ഓഹരി വിപണിയില്‍ സാമ്പത്തിക അച്ചടക്കം പ്രധാനം

ഓരോ വര്‍ഷത്തെയും ഓഹരി വിപണി സൂചികയെ വ്യത്യസ്ത തലത്തില്‍ സമീപിക്കണമെന്നും ഓഹരി വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഒരേ നിലയില്‍ തന്നെ അതായത്, 2008, 2010, 2013 വര്‍ഷങ്ങളില്‍ നിഫ്റ്റി സൂചിക 6,000 ആണെങ്കിലും ഓരോ വര്‍ഷവും വ്യത്യസ്ത രീതിയില്‍ ഓഹരി വിപണിയെ കാണേണ്ടതാണ്. മുന്‍ അനുഭവങ്ങലെ താരതമ്യം ചെയ്യാതെ അതാതു കാലങ്ങളിലുള്ള നിലവാരത്തിലാണ് ഓഹരിയില്‍ ഇടപെടാം.

കമ്പനികളുടെ ഒരു വശത്തുള്ള ലാഭം മാത്രം നോക്കിയുള്ള നിക്ഷേപവും ശ്രദ്ധിക്കേണ്ടതാണ്. മറ്റു മേഖലകളില്‍ കമ്പനിയുടെ വരുമാനം കുറയുന്നുണ്ടെങ്കില്‍ ഭാവിയില്‍ അവയുടെ ഓഹരിക്കും വിലത്തകര്‍ച്ച നേരിട്ടേക്കാം. െ്രെപസ് ഇക്വിറ്റി അനുപാതം ശ്രദ്ധിച്ചാല്‍ നിക്ഷേപകര്‍ കുറേക്കൂടി സുരക്ഷിതരാകും. പ്രൈസ് ഉക്വിറ്റി സൂചകം 21-22 ആകുമ്പോഴേക്കും വിപണിയില്‍ തിരുത്തലുകള്‍ തുടങ്ങും. നിലവില്‍ 17 ഇരട്ടിയായാണ് വ്യാപാരം നടക്കുന്നത്.

English summary

Financial control in share market investment

Financial control in share market investment
English summary

Financial control in share market investment

Financial control in share market investment
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X