ക്രെഡിറ്റ് കാര്‍ഡ് ട്രാപ്പില്‍ പെട്ടേക്കല്ലേ...

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

കിടപ്പാടം പണയം വച്ച് ഒരിക്കലും ചൂതാട്ടത്തിന് ഒരുങ്ങരുതെന്ന് പൊതുവെ പറയാറുണ്ട്. ഇതുപോലെതന്നെയാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യവും. പോക്കറ്റില്‍ കാശില്ലെങ്കിലും ക്രെഡിറ്റ് കാര്‍ഡുളളതിന്റെ ധൈര്യത്തില്‍ പണം ചിലവാക്കിയാല്‍ ചിലപ്പോള്‍ കുരുക്കിലായേക്കും. പതിഞ്ഞിരിക്കുന്ന അപകടക്കെണി നിങ്ങള്‍ തിരിച്ചറിഞ്ഞെന്നും വരില്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിലേക്ക്...

സമയത്തിന് ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടച്ചില്ലെങ്കില്‍ ?

ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവരാണ് നമുക്കിടയില്‍ പലരും. സമയത്തിന് ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കടക്കെണിയിലായേക്കാം. ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിന്റെ കാര്യത്തില്‍ വിവിധ ബാങ്കുകള്‍ക്ക് ഓരോരോ നിയമങ്ങളാണുളളത്. കാര്‍ഡിന്റെ പരിധി തീരുന്നതുവരെ ഉപയോഗിക്കാനുളള സൗകര്യം ചില ബാങ്കുകള്‍ നല്‍കാറുണ്ട്. എന്നാല്‍ ചില ബാങ്കുകളില്‍ ക്രെഡിറ്റ് പരിധി വിട്ട് ഇടപാട് നടത്താന്‍ അനുവദിക്കാറില്ല. സാധാരണയായി തുക കൃത്യസമയത്ത് തിരിച്ചടക്കുന്ന ഇടപാടുകാരന്‍ പ്രത്യേക സാഹചര്യത്തില്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ ബാങ്ക് പ്രത്യേക പലിശയിളവ് ചെയ്തുനല്‍കാറുണ്ട്. അത്തരം ഘട്ടങ്ങളില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഉടന്‍തന്നെ പണം തിരിച്ചടക്കാന്‍ ശ്രമിക്കാവുന്നതുമാണ്.

ക്രെഡിറ്റ് പരിധി
ക്രെഡിറ്റ് കാര്‍ഡ് പരിധി വിട്ട് ഇടപാടുകള്‍ നടത്താതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. പരിധിയ്ക്ക് മുകളിലുളള തുകയ്ക്ക് ഇടപാട് നടക്കുന്ന ദിവസം മുതലുളള പലിശ ഈടാക്കിയേക്കാം. തുക അടക്കാന്‍ മറക്കുകയോ വൈകുകയോ ചെയ്താല്‍ ചിലപ്പോള്‍ വന്‍തുകയാണ് പിഴയായി ഈടാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിന്റെ സ്റ്റാറ്റസ് ഇടയ്‌ക്കെടെ പരിശോധിക്കുന്നത് നല്ലതായിരിക്കും.

നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ട്രാപ്പിലാണോ?

പേഴ്‌സണല്‍ ലോണ്‍ 18-20 ശതമാനം വരെ
ഏതെങ്കിലും കാരണവശാല്‍ ക്രെഡിറ്റ് അക്കൗണ്ടിലേക്ക് തുക അടക്കാനാവാതെ വന്നാല്‍ അക്കാര്യം പ്രസ്തുത ബാങ്കിനെ അറിയിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വ്യക്തിഗത വായ്പകളും തുക തിരിച്ചടക്കാനുളള മറ്റ് സൗകര്യങ്ങളും ബാങ്ക് ഒരുക്കാറുണ്ട്. മാസം തോറും തവണകളായി പണം തിരിച്ചടക്കാനുളള അവസരങ്ങളുണ്ട്. തുക തിരിച്ചടക്കാത്തതിനെത്തുടര്‍ന്നുണ്ടായ പലിശ 36 ശതമാനം മുതല്‍ 42 ശതമാനം വരെയാണെങ്കില്‍ പേഴ്‌സണല്‍ ലോണുകളുടെ സഹായത്തോടെ പലിശ തുക 18-20 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കും.

ക്രെഡിറ്റ് സ്‌കോറും സിബിലും
ക്രെഡിറ്റ് കാര്‍ഡിലേക്ക് ഒരുതവണ പണം തിരിച്ചടക്കാന്‍ സാധിച്ചില്ലെന്ന കാരണത്താല്‍ അത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല. എന്നാല്‍ തുടര്‍ച്ചയായി തിരിച്ചടവ് മുടക്കിയാല്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് (സിബില്‍) എന്ന ഏജന്‍സി നിങ്ങളുടെ മുഴുവന്‍ വായ്പകളുടെയും രേഖകള്‍ പകര്‍ത്തുന്നുണ്ട്. അതിനാല്‍ വായ്പ തിരിച്ചടക്കാതിരുന്നാല്‍ അത് നിങ്ങളുടെ ഭാവിയിലെ സാമ്പത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിച്ചേക്കും.

English summary

Pay your credit card bill on time

There are two reasons why one does not pay credit card bill on time. First, you might not have enough funds. Second, you may have simply forgotten due to some personal or technical reasons.Whatever it may b, call up your bank and check the status of your credit card account
English summary

Pay your credit card bill on time

There are two reasons why one does not pay credit card bill on time. First, you might not have enough funds. Second, you may have simply forgotten due to some personal or technical reasons.Whatever it may b, call up your bank and check the status of your credit card account
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X