എന്താണ് വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡ് ?

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഓണ്‍ലൈന്‍ പണമിടപാടുകളില്‍ ഒറ്റത്തവണ മാത്രം ഇടപാട് നടത്താവുന്ന സൗകര്യമാണ് വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്. സുരക്ഷിതമായി പണമിടപാട് നടത്താന്‍ ഇവ അവസരമൊരുക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്‍ഡുകളെക്കുറിച്ചുളള ആശങ്കകള്‍ ഇപ്പോഴും നമ്മളില്‍ പലര്‍ക്കും തീര്‍ന്നിട്ടില്ല. വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡുകളെക്കുറിച്ച് അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങളിലേക്ക്...

ഈ കാര്‍ഡുകള്‍ക്ക് പ്ലാസ്റ്റിക് രൂപമില്ല

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പ്ലാസ്റ്റിക് രൂപമില്ല. നിലവിലുളള ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് ഹാജരാക്കാതെ തന്നെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താവുന്നതാണ്. പക്ഷെ, ഒറ്റത്തവണ മാത്രമാണ് ഉപയോഗം. മറ്റ് കാര്‍ഡുകള്‍ പോലെതന്നെ സിവിവി നമ്പര്‍, 16 അക്കമുളള കാര്‍ഡ് നമ്പര്‍, കാലാവധി തീയ്യതി എന്നിവ ഇവയ്ക്കുമുണ്ട്.

പരിപൂര്‍ണമായും സുരക്ഷിതം

ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്ക് ഡെബിറ്റ് കാര്‍ഡുകളിലൂടെ വെര്‍ച്വല്‍ കാര്‍ഡിന്റെ സേവനങ്ങള്‍ ലഭ്യമാകും. ഇടപാടു തുക ഉടന്‍തന്നെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് കുറവുചെയ്‌തെടുക്കുന്നതാണ്. 100 മുതല്‍ 50,000 രൂപ വരെയുളള ഇടപാടുകള്‍ക്ക് വെര്‍ച്വല്‍ കാര്‍ഡ് പ്രയോജനപ്പെടുത്താം. ഇടപാടിനുശേഷം ബാക്കിയുളള തുക ഇടപാടുകാരന്റെ അക്കൗണ്ടിലേക്ക് മാറ്റപ്പെടും. പ്രധാന കാര്‍ഡ് ഉടമയ്ക്ക് മാത്രമാണ് സേവനം ഉപയോഗപ്പെടുത്താനാകുക. ഓരോ ഇടപാടിനും ഓരോ നമ്പര്‍ ആയതിനാല്‍ ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടില്‍ നുഴഞ്ഞുകയറാനാകില്ല.

എന്താണ് വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡ് ?

സൗജന്യസേവനങ്ങളെക്കുറിച്ച്

ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമായി നടത്താന്‍ സഹായിക്കുന്ന വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ സേവനങ്ങള്‍ തീര്‍ത്തും സൗജന്യമാണ്. നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ച് വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. നിലവില്‍ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. വിവിധ പേരുകളില്‍ നമ്മുടെ പല ബാങ്കുകളും നിലവിലുളള ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്.

കാലാവധിയെക്കുറിച്ച്
ഓരോ ഇടപാടിവും 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെയാണ് വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡിന്റെ കാലാവധി. ഐ.സി.ഐ.സി. ബാങ്ക് കൂടുതല്‍ കാലാവധിയുളള കാര്‍ഡുകള്‍ നല്‍കിവരുന്നുണ്ട്.

ചില പ്രശ്‌നങ്ങളിലേക്ക്
തെളിവിനായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ വെര്‍ച്വല്‍ കാര്‍ഡുകള്‍ പ്രായോഗികമല്ല. ഉദാഹരണമായി ഓണ്‍ലൈനായി എയര്‍ടിക്കറ്റുകളും മറ്റും വാങ്ങുമ്പോള്‍ പണം നല്‍കിയ കാര്‍ഡ് എയര്‍പോര്‍ട്ടുകളില്‍ പരിശോധനയ്ക്ക് ഹാജരാക്കണം. വെര്‍ച്വല്‍ കാര്‍ഡുകളുടെ കാര്യത്തില്‍ ഇത് പ്രായോഗികമല്ലാത്തതിനാല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നേക്കാം. അതിനാല്‍ത്തന്നെ വിദേശയാത്രകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വെര്‍ച്വല്‍ കാര്‍ഡുകള്‍ ഒഴിവാക്കുന്നതാണ് ഉത്തമം.

English summary

Virtual Credit Card is a disposable payment solution for online payments

Virtual credit card is a prepaid card. it is created for e-commerce transactions. The credit limit of the virtual credit card can be set and the maximum credit available to you is within the overall limit of your primary card
English summary

Virtual Credit Card is a disposable payment solution for online payments

Virtual credit card is a prepaid card. it is created for e-commerce transactions. The credit limit of the virtual credit card can be set and the maximum credit available to you is within the overall limit of your primary card
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X