ടാക്സ് റിട്ടേണ്‍സ് സമര്‍പ്പിയ്ക്കാത്തവര്‍ സൂക്ഷിക്കുക, സര്‍ക്കാര്‍ പണി തരും

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ദില്ലി: നികുതി വെട്ടിപ്പുകാരില്‍ നിന്നും പണം തിരികെ പിടിയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് ധനകാര്യ വകുപ്പ്. ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ചീഫ് കമ്മീഷണര്‍മാരുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ എടുത്തു. അഞ്ച് ലക്ഷത്തോളം പേരാണ് ടാക്‌സ് റിട്ടേണ്‍സ് ഇതുവരെയും സര്‍ക്കാരിന് സമര്‍പ്പിയ്ക്കാത്തത്.

ഇവരില്‍ നിന്നും നികുതി പിടിച്ചെടുക്കുക ഏറെ ശ്രമകരമായ ദൗത്യം തന്നെയാണ്. അഞ്ച് ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ സസൂക്ഷം നിരീക്ഷിയ്ക്കാന്‍ ആദായ നികുതി വകുപ്പിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിറ്റി) നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

ടാക്സ് റിട്ടേണ്‍സ് സമര്‍പ്പിയ്ക്കാത്തവര്‍ ജാഗ്രത,പണി കിട്ടും

വകുപ്പിലെ ചീഫ് കമ്മീഷണര്‍മാര്‍ ഇതിന്റെ ചുമതല കൃത്യമായി നിര്‍വഹിയ്ക്കണം. 20 ഒക്ടോബര്‍ 2014 വരെ ഇ-റിട്ടേണ്‍ സമര്‍പ്പിച്ചത് 5,09,898 പേരാണ്. ഐടി ആര്‍ രേഖകള്‍ സമര്‍പ്പിയ്ക്കാത്തവരുടെ എണ്ണമാകട്ടെ വളരെ കൂടുതലും. ടാക്‌സ് അടയ്‌ക്കേണ്ട ഓരോരുത്തരുടെയും വിശദാംശങ്ങള്‍ ചീഫ് കമ്മീഷര്‍മാര്‍ തന്നെ കൃത്യമായി നോക്കുകയും വിലയിരുത്തുകയും വേണം.

ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിയ്ക്കാത്തവര്‍ക്ക് ഇത് സംബന്ധിച്ച വിവരം എത്രയും വേഗം നല്‍കുമെന്ന് ഒരു മുതിര്‍ന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രത്യക്ഷ നികുതി ശേഖരണത്തില്‍ 2014-15 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 7,36,222 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ പതിനഞ്ച് ശതമാനം കൂടുതലാണിത്.

English summary

CBDT asks I-T to tap over 5L taxpayers who didn't file returns

As part of efforts to boost revenue collection, CBDT has asked the Income Tax Department to monitor cases of over five lakh taxpayers who have not filed their latest tax returns.
English summary

CBDT asks I-T to tap over 5L taxpayers who didn't file returns

As part of efforts to boost revenue collection, CBDT has asked the Income Tax Department to monitor cases of over five lakh taxpayers who have not filed their latest tax returns.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X