എന്തുകൊണ്ട് രൂപയുടെ മൂല്യം കുറയുന്നു?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

രൂപയുടെ മൂല്യം 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ബുധനാഴ്ച ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 63.87ആണ്. ചൈനയിലും റഷ്യയിലും ഉടലെടുത്ത പുതിയ സാമ്പത്തിക പ്രതിസന്ധികളാണ് ഡോളറിനെ കൂടുതല്‍ ശക്തമാക്കിയിട്ടുള്ളത്. പക്ഷേ, എന്തുകൊണ്ട് രൂപയുടെ വിലയിടിവ് തുടരുന്നത്. അതും ക്രൂഡ് ഓയിലിന് ഇത്രയും വിലക്കുറവുള്ള സമയത്ത്.

ക്രൂഡ് ഓയിലിനും സ്വര്‍ണത്തിനും വില കൂടുമ്പോള്‍ രൂപയുടെ വിലയിടിയുന്നത് സ്വാഭാവികമാണ്. കാരണം രൂപയെ ഡോളറിലേക്കു മാറ്റിയാണ് അന്താരാഷ്ട്രവിപണിയില്‍ നിന്നും ഇന്ത്യ ഇവ രണ്ടും വാങ്ങി കൂട്ടുന്നത്. മറ്റു രാജ്യങ്ങളും തങ്ങളുടെ കറന്‍സിയെ ഡോളറിലേക്ക് മാറ്റുമെന്നതിനാല്‍ ഡോളറിന്റെ മൂല്യത്തില്‍ വര്‍ധനവുണ്ടാവാറുണ്ട്.

എന്തുകൊണ്ട് രൂപയുടെ മൂല്യം കുറയുന്നു?

സെന്‍സെക്‌സ് 21000ല്‍ നിന്നും 28000ലേക്ക് കുതിച്ചപ്പോള്‍ ആഹ്ലാദിച്ചവര്‍ ഏറെയുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഈ കുതിപ്പ് എന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ? നിരവധി വിദേശനിക്ഷേപ സ്ഥാപനങ്ങള്‍(എഫ്‌ഐഐ) പണമൊഴുക്കിയതിന്റെ ഫലമായിട്ടായിരുന്നു ഈ കുതിപ്പ്. ഈ പണമിറക്കിയവര്‍ ഇപ്പോള്‍ ലാഭമെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ നാലു ദിവസം കൊണ്ടു മാത്രം 4000 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. സ്വാഭാവികമായും പണം തിരിച്ചെടുക്കുമ്പോള്‍ വിദേശ സ്ഥാപനങ്ങള്‍ അതു ഡോളറിലേക്ക് മാറ്റിയെടുക്കും. ഇതോടെ രൂപയുടെ ഡിമാന്റ് കുറയുകയും ഡോളറിന്റേത് കൂടുകയും ചെയ്യും.

കയറ്റുമതിയിലും ഇറക്കുമതിയിലുമുള്ള വന്‍ വ്യത്യാസമാണ് രൂപയുടെ മൂല്യം കുറയാനുള്ള മറ്റൊരു പ്രധാനകാരണം. ഇന്ത്യയില്‍ വിവാഹ സീസണ്‍ അടുത്തെത്തിയത് സ്വര്‍ണത്തിനുള്ള ഡിമാന്റ് വര്‍ദ്ധിപ്പിപ്പിച്ചിരിക്കുകയാണ്. ഇറക്കുമതിയ്ക്കായി വന്‍തോതില്‍ പണം ഡോളറിലേക്ക് മാറ്റപ്പെടുമ്പോള്‍ അതിന് ആനുപാതികമായ കയറ്റുമതി സംഭവിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു.

കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും പലിശനിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകാതിരുന്ന ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ ദീര്‍ഘവീക്ഷണത്തെ ഈ സമയത്ത് നമ്മള്‍ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. കുറഞ്ഞ പണപ്പെരുപ്പ നിരക്കുണ്ടായിട്ടും അടിസ്ഥാനനിരക്കുകളില്‍ മാറ്റം വരുത്തില്ലെന്ന നിലപാട് പാര്‍ലമെന്റിലടക്കം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. നിലവിലുള്ള ആഗോള സാമ്പത്തിക സ്ഥിതി ബാങ്കിന്റെ തീരുമാനം നൂറുശതമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നു.

എന്തുകൊണ്ട് രൂപയുടെ മൂല്യം കുറയുന്നു?

എന്താണ് റൂബിള്‍ പ്രതിസന്ധി?

റഷ്യന്‍ നാണയമായ റൂബിള്‍ വന്‍ മൂല്യ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരു ഡോളര്‍ എന്നത് ഏകദേശം 69.81 റൂബിളാണ്. 30 റൂബിളില്‍ നിന്നുമാണ് ഈ തകര്‍ച്ചയെന്നത് ഇതോടൊപ്പം കൂട്ടിവായിക്കണം. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നടപ്പാക്കുന്ന വിലക്കും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവും റഷ്യയെ തകര്‍ത്തുവെന്നുവേണം പറയാന്‍.  റഷ്യയുടെ വരുമാനത്തിന്റെ 50 ശതമാനവും ഓയില്‍,ഗ്യാസ് മേഖലയില്‍ നിന്നാണ്.
റഷ്യ എങ്ങനെ മറികടക്കും?

പലിശനിരക്കില്‍ വന്‍ വര്‍ദ്ധനവ് വരുത്തിയാണ് റഷ്യ ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. നിലവില്‍ 17 ശതമാനം പലിശയാണ് റഷ്യയില്‍ ഈടാക്കുന്നത്. 6.5 ശതമാനം നിരക്കാണ് ഒറ്റയടിയ്ക്കു കൂട്ടിയത്. ഇതോടെ നിക്ഷേപം പിന്‍വലിയ്ക്കാനുള്ള പ്രവണതയ്ക്ക് കൂച്ചുവിലങ്ങിടാനാണ് റഷ്യ ശ്രമിക്കുന്നത്. അതേ സമയം ബാങ്ക് പലിശകള്‍ കൂട്ടുന്നത് സാമ്പത്തിക വളര്‍ച്ചയെ പിറകോട്ട് പിടിച്ചു വലിക്കുമെന്ന ആശങ്കകളും സജീവമാണ്.
മറ്റൊരു മാര്‍ഗ്ഗം രാജ്യത്തെ കരുതല്‍ വിദേശനാണയശേഖരത്തില്‍ നിന്നും വിറ്റഴിയ്ക്കല്‍ നടത്തുകയെന്നതാണ്. എന്നാല്‍ 80 ബില്യണ്‍ ഡോളറോളം പുറത്തേക്കൊഴുക്കിയിട്ടും വലിയ മെച്ചമില്ലാത്തതിനാല്‍ ഈ മാര്‍ഗ്ഗം റഷ്യ ഇനിയും പരീക്ഷിക്കാനിടയില്ല.

മറ്റൊരു മാര്‍ഗ്ഗം രാജ്യത്ത് നിലവിലുള്ള വിദേശനിക്ഷേപത്തെ പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുകയെന്നതാണ്. എന്നാല്‍ ഇത് പ്രതിസന്ധി സങ്കീര്‍ണമാക്കാനേ സഹായിക്കൂവെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

English summary

Why? Rupee falls to 13-month low against US dollar

All you need to know about Russia’s currency crisis
English summary

Why? Rupee falls to 13-month low against US dollar

All you need to know about Russia’s currency crisis
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X