അക്ഷയ തൃതീയ ചൊവ്വാഴ്ച, സ്വര്‍ണം വാങ്ങുന്നത് ബുദ്ധിപരമാകുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഭാരതീയ വിശ്വാസപ്രകാരം സ്വര്‍ണം വാങ്ങാന്‍ ഏറ്റവും നല്ല ദിവസമാണ് അക്ഷയതൃതീയ. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വര്‍ണത്തില്‍ പണം നിക്ഷേപിച്ചവരുടെയെല്ലാം കൈ പൊള്ളിയിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ഈ വര്‍ഷത്തെ അക്ഷയ തൃതീയ. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങുന്നത് ബുദ്ധിപരമായിരിക്കുമോ?

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങണോ?

അന്താരാഷ്ട്ര സ്വര്‍ണവിപണിക്കനുസരിച്ചാണ് ഇന്ത്യന്‍ മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഇന്ത്യയില്‍ അക്ഷയതൃതീയ ഉണ്ടെന്നതുകൊണ്ട് സ്വര്‍ണത്തിന് വില പെട്ടെന്ന് കുത്തനെ ഉയരുമെന്ന് ചിന്തിക്കുന്നത് തെറ്റാണ്. ആളുകളുടെ നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റുന്നതിനോട് സര്‍ക്കാറിനു വലിയ താത്പര്യമില്ല. അതുകൊണ്ടു തന്നെ സ്വര്‍ണ ഇറക്കുമതി കുറയ്ക്കുന്നതിനായി ഒട്ടേറെ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്.

ആഭരണങ്ങള്‍, നാണയങ്ങള്‍, ബിസ്‌കറ്റ് തുടങ്ങിയ രൂപങ്ങളില്‍ സ്വര്‍ണനിക്ഷേപം നടത്തുന്നതിനോടാണ് സര്‍ക്കാറിന് എതിര്‍പ്പുള്ളത്. ഇത്തരം സ്വര്‍ണത്തെ പുറത്തുകൊണ്ടു വരുന്നതിനുവേണ്ടിയാണ് കഴിഞ്ഞ ബജറ്റില്‍ 'സോവറിന്‍ ഗോള്‍ഡ് ബോണ്ട്' എന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതു പ്രകാരം നിങ്ങളുടെ കൈവശമുള്ള സ്വര്‍ണം ബാങ്കിനു നല്‍കിയാല്‍ പലിശ ലഭിക്കും. സ്വര്‍ണം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓഹരികളിലും ബോണ്ടുകളിലും മ്യൂച്ചല്‍ ഫണ്ടുകളിലും പണം നിക്ഷേപിക്കുന്നതിനെ സര്‍ക്കാര്‍ എന്നും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

എന്താണ് സര്‍ക്കാറിന്റെ പ്രശ്‌നം?
സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ദ്ധിക്കുമ്പോള്‍ അതിന്റെ ഇറക്കുമതി കൂടും. വിദേശത്തുനിന്നു സ്വര്‍ണം വാങ്ങാന്‍ ഡോളറിലാണ് പണം നല്‍കേണ്ടത്. ഇത് രൂപയുടെ മൂല്യത്തെ ബാധിക്കും. പ്രത്യേകിച്ച് യാതൊരു ഉപകാരവുമില്ലാത്ത ആഭരങ്ങളുടെയും നാണയങ്ങളുടെയും രൂപത്തിലേക്ക് സ്വര്‍ണം മാറുമ്പോള്‍ ഇന്ത്യയുടെ കയറ്റിറക്കുമതിയിലുള്ള താളം തെറ്റും. കയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശനാണ്യത്തിന്റെ അത്രയോ അതില്‍ കൂടുതലോ ഇറക്കുമതിക്കു വേണ്ടി ചെലവഴിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കും. എണ്ണയ്ക്കു വേണ്ടിയും വലിയൊരു തുക മാറ്റി വെയ്‌ക്കേണ്ടതുകൊണ്ട് ഈ കാര്യത്തില്‍ ഇന്ത്യക്ക് കടുത്ത നിലപാടുകള്‍ എടുത്തേ മതിയാകൂ.

സ്വര്‍ണ നിക്ഷേപം ശരിയ്ക്കും ലാഭകരമാണോ?

2012ന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 31799 രൂപയായിരുന്നു. എന്നാല്‍ 2015ല്‍ അത് 26000 രൂപയായി കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 1204 ഡോളറാണ് വില. അന്താരാഷ്ട്രവിപണിക്കനുസരിച്ചാണ് ഇന്ത്യയിലെയും വില നിശ്ചയിക്കപ്പെടുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ വില കുത്തനെ കുതിച്ചുയരാനുള്ള സാധ്യത വളരെ കുറവാണ്.

സ്വര്‍ണത്തിന്റെ വില നിശ്ചയിക്കാന്‍ സാധ്യതയുള്ള രണ്ടു ഘടകങ്ങളെ പറ്റി പറയാം. ഇന്ത്യയിലെ റിസര്‍വ് ബാങ്കിനു സമാനമായി അമേരിക്കയിലുള്ള ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ വ്യത്യാസം വരുത്താനുള്ള സാധ്യതയുണ്ട്. നിരക്ക് കൂട്ടിയാല്‍ അത് സ്വര്‍ണത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കും. ഭൂരിഭാഗം പേരും സ്വര്‍ണത്തിലുള്ള നിക്ഷേപങ്ങള്‍ വിറ്റൊഴിച്ച് സര്‍ക്കാര്‍ ബോണ്ടുകളിലേക്ക് മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നതില്‍ രൂപയുടെ മൂല്യവും നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഡോളറിന് വില കൂടുമ്പോള്‍ സ്വര്‍ണത്തിനും വില കൂടുമെന്ന് ചുരുക്കം. ഓഹരി വിപണികള്‍ തകര്‍ന്നടിയുന്ന സാഹചര്യം വന്നാല്‍ അത് അനുഗ്രഹമാവുക സ്വര്‍ണത്തിനു തന്നെയായിരിക്കും. സുരക്ഷിത നിക്ഷേപമെന്ന രീതിയില്‍ എല്ലാവരും സ്വര്‍ണത്തിലേക്ക് പണമൊഴുക്കും.

പണപ്പെരുപ്പത്തിനെതിരേ ഒരു പരിച പോലെ പല രാജ്യങ്ങളും സ്വര്‍ണനിക്ഷേപത്തെ ഉപയോഗപ്പെടുത്തിയിരുന്നു. പക്ഷേ, എണ്ണ വിലയിലുള്ള വന്‍ കുറവ് ഈ സാധ്യത ഇല്ലാതാക്കിയെന്നതാണ് സത്യം. രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങള്‍ കൊണ്ടും സ്വര്‍ണ വിലയില്‍ വ്യത്യാസം വരാം. ആശങ്കയുണ്ടാക്കുന്ന സംഭവങ്ങള്‍ സ്വര്‍ണത്തെ ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപമാക്കി മാറ്റും.

എന്തായാലും നിലവിലുള്ള സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കുന്നതുകൊണ്ട് വലിയ ലാഭമൊന്നും ലഭിക്കാനിടയില്ല.. എന്നാല്‍ അതേ സമയം സ്വര്‍ണ വിപണിയില്‍ കുതിപ്പിനുള്ള നേരിയ സാധ്യതകളെ കണ്ടില്ലെന്നു വെയ്ക്കാനുമാകില്ല. ഐശ്വര്യത്തിനുവേണ്ടിയും വിശ്വാസത്തിനുവേണ്ടിയും സ്വര്‍ണം വാങ്ങാം. ലാഭം കിട്ടിയാല്‍ അതു ബോണസ്. എന്തായാലും ഓഹരി വിപണി പോലെയല്ല, വലിയ നഷ്ടം സംഭവിക്കില്ലെന്ന് ഉറപ്പിച്ചു പറയാനാകും.

English summary

Should You Be Buying Gold On Akshaya Tritiya?

Akshaya Tritiya is considered an auspicious day to buy and invest in gold for Indians. But since gold has not given any decent returns in the past two years, is it really worth buy gold at this time?
English summary

Should You Be Buying Gold On Akshaya Tritiya?

Akshaya Tritiya is considered an auspicious day to buy and invest in gold for Indians. But since gold has not given any decent returns in the past two years, is it really worth buy gold at this time?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X