റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറയ്ക്കാന്‍ ഒരുങ്ങുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലിശ നിരക്കുകള്‍ വീണ്ടും കുറച്ചേക്കുമെന്ന് സൂചന നല്‍കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. പണപ്പെരുപ്പ നിരക്ക് താഴ്ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ സപ്തംബര്‍ 29ന് നടക്കുന്ന പണവായ്പാ അവലോകന നയത്തിലാവും ആര്‍ബിഐ നിരക്ക് കുറയ്ക്കുന്നത്.

റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറക്കുന്നത് അവസാനിപ്പിച്ചിട്ടില്ലെന്നും ലോകം ഇപ്പോള്‍ നേരിടുന്ന മുഖ്യപ്രശ്‌നം സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യമാണെന്നും രഘുറാം രാജന്‍പറഞ്ഞു. കെന്‍സാസ് സിറ്റി ഫെഡറല്‍ റിസര്‍വിന്റെ ധനകാര്യ സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറയ്ക്കാന്‍ ഒരുങ്ങുന്നു

ജൂണ്‍ രണ്ടിനാണ് 7.25 ശതമാനമായി ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചത്. ഈവര്‍ഷംതന്നെ മൂന്ന് തവണയായി 0.75 ശതമാനമാണ് നിരക്കില്‍ കുറവ് വരുത്തിയത്. പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നതിന് പുതിയ ധനനയ സമിതിക്ക് രൂപം നല്‍കുന്നതിന് റിസര്‍വ് ബാങ്ക് സര്‍ക്കാറുമായി ധാരണയിലത്തെിയതായി രഘുറാം രാജന്‍ പറഞ്ഞു.

പലിശ നിരക്ക് കുറക്കുന്നതിന് രഘുറാം രാജനുമേല്‍ സര്‍ക്കാറിന്റെയും വ്യവസായ ലോകത്തിന്റെയും സമ്മര്‍ദമുണ്ട്. പണപ്പെരുപ്പം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

English summary

Raghuram Rajan hints at rate cut; inflation down quicker than expected

Indicating an imminent rate cut, RBI Governor Raghuram Rajan has said inflation has come down to the comfort zone quicker than expected and he is keeping a watch on data to see how much room is there for further easing of the monetary policy.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X