തകര്‍ച്ചക്കിടയിലും മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 9,500 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗസ്ത് മാസത്തില്‍ ഓഹരി സൂചികകള്‍ കനത്ത നഷ്ടം നേരിട്ടെങ്കിലും മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് എത്ര രൂപയാണെന്നോ? ഒന്നും രണ്ടുമല്ല 9,500 കോടി രൂപയാണ്.

ജൂലായിലെ നിക്ഷേപത്തെ അപേക്ഷിച്ച് 5,442 കോടി രൂപയുടെ അധിക നിക്ഷേപം. ആഗസ്ത് 24നും 27നും ഇടയില്‍മാത്രം 7,188 കോടി രൂപയാണ് ഫണ്ടുകള്‍ വിപണിയിലിറക്കിയത്.ഈ കാലയളവില്‍ സെന്‍സെക്‌സ് 1,135 പോയന്റാണ് കൂപ്പുകുത്തിയത്.

മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 9,500കോടി

ചൈനീസ് ഓഹരി സൂചികകള്‍ വന്‍നഷ്ടംനേരിട്ടതിനെതുടര്‍ന്നുണ്ടായ വില്പന സമ്മര്‍ദത്തില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റവില്പനക്കാരായപ്പോള്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ വാങ്ങാനുള്ള മികച്ച അവസരമായി കരുതി.


ഓഹരി സൂചികകളില്‍ ഇടിവ് തുടരുന്നതിനാല്‍ ഒരു വിഭാഗം നിക്ഷേപകര്‍ ബാലന്‍സ് ഫണ്ടുകളിലെ നിക്ഷേപം വര്‍ധിപ്പിച്ചു. മാര്‍ച്ചിനുശേഷം 1,40,000 പേരാണ് പുതിയതായി ബാലന്‍സ്ഡ് ഫണ്ടുകളില്‍ നിക്ഷപം നടത്തിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഇതുവരെ ഒരു ലക്ഷം കോടി രൂപയാണ് ഫണ്ടുകള്‍ ഓഹരിയില്‍ നിക്ഷേപിച്ചത്.

English summary

Mutual funds buy shares worth Rs 9,500-cr in August

Mutual Fund managers have stepped up by their buying this month and purchased shares worth nearly Rs 9,500 crore amid a sharp correction in the equity markets.
English summary

Mutual funds buy shares worth Rs 9,500-cr in August

Mutual Fund managers have stepped up by their buying this month and purchased shares worth nearly Rs 9,500 crore amid a sharp correction in the equity markets.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X