Subscribe to GoodReturns Malayalam
For Quick Alerts
For Daily Alerts
കൊച്ചി: സ്വര്‍ണവില കൂടി. പവന് 160 രൂപ കൂടി 22,480 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2,810 രൂപയാണ്്.ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ഇന്ത്യയില്‍ വിവാഹ സീസണ് പ്രമാണിച്ചുള്ള വില്പനയും ആവശ്യം വര്‍ദ്ധിപ്പിച്ചു. ഏപ്രില്‍ നാലിന് സ്വര്‍ണത്തിന് 21,200 രൂപയായിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
2015ല്‍ മഞ്ഞലോഹത്തിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. 2014 ഡിസംബര്‍ 31ന് 20,280 രൂപയായിരുന്ന പവന്‍വില 2015 ഡിസംബര്‍ 30 ആയപ്പോഴേക്കും 19000 രൂപയില്‍ എത്തിയിരുന്നു. 2016ന്റെ തുടക്കത്തിലും സ്വര്‍ണവില താഴ്ചയിലായിരുന്നു. എന്നാല്‍ ഏപ്രില്‍ മുതല്‍ കഥ മാറി.22 ദിവസംകൊണ്ട് ആയിരത്തിലധികം രൂപയുടെ വര്‍ദ്ധനവാണുണ്ടായത്.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍
English summary